വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

ആഗോള മൈക്രോചിപ്പ് പ്രതിസന്ധി വാഹന വ്യവസായത്തെ സപ്ലൈ ചെയിനുകൾ, പ്രൊഡക്ഷനുകൾ, ഡിസ്പാച്ച് എന്നിവയുൾപ്പെടെ മുഴുവൻ ആവാസവ്യവസ്ഥയെയും ബാധിച്ചിരിക്കുകയാണ്.

വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

ഹോണ്ട കാർസ് ഇന്ത്യയുടെ ജനപ്രിയ ഇടത്തരം സെഡാൻ ഹോണ്ട സിറ്റിയും ഇതിനാൽ ബാധിച്ചതായി തോന്നുന്നു. 2021 മാർച്ചിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ എക്സിക്യൂട്ടീവ് സെഡാൻ പട്ടികയിൽ ഹോണ്ട സിറ്റി നിലവിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

മാർച്ച് 2021 ഹോണ്ട സിറ്റിയുടെ വിൽ‌പന 68 ശതമാനം ഇടിവോടെ 815 യൂണിറ്റായി. 2021 ഫെബ്രുവരിയിൽ വിറ്റ 2,524 യൂണിറ്റുകളുമായി ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ് എന്നിവയെ പിന്തള്ളി രാജ്യത്തെ ഏറ്റവും മികച്ച എക്സിക്യൂട്ടീവ് സെഡാനായിരുന്നു ഹോണ്ട സിറ്റി.

വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

2020 ഫെബ്രുവരിയിൽ 786 യൂണിറ്റുകൾ രജിസ്റ്റർ ചെയ്ത മോഡലിന് പ്രതിവർഷ കണക്കിൽ 4.0 ശതമാനം വർധനവാണ് കൈവരിക്കാനായത്.

വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

എന്നാൽ 2021 മാർച്ചിൽ ഹ്യുണ്ടായി വെർണ 2,778 യൂണിറ്റുകൾ വിറ്റഴിച്ച് ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എക്സിക്യൂട്ടീവ് സെഡാനായി മാറി.

വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

സെഡാൻ കഴിഞ്ഞ മാസം 211 ശതമാനം വാർഷിക വളർച്ച (YoY), 36 ശതമാനം പ്രതിമാസ വളർച്ചയും (MoM) രേഖപ്പെടുത്തി. വെർണ 2020 മാർച്ചിൽ 893 യൂണിറ്റും 2021 ഫെബ്രുവരിയിൽ 2047 യൂണിറ്റുകളും വിറ്റു.

വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

മാരുതി സുസുക്കി സിയാസ് YoY വിൽപ്പനയിൽ 13 ശതമാനം ഇടിവും MoM നമ്പറുകളിൽ 8 ശതമാനം വളർച്ചയും കണ്ടു. 2021 മാർച്ചിൽ ഇടത്തരം സെഡാൻ 1,628 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,863 യൂണിറ്റായിരുന്നു. 2021 ഫെബ്രുവരിയിൽ 1,510 യൂണിറ്റാണ് മോഡൽ വിറ്റത്.

വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

മറ്റ് മോഡലുകൾക്കിടയിൽ, 2021 മാർച്ചിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ എക്സിക്യൂട്ടീവ് സെഡാനാണ് സ്കോഡ റാപ്പിഡ്, കഴിഞ്ഞ മാസം വാഹനം 903 യൂണിറ്റുകൾ വിറ്റഴിച്ചു.

വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

ഇത് 402 ശതമാനം YoY വളർച്ചയും 47 ശതമാനം MoM വളർച്ചയും രേഖപ്പെടുത്തി, 2020 മാർച്ചിൽ 180 യൂണിറ്റുകളും 2021 ഫെബ്രുവരിയിൽ 614 യൂണിറ്റുകളും റീട്ടെയിൽ ചെയ്തു.

വിപണിയിൽ അടിപതറി ഹോണ്ട സിറ്റി; വിൽപ്പന പട്ടികയിൽ ഒന്നിൽ നിന്ന് ഇപ്പോൾ അഞ്ചാം സ്ഥാനത്ത്

ടൊയോട്ട യാരിസ്, ഫോക്സ്‍വാഗൺ വെന്റോ എന്നിവയാണ് ഈ വിഭാഗത്തിലെ യഥാക്രമം നാലാമത്തെയും ആറാമത്തെയും സ്ഥാനങ്ങളിൽ. ടൊയോട്ട യാരിസ് 2021 മാർച്ചിൽ ഹോണ്ട സിറ്റിയെ മറികടന്നു, കഴിഞ്ഞ മാസം മോഡൽ 871 യൂണിറ്റുകൾ വിറ്റഴിച്ചു. 2021 മാർച്ചിൽ ഫോക്‌സ്‌വാഗൺ വെന്റോ 137 യൂണിറ്റുകളുടെ വിൽപ്പനയാണ് നേടിയത്.

Most Read Articles

Malayalam
English summary
Honda City Slips Down To 5th Spot In Sedan Sales In 2021 March. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X