Just In
- 9 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 11 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 12 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 12 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്
കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നിന്ന് കരകയറുന്നതിനെ തുടർന്ന് ഇന്ത്യ ഘട്ടം ഘട്ടമായി അൺലോക്കിലേക്ക് നീങ്ങുകയാണ്. തൽഫലമായി കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും സ്വകാര്യ വാഹനങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർധനവുണ്ടാകാനാണ് സാധ്യതയും.
അതിന്റെ ഭാഗമായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ മൂന്ന് ജനപ്രിയ മോഡലുകളിലുടനീളം ലാഭകരമായ കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്.
അമേസ്, WR-V, ജാസ് എന്നിവ ഉൾപ്പെടുന്ന മോഡലുകൾക്കാണ് ജാപ്പനീസ് ബ്രാൻഡ് ജൂൺ മാസത്തിൽ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഹോണ്ട സിറ്റി എന്ന പ്രീമിയം സെഡാനെ ഈ ആനുകൂല്യങ്ങൾക്ക് കീഴിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.
MOST READ: ഇന്ത്യക്കായി പുതിയ കോഡിയാക് എസ്യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ
ഈ കാറുകൾ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾ ബാധകമായ ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാകും ഉചിതം. പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളും ആനുകൂല്യങ്ങളും 2021 ജൂൺ 30 വരെ ബാധകമാണ്.
ജാപ്പനീസ് കാർ നിർമാതാക്കളിൽ നിന്നുള്ള കോംപാക്ട് സെഡാനായ ഹോണ്ട അമേസ് 33,496 രൂപ വരെ ആനുകൂല്യങ്ങളാണ് ജൂൺ മാസത്തിൽ വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ 'V', 'VX' മാനുവൽ പെട്രോൾ വേരിയന്റുകൾക്ക് 5,000 രൂപ വരെ ആനുകൂല്യവും FOC ആക്സസറികൾക്കായി 5,998 രൂപ വരെയും കിഴിവ് ലഭ്യമാകും.
MOST READ: പിക്കപ്പ് ട്രക്ക് ശ്രേണിയിലെ മത്സരം കടുപ്പിക്കാന്‍ ടൊയോട്ട; ഹിലക്സ് ഇന്ത്യയിലേക്കും
കൂടാതെ 10,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഉപഭോക്താക്കൾക്കായി ഹോണ്ട ഒരുക്കിയിട്ടുണ്ട്. അതേസമയം സെഡാന്റെ 'S' മാനുവൽ പെട്രോൾ വേരിയന്റിന് 15,000 രൂപ കാർ എക്സ്ചേഞ്ച് ഡിസ്കൗണ്ടും 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 18,496 രൂപ വരെ മൂല്യമുള്ള FOC ആക്സസറികളും സ്വന്തമാക്കാം.
ക്രോസ്ഓവർ WR-V മോഡലിന്റെ എല്ലാ പെട്രോൾ, ഡീസൽ വേരിയന്റുകളിലും ഹോണ്ട 22,158 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 12,158 രൂപ വരെ വിലയുള്ള FOC ആക്സസറികൾ, 10,000 രൂപ വിലയുള്ള കാർ എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയാണ് ലഭ്യമാവുക.
പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ താരമായ ഹോണ്ട ജാസിന്റെ എല്ലാ വേരിയന്റുകളിലും 21,908 രൂപ വരെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 11,908 രൂപ വരെ FOC ആക്സസറികൾ ഉൾപ്പെടുന്നു.
കൂടാതെ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ വിലയുള്ള കാർ എക്സ്ചേഞ്ചിന് കിഴിവും ലഭിക്കും. പുതിയ ഓഫറുകളും ആനുകൂല്യങ്ങളും വഴി കൂടുതൽ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിച്ച് വിൽപ്പന മെച്ചപ്പെടുത്താനാണ് ഹോണ്ട ഉദ്ദേശിക്കുന്നത്.