Just In
- 1 hr ago രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- 3 hrs ago ഇടംകൈയ്യനിൽ ഒതുങ്ങില്ല! ലോകത്തെ ആദ്യ റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി ഇതാ
- 4 hrs ago സേഫ്റ്റിയേക്കാള് വലുതാണോ വില? സുരക്ഷ കുറവായിട്ടും ആളുകള്‍ ചോദിച്ച് വാങ്ങുന്ന 3 കാറുകള്‍
- 4 hrs ago മുഖംമിനുക്കി വരാൻ പണക്കാരുടെ ഥാർ എസ്യുവി, മഹീന്ദ്രയുടെ അപ്പൻ തമ്പുരാൻ രണ്ടുംകൽപ്പിച്ച് തന്നെ
Don't Miss
- Movies മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Sports IPL 2024: 24 ബോളില്‍ 49! അശ്വിന് എന്തിന് ടീമില്‍? യൂട്യൂബ് ചാനലില്‍ ശ്രദ്ധിക്കൂ, രൂക്ഷവിമര്‍ശനം
- News ഛത്തീസ്ഗഡില്‍ വന്‍ ഏറ്റുമുട്ടല്‍, മാവോവാദി നേതാവ് അടക്കം 29 പേര് കൊല്ലപ്പെട്ടു
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Technology ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
ജൂൺ മാസത്തോടെ പുതിയ ഹൈബ്രിഡ് ഹോണ്ട സിറ്റിയെ ഇന്ത്യയിൽ പ്രതീക്ഷിക്കാം, അവകാശവാദം 27 കിലോമീറ്റർ മൈലേജ്
പുതിയൊരു ഹൈബ്രിഡ് കാറുമായി ഇന്ത്യയിലേക്ക് എത്തുകയാണ് ഹോണ്ട. രാജ്യത്ത് ബ്രാൻഡിന് ഒരു മുഖം സമ്മാനിച്ച സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പിനെയാണ് അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നത്.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജാപ്പനീസ് കാർ നിർമാതാക്കൾ 2021 മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ ഹോണ്ട സിറ്റി ഹൈബ്രിഡ് സെഡാൻ അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്റ്റാൻഡേർഡ് സിറ്റി മോഡലിനെ അപേക്ഷിച്ച് ഏകദേശം 15 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെ വില വരും ഇതിന്.
കൂടാതെ ഈ മോഡലിന് പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് ഓപ്ഷനും ലഭിക്കും എന്നതും ശ്രദ്ധേയമാണ്. മോഡൽ ഇതിനകം തായ്ലൻഡിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. 1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് സിറ്റി ഹൈബ്രിഡ് ഉപയോഗിക്കുക.രണ്ട് ഇലക്ട്രിക് മോട്ടോറുകളും എഞ്ചിനിൽ ലഭിക്കും.
MOST READ: മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി 'വീല്‍സ് ഓഫ് ലൗവ്' പ്രോഗ്രാമുമായി ടാറ്റ
ഒരു ഇലക്ട്രിക് മോട്ടോർ പെട്രോൾ എഞ്ചിനുമായി ചേർത്ത് ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ ആയി പ്രവർത്തിക്കും. മറ്റൊന്ന് സിംഗിൾ, ഫിക്സഡ് റേഷ്യോ ഗിയർബോക്സ് വഴി ഫ്രണ്ട് വീലുകളിലേക്ക് പവർ എത്തിക്കും. ഇതിന്റെ പവർ, ടോർഖ് ഔട്ട്പുട്ട് യഥാക്രമം 108 bhp, 253 Nm എന്നിങ്ങനെയായിരിക്കും.
ആഗോള തലത്തിലുള്ള പുതിയ ജാസിലും ഇതേ എഞ്ചിനാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിൻ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളുമായി ഹോണ്ട സിറ്റി ഹൈബ്രിഡ് വരും.
MOST READ: സൈക്കിൾ റാലി പോലൊരു കൈഗർ റാലി; ഒരുമിച്ച് 100 യൂണിറ്റ് ഡെലിവറി ചെയ്ത് റെനോ ഡീലർ
ഹൈബ്രിഡ് എഞ്ചിനുള്ള ഹോണ്ട സിറ്റി അതിന്റെ സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമത കൈവരിക്കുന്ന കാറിയിരിക്കും. ഇത് 27 കിലോമീറ്ററിൽ കൂടുതൽ മൈലേജാണ് അവകാശപ്പെടുന്നത്.
കുറഞ്ഞ വേഗതയിൽ അതായത് ഇലക്ട്രിക് ഡ്രൈവ് മോഡിൽ സഞ്ചരിക്കുമ്പോൾ ഹൈബ്രിഡ് സിറ്റി പൂർണമായും വൈദ്യുതോർജ്ജത്തിലാകും പ്രവർത്തിക്കുക. അതേസമയം ഉയർന്ന വേഗതയിൽ പെട്രോൾ എഞ്ചിനിലേക്ക് വാഹനം മാറും.
MOST READ: പുതിയ S60 സെഡാനായുള്ള ഡെലിവറി മാർച്ച് 18-ന് ആരംഭിക്കുമെന്ന് വോൾവോ
ഹൈബ്രിഡ് ഡ്രൈവ് മോഡിൽ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് ഒപ്റ്റിമൽ പവറിനും സമ്പദ്വ്യവസ്ഥയ്ക്കുമായി പ്രവർത്തിക്കും. സെഡാന്റെ പുതിയ മോഡൽ ഹോണ്ട സിറ്റി RS ഹൈബ്രിഡ് ആയി അവതരിപ്പിക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ആഗോളതലത്തിൽ ഏഴ് ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സ്റ്റിയറിംഗ് വീൽ പാഡിൽസ്, ഹോണ്ടയുടെ ലെയ്ൻ വാച്ച് ബ്ലൈൻഡ് സ്പോട്ട് ക്യാമറ തുടങ്ങിയ സവിശേഷതകളോടെയാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.
ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ സെന്ററിംഗ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ-ബീം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന ഹോണ്ട സെൻസിംഗ് സ്യൂട്ടും സെഡാനിലുണ്ട്.
മേൽപ്പറഞ്ഞ സവിശേഷതകൾ ഇന്ത്യൻ മോഡലിൽ നൽകുമോ ഇല്ലയോ എന്ന് വ്യക്തതയില്ല. ഇലക്ട്രിക് മോഡലുകൾ വിപണിയിൽ ശ്രദ്ധനേടുന്നതിനാൽ സിറ്റി ഹൈബ്രിഡും ഇന്ത്യാക്കാർക്കിടയിൽ ജനപ്രീതി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.