കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

കൊവിഡ് രണ്ടാംതരംഗം രാജ്യം മുഴുവൻ ആഞ്ഞുവീശുമ്പോഴും വിൽപ്പന പിടിച്ചുനിർത്താനുള്ള തത്രപ്പാടിലാണ് ഹോണ്ട. അതിന്റെ ഭാഗമായി മെയ് മാസത്തിലും ഉൽപ്പന്ന നിരയിലുടനീളം കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്.

കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴി 2021 മെയ് മാസത്തിൽ വിവിധ മോഡലുകളിലാണ് കമ്പനി ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോംപ്ലിമെന്ററി ആക്സസറീസ്, ലോയൽറ്റി ബോണസ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഹോണ്ട അമേസിന്റെ S മാനുവൽ പെട്രോൾ വേരിയന്റിന് 10,000 രൂപ വരെ കിഴിവോ 12,298 രൂപ വരെയുള്ള കോംപ്ലിമെന്ററി ആക്‌സസറികളോ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസോ ലഭിക്കും.

MOST READ: തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

സബ് ഫോർ മീറ്റർ സെഡാന്റെ മറ്റെല്ലാ വേരിയന്റുകൾക്കും 15,000 രൂപ എക്സ്ചേഞ്ച് ബോണസ് മാത്രമായി കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു. നിലവിൽ ഹോണ്ടയുടെ നിരയിൽ ഏറ്റവും കൂടുതൽ വിൽപ്പന സ്വന്തമാക്കുന്ന വാഹനമാണ് അമേസ് എന്നതും ശ്രദ്ധേയമാണ്.

കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഹോണ്ടയുടെ WR-V ക്രോസ്ഓവർ മോഡൽ മെയ് മാസത്തിൽ സ്വന്തമാക്കാൻ ഒരുങ്ങുന്നുവെങ്കിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 12,158 രൂപ വരെയുള്ള കോംപ്ലിമെന്ററി ആക്‌സസറികൾ, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയെല്ലാമാണ് ബ്രാൻഡ് ഒരുക്കിയിട്ടുള്ളത്.

MOST READ: ലിറ്റിൽ-D ബോഡി കിറ്റിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഡൈഹത്‌സു ടാഫ്റ്റ്

കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

തീർന്നില്ല, അതോടൊപ്പം തന്നെ ജാപ്പനീസ് ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ ജാസിൽ 10,000 രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 11,908 രൂപ വരെയുള്ള കോംപ്ലിമെന്ററി ആക്സസറികളും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

മേൽപ്പറഞ്ഞ എല്ലാ മോഡലുകളിലും 9,000 രൂപ അധിക എക്സ്ചേഞ്ച് ബോണസും 5,000 രൂപ ലോയൽറ്റി ബോണസും ലഭ്യമാണ്. നിലവിലുള്ള ഹോണ്ട ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത് ഉപയോഗിക്കാനാവുക. നാലാം തലമുറ സിറ്റിയെയും പുതിയ ഹോണ്ട സിറ്റിയെയും മെയ് മാസത്തെ ഓഫറിനു കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.

MOST READ: 2021 മെയ് മാസത്തിലും മോഡലുകള്‍ക്കായി വന്‍ ഓഫറുമായി റെനോ

കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഇത്തരത്തിൽ എല്ലാ മാസവും പ്രഖ്യാപിക്കുന്ന ഓഫറുകളും ആനുകൂല്യങ്ങളും വഴി പുതിയ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിച്ച് വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനാണ് കാര്‍ നിര്‍മാതാക്കൾ ലക്ഷ്യമിടുന്നത്.

കൊവിഡ് തരംഗത്തിൽ പിടിച്ചു നിൽക്കണം, കാറുകൾക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഇൻപുട്ട് ചെലവുകളുടെ ഉയർന്ന വർധനവ് മൂലം ഹോണ്ട അടുത്തിടെ തങ്ങളുടെ മോഡലുകൾക്ക് വില വർധനവ് പ്രഖ്യാപിച്ചിരുന്നു. സിറ്റി, WR-V, ജാസ്, അമേസ് എന്നിവയുടെ വിലയിലാണ് കമ്പനി പരിഷ്ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് കാറുകളുകളുടേയും വേരിയന്റുകളിലുടനീളം 7,000 മുതൽ 12,000 രൂപ വരെയാണ് കൂടിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Announced Discounts Up To Rs 41,298 On Selected Models. Read in Malayalam
Story first published: Thursday, May 6, 2021, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X