മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

കൊവിഡ് രണ്ടാം തരംഗം ഏല്ലാ മേഖലയും പോലെ വാഹന വിപണിയിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പോയ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു.

മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

ഈ വര്‍ഷം അത്തരത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വില്‍പ്പന മുന്നോട്ട് കൊണ്ടുപോവുക ഈ ഘട്ടത്തില്‍ മിക്ക നിര്‍മാതാക്കളെ സംബന്ധിച്ചും ദുഷ്‌കരമാണ്.

മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

ഈ ഘട്ടത്തില്‍ ഇതിനോടകം തന്നെ നിര്‍മാതാക്കള്‍ പ്ലാന്റുകള്‍ അടച്ചിടുമെന്നും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നും പറഞ്ഞു രംഗത്തെത്തി കഴിഞ്ഞു. അടച്ചിടുന്ന പ്ലാന്റുകളില്‍ രാജ്യത്തിന് ആവശ്യമായ ഓക്‌സിജന്‍ നിര്‍മ്മിക്കുമെന്നും ചില കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 2021 മെയ് 7 മുതല്‍ മെയ് 18 വരെ, 12 ദിവസത്തേക്ക് അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കുന്നതിനായി രാജസ്ഥാനിലെ തപുകരയിലെ നിര്‍മാണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചത്.

മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

ഇത് കൊവിഡ്-19 ന്റെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി അറിയിച്ചു. മെയ് പകുതി മുതല്‍ നേരത്തെ നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണി അടച്ചുപൂട്ടല്‍ ഇപ്പോള്‍ ഒരാഴ്ചയോടെ തയ്യാറാക്കി.

MOST READ: അപ്പാച്ചെ RTR 160 4V ചെലവേറും; വില വര്‍ധനവുമായി ടിവിഎസ്

മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

2020 ഡിസംബറില്‍ ഹോണ്ട അതിന്റെ ഉത്പാദന കേന്ദ്രം ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു. തപുകര ഫാക്ടറിയില്‍ 1.8 ലക്ഷം യൂണിറ്റ് വാര്‍ഷിക ഉല്‍പാദന ശേഷിയുണ്ട്.

മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

ശാരീരിക സാന്നിധ്യം ആവശ്യമുള്ള സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന അസോസിയേറ്റുകള്‍ അതീവ മുന്‍കരുതലുകളുമായി പരിസരം സന്ദര്‍ശിക്കുമെന്ന് കാര്‍ നിര്‍മ്മാതാവ് വ്യക്തമാക്കി.

MOST READ: രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, മറ്റ് നിര്‍മാതാക്കളായ മഹീന്ദ്ര, മാരുതി സുസുക്കി, എംജി മോട്ടോര്‍ ഇന്ത്യ എന്നിവയും കൊവിഡ് -19 ന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് വാര്‍ഷിക അറ്റകുറ്റപ്പണി പ്ലാന്റ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു.

മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നിലവിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, കമ്പനി അതിന്റെ അറ്റകുറ്റപ്പണികളും ക്രമീകരണങ്ങളും നടത്തുന്നുണ്ടെന്ന് കമ്പനി സഹകാരികളെയും വിതരണക്കാരെയും അറിയിച്ചു.

MOST READ: മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതരണ തീയതി വെളിപ്പെടുത്തി ഇസൂസു

മെയ് 7 മുതല്‍ 18 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഹോണ്ട

രാജസ്ഥാനിലെ തപുകരയിലെ നിര്‍മാണ പ്ലാന്റ് ഇതിന്റെ ഭാഗമായി അടച്ചിടും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മെയ് 19 മുതല്‍ പുനരാരംഭിക്കുമെന്നും, മെയിന്റനന്‍സ് ബ്ലോക്ക് അടയ്ക്കല്‍ 2021 മെയ് പകുതി മുതല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Announced Manufacturing Plant Will Shutdown May 7 To 18, Find Here All Details. Read in Malayalam.
Story first published: Friday, May 7, 2021, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X