വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് നിലവിൽ രാജ്യത്തുടനീളം കാത്തിരിപ്പ് കാലയളവ് എട്ട് മാസം വരെ നീളുന്നു.

വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

ഒരു ഹ്യുണ്ടായി ഡീലർഷിപ്പിൽ നിന്ന് ക്രെറ്റ SX (O) ഡീസൽ ഓട്ടോമാറ്റിക് വേരിയന്റ് ബുക്ക് ചെയ്ത ഉടമയ്ക്ക് ലഭിച്ച ചോർന്ന ഇ-മെയിലിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിക്കുന്നത്.

വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

ആവശ്യ ഘടകങ്ങളുടെ വിതരണ ശൃംഖലയിലെ തകരാർ കാരണം ഈ പ്രത്യേക വേരിയന്റിന്റെ കാത്തിരിപ്പ് കാലയളവ് 5-6 മാസം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ലീക്കായ ഈ സ്കാൻ രേഖ വെളിപ്പെടുത്തുന്നു. വാഹനത്തിന്റെ പുതുക്കിയ കാത്തിരിപ്പ് കാലാവധി ഇപ്പോൾ 7-8 മാസമാണ്.

വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

ക്രെറ്റ SX, SX (O) വേരിയന്റുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വേരിയന്റുകളാണെന്നും എസ്‌യുവിയുടെ മൊത്തം വിൽപ്പനയിൽ ഡീസൽ മോഡലുകൾക്ക് 60 ശതമാനത്തിലധികം സംഭാവനയുണ്ടെന്നും വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

നിലവിൽ, ഹ്യുണ്ടായി ക്രെറ്റ SX, SX (O) ഡീസൽ മാനുവൽ വേരിയന്റുകൾ യഥാക്രമം 15.09 ലക്ഷം രൂപയിലും 16.37 ലക്ഷം രൂപയിലും ലഭ്യമാണ്. SX ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിന് 16.57 ലക്ഷം രൂപ വിലയുണ്ടെങ്കിൽ, SX (O) ഡീസൽ ഓട്ടോമാറ്റിക് മോഡലിന് 17.78 ലക്ഷം രൂപയ്ക്കാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

എസ്‌യുവിയുടെ എൻട്രി ലെവൽ E ഡീസൽ മോഡലിന് 10.63 ലക്ഷം രൂപയാണ് വില. ക്രെറ്റ പെട്രോൾ വേരിയന്റുകൾ നിലവിൽ 10.16 ലക്ഷം രൂപ (E മാനുവൽ)-17.87 ലക്ഷം രൂപ (SX (O) ടർബോ ഡ്യുവൽ-ടോൺ) പരിധിയിൽ ലഭ്യമാണ്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.

വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ അതിന്റെ എഞ്ചിനുകളും ഗിയർബോക്സുകളും കിയ സെൽറ്റോസുമായി പങ്കിടുന്നു. 115 bhp 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 115 bhp 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് ബിഎസ് VI എൻജിൻ ഓപ്ഷനുകളുമായാണ് എസ്‌യുവി മോഡൽ ലൈനപ്പ് വരുന്നത്.

വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

1.5 ലിറ്റർ പെട്രോൾ യൂണിറ്റിന് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുമെങ്കിലും 1.5 ലിറ്റർ ടർബോ ഡീസൽ മോട്ടോർ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമായാണ് വരുന്നത്.

വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സിൽ ലഭ്യമാണ്. പവർട്രെയിനുകൾ പങ്കിടുന്നുണ്ടെങ്കിലും കിയ സെൽറ്റോസിനേക്കാൾ അല്പം കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ് പുതിയ ക്രെറ്റ.

വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

ഇതിന്റെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ മാനുവൽ ഓപ്ഷനിൽ ലിറ്ററിന് 16.8 കിലോമീറ്ററും, ഓട്ടോമാറ്റിക് സജ്ജീകരണത്തിൽ ലിറ്ററിന് 17.1 കിലോമീറ്റർ മൈലേജും നൽകുന്നു.

വൻ ഡിമാൻഡ്; പുത്തൻ Creta -യ്ക്കായി ഇനി എട്ട് മാസത്തോളം കാത്തിരിക്കണം

1.5 ലിറ്റർ ഡീസൽ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾ യഥാക്രമം ലിറ്ററിന് 21.4 കിലോമീറ്റർ, 18.3 കിലോമീറ്റർ എന്നിവ വാഗ്ദാനം ചെയ്യുമ്പോൾ, 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് DCT ഗിയർബോക്‌സിൽ ലിറ്ററിന് 16.8 കിലോമീറ്റർ മൈലേജ് നൽകുന്നു.

Most Read Articles

Malayalam
English summary
High demand hyundai creta waiting period extends up to 8 months
Story first published: Monday, October 18, 2021, 18:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X