33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്‌

കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ നിന്ന് കരകയറുന്നതിനെ തുടർന്ന് ഇന്ത്യ ഘട്ടം ഘട്ടമായി അൺലോക്കിലേക്ക് നീങ്ങുകയാണ്. തൽഫലമായി കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും സ്വകാര്യ വാഹനങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർധനവുണ്ടാകാനാണ് സാധ്യതയും.

33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്‌

അതിന്റെ ഭാഗമായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ മൂന്ന് ജനപ്രിയ മോഡലുകളിലുടനീളം ലാഭകരമായ കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്.

33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്‌

അമേസ്, WR-V, ജാസ് എന്നിവ ഉൾപ്പെടുന്ന മോഡലുകൾക്കാണ് ജാപ്പനീസ് ബ്രാൻഡ് ജൂൺ മാസത്തിൽ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഹോണ്ട സിറ്റി എന്ന പ്രീമിയം സെഡാനെ ഈ ആനുകൂല്യങ്ങൾക്ക് കീഴിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.

MOST READ: ഇന്ത്യക്കായി പുതിയ കോഡിയാക് എസ്‌യുവിയും ഒരുങ്ങി, അരങ്ങേറ്റം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ

33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്‌

ഈ കാറുകൾ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾ ബാധകമായ ഓഫറുകളെക്കുറിച്ച് കൂടുതലറിയാൻ അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാകും ഉചിതം. പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളും ആനുകൂല്യങ്ങളും 2021 ജൂൺ 30 വരെ ബാധകമാണ്.

33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്‌

ജാപ്പനീസ് കാർ നിർമാതാക്കളിൽ നിന്നുള്ള കോംപാക്‌ട് സെഡാനായ ഹോണ്ട അമേസ് 33,496 രൂപ വരെ ആനുകൂല്യങ്ങളാണ് ജൂൺ മാസത്തിൽ വാഗ്‌ദാനം ചെയ്യുന്നത്. കാറിന്റെ ‘V', ‘VX' മാനുവൽ പെട്രോൾ വേരിയന്റുകൾക്ക് 5,000 രൂപ വരെ ആനുകൂല്യവും FOC ആക്‌സസറികൾക്കായി 5,998 രൂപ വരെയും കിഴിവ് ലഭ്യമാകും.

MOST READ: പിക്കപ്പ് ട്രക്ക് ശ്രേണിയിലെ മത്സരം കടുപ്പിക്കാന്‍ ടൊയോട്ട; ഹിലക്സ് ഇന്ത്യയിലേക്കും

33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്‌

കൂടാതെ 10,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും ഉപഭോക്താക്കൾക്കായി ഹോണ്ട ഒരുക്കിയിട്ടുണ്ട്. അതേസമയം സെഡാന്റെ ‘S' മാനുവൽ പെട്രോൾ വേരിയന്റിന് 15,000 രൂപ കാർ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 18,496 രൂപ വരെ മൂല്യമുള്ള FOC ആക്‌സസറികളും സ്വന്തമാക്കാം.

33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്‌

ക്രോസ്ഓവർ WR-V മോഡലിന്റെ എല്ലാ പെട്രോൾ, ഡീസൽ വേരിയന്റുകളിലും ഹോണ്ട 22,158 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 12,158 രൂപ വരെ വിലയുള്ള FOC ആക്സസറികൾ, 10,000 രൂപ വിലയുള്ള കാർ എക്സ്ചേഞ്ച് ഡിസ്‌കൗണ്ട് എന്നിവയാണ് ലഭ്യമാവുക.

MOST READ: 91 വർഷത്തെ പാരമ്പര്യം; മുംബൈ, പൂനെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഡെക്കാൻ‌ ക്വീൻ ട്രെയിന്റെ ചരിത്രം ഇങ്ങനെ

33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്‌

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ താരമായ ഹോണ്ട ജാസിന്റെ എല്ലാ വേരിയന്റുകളിലും 21,908 രൂപ വരെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിൽ 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കിൽ 11,908 രൂപ വരെ FOC ആക്സസറികൾ ഉൾപ്പെടുന്നു.

33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്‌

കൂടാതെ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ വിലയുള്ള കാർ എക്സ്ചേഞ്ചിന് കിഴിവും ലഭിക്കും. പുതിയ ഓഫറുകളും ആനുകൂല്യങ്ങളും വഴി കൂടുതൽ ഉപഭോക്താക്കളെ ബ്രാന്‍ഡിലേക്ക് ആകര്‍ഷിച്ച് വിൽപ്പന മെച്ചപ്പെടുത്താനാണ് ഹോണ്ട ഉദ്ദേശിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Cars India Announced Attractive Discounts And Benefits For Popular Models. Read in Malayalam
Story first published: Thursday, June 3, 2021, 8:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X