മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

ജാപ്പനീസ് കാറുകളുടെ വിസ്‌മയം ഇന്ത്യക്കാർക്ക് മനസിലാക്കി കൊടുത്ത വാഹന നിർമാതാക്കളായിരുന്നു ഹോണ്ട കാർസ്‌. സിറ്റി പ്രീമിയം സെഡാനിലൂടെ വന്ന് ജാസ്, സിവിക്, CR-V, അമേസ് തുടങ്ങിയ മോഡലുകളിലൂടെയാണ് കമ്പനി ആഭ്യന്തര വിപണിയിൽ ചുവടുറപ്പിച്ചത്.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

നിലവിൽ സെഡാൻ മോഡലുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഹോണ്ട സിറ്റി, അമേസ് മോഡലുകളുടെ ബലത്തിലാണ് രാജ്യത്ത് നിലയുറപ്പിച്ചിരിക്കുന്നതും. ഇപ്പോൾ മോഡൽ നിരയിലാകെ പുതിയ വില പരിഷ്ക്കാരവും നടപ്പിലാക്കിയിരിക്കുകയാണ് ബ്രാൻഡ്.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

2021 ആരംഭിച്ചതിനു ശേഷം ഹോണ്ട മോഡലുകൾക്ക് ലഭിക്കുന്ന മൂന്നാമത്തെ വില വർധനവാണിത്. ഏകദേശം 1.12 ലക്ഷം രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. ഈ പരിഷ്ക്കാരത്തിനു പുറമെ അമേസ്, WR-V എന്നിവയുടെ ലിമിറ്റഡ് എഡിഷൻ, എക്‌സ്ക്യൂസീവ് വേരിയന്റുകളും ഹോണ്ട നിർത്തലാക്കിയതായി അറിയിച്ചിട്ടുണ്ട്.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

ബ്രാൻഡിന്റെ സബ്-4 മീറ്റർ കോംപാക്‌ട് സെഡാനായ അമേസിന്റെ പെട്രോൾ വേരിയന്റുകൾക്ക് ഇനി മുതൽ അധികം മുടക്കേണ്ടി വരിക 10,000 രൂപയാണ്. 6.32 ലക്ഷം മുതൽ 9.10 ലക്ഷം രൂപയാണ് ഇനി അമേസ് പെട്രോൾ പതിപ്പുകൾ സ്വന്തമാക്കാൻ വേണ്ടി വരുന്ന എക്സ്ഷോറൂം വില.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

മറുവശത്ത് മോഡലിന്റെ ഡീസൽ വേരിയന്റുകൾക്കാണ് ഏറ്റവും കൂടുതൽ വില വർധനവ് ലഭിച്ചിരിക്കുന്നത്. 78,000 രൂപ മുതൽ 1.12 ലക്ഷം രൂപ വരെയാണ് ഹോണ്ട നടപ്പിലാക്കിയിരിക്കുന്ന വില വർധനവ്.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

ജാപ്പനീസ് ബ്രാൻഡിന്റെ തുറുപ്പുചീട്ടായ ഹോണ്ട സിറ്റിയുടെ നാലാംതലമുറ മോഡലിനെ വില വർധനവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരമെത്തുന്ന കാറിന്റെ അഞ്ചാംതലമുറ ആവർത്തനത്തിന്റെ പെട്രോൾ മോഡലുകൾക്കും അമേസിന്റെ അതേരീതിയാണ് പിന്തുരടരുന്നത്.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

അതായത് ഹോണ്ട സിറ്റി പെട്രോൾ വേരിയന്റുകൾക്കെല്ലാം 17,000 രൂപയുടെ വില വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നതെന്ന് സാരം. അതോടൊപ്പം തന്നെ പ്രീമിയം സി-സെഗ്മെന്റ് സെഡാന്റെ ഡീസൽ വകഭേദങ്ങളിലും 17,000 രൂപയുടെ ഉയർച്ച മാത്രമാണ് ഹോണ്ട നടപ്പിലാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

ഇപ്പോഴും SV, V എന്നിങ്ങനെ രണ്ട് പെട്രോൾ മാനുവൽ വേരിയന്റുകളിൽ ലഭ്യമായ നാലാംതലമുറ ഹോണ്ട സിറ്റിക്ക് യഥാക്രമം 9.29 ലക്ഷം രൂപയും 9.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

ഒരിടക്ക് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ മികച്ച വിൽപ്പന നേടിക്കൊണ്ടിരുന്ന ജാസിലും വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട് ഹോണ്ട. നിലവിൽ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ച മോഡലിന്റെ പെട്രോൾ വേരിയന്റിന് 10,000 മുതൽ 11,000 രൂപ വരെയാണ് കമ്പനി പരിഷ്ക്കരിച്ചിരിക്കുന്നത്.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

ആൾട്രോസ്, മൂന്നാംതലമുറ ഹ്യുണ്ടായി i20 എന്നിവ സെഗ്മെന്റിൽ എത്തിയതോടെയാണ് ജാസിന്റെ പ്രകടനം മോശമായി തുടങ്ങിയത്. എഞ്ചിൻ പെർഫോമൻസിലും നിർമാണ നിലവാരത്തിലും ഒട്ടുംമോശമല്ലാത്ത വാഹനം ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമാണ് അൽപം പിന്നോട്ടു നിൽക്കുന്നത്. എന്നാൽ ഇത്രയും ഇന്റീരിയർ ഇടംനൽകുന്ന മറ്റൊരു കാർ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ കണ്ടെത്താനുമാവില്ല.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

ഇന്ത്യയിലെ ജനപ്രിയമായ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി മോഡലുകളോട് മത്സരിക്കുന്ന പോരായ്‌മ മാത്രമാണ് WR-V ക്രോസ്ഓവറിനുള്ളത്. ഈ വാഹനത്തിന്റെ പെട്രോൾ വകഭേദങ്ങൾക്ക് 14,000 രൂപയുടെ വില വർധനവ് സമ്മാനിച്ചപ്പോൾ ഡീസൽ വേരിയന്റുകൾക്ക് 75,000 മുതൽ 92,000 രൂപ വരെയാണ് കൂടിയിരിക്കുന്നത്.

മോഡൽ നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടി വരിക 1.12 ലക്ഷം രൂപ വരെ

വില വർധനവിന് പുറമെ ജനപ്രിയ അമേസ് സെഡാന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ഔദ്യോഗിക ബുക്കിംഗും ഹോണ്ട ആരംഭിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖംമിനുക്കിയെത്തുന്ന കാർ ഓഗസ്റ്റ് 18-ന് വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda cars india announced new price hike across the model lineup
Story first published: Wednesday, August 4, 2021, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X