WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം മത്സരം നേരിടുന്ന സെഗ്‍‌മെന്റാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. എല്ലാ പ്രമുഖ ബ്രാൻഡുകളും ശ്രേണിയിൽ തങ്ങളുടെ ഇടംകണ്ടെത്തിയപ്പോൾ ഹോണ്ട മാത്രം വിട്ടുനിൽക്കുന്നത് ഏറെ കൗതുകമുണർത്തുകയാണ്.

WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

ഹോണ്ട ഇന്ത്യ ഇതിനകം തന്നെ ഈ വിഭാഗത്തിൽ WR-V എന്ന ക്രോസ്ഓവർ മോഡലുമായി പരീക്ഷണം നടത്തുകയാണ്. എന്നാൽ ഇത് ഉടൻ മാറ്റിസ്ഥാപിക്കാൻ ജാപ്പനീസ് ബ്രാൻഡിന് പദ്ധതിയുണ്ടെന്നാണ് സൂചന.

WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

ഹോണ്ട WR-V ശരിയായ സബ്-4 മീറ്റർ എസ്‌യുവിയല്ല പകരം ഇത് ജാസ് അടിസ്ഥാനമാക്കിയുള്ള ഒരു ക്രോസ്ഓവർ ഹാച്ച്ബാക്കാണ്. ഒറ്റനോട്ടത്തിൽ ഇത് വ്യക്തമല്ലെങ്കിലും സൂക്ഷ്മപരിശോധനയിൽ രണ്ട് കാറുകളും തമ്മിലുള്ള പൊതുവായ വിശദാംശങ്ങൾ മനസിലാക്കാൻ സാധിക്കും.

MOST READ: ഇന്ത്യൻ വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ടാറ്റ സഫാരി തിരിച്ചെത്തുന്നു

WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

ജാപ്പനീസ് കാർ നിർമാതാക്കളുടെ നിരയിലെ അമേസ്, സിറ്റി എന്നീ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ WR-V ഒരു ശക്തനായ വിൽപ്പനക്കാരനല്ല എന്ന കാര്യമാണ് ശ്രദ്ധേയം. ഗ്രേറ്റർ നോയിഡയിലെ പ്ലാന്റ് അടച്ചുപൂട്ടിയതിനുശേഷം ഹോണ്ട അടുത്തിടെ സിവിക്, CR-V എന്നിവയും നിർത്തലാക്കിയിരുന്നു.

WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

ഏകദേശം നാല് വർഷത്തോളമായി വിപണിയിലുള്ള WR-V-യുടെ ആഭ്യന്തര വിപണിയിലെ വിൽപ്പന അളവ് കുറവായതിനാലും സബ് -4 മീറ്റർ എസ്‌യുവി ശ്രേണിയുടെ ജനപ്രീതി അവഗണിക്കാനാവാത്തവിധം വർധിക്കുന്നതിനാലും ഹോണ്ടയ്ക്ക് അധികകാലം ഇങ്ങനെ പിടിച്ചിനിൽക്കാനാവില്ല.

MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

ഇക്കാരണത്താലാണ് പുതിയ മോഡലുമായി എത്താനുള്ള തീരുമാനം കമ്പനി കൈക്കൊണ്ടത്. അതിനാൽ തന്നെ പുതിയ കോംപാക്‌ട് എസ്‌യുവി 2022-ലാകും പുറത്തിറങ്ങുക.

WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

ആപ്പിൾ കാർപ്ലേയുള്ള വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ പിന്തുണ എന്നിവ ഉപയോഗിച്ച് ധാരാളം പ്രീമിയം ഉപകരണങ്ങൾ ഇത് വാഗ്ദാനം ചെയ്യുമെന്നാണ് വിലയിരുത്തൽ.

MOST READ: 2021 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് & ലെജൻഡർ മോഡലുകൾ പുറത്തിറക്കി ടൊയോട്ട; വില 29.98 ലക്ഷം രൂപ

WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

ഇത് വാഹനത്തിന് പ്രീമിയം അനുഭവം നൽകാൻ ഏറെ സഹായകരമാകും. WR-V മോഡലിൽ വാഗ്‌ദാനം ചെയ്യുന്ന അതേ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ എന്നിവയോടൊപ്പം തന്നെയാകും ഹോണ്ടയുടെ കോംപാക്‌ട് എസ്‌യുവി വിപണിയിൽ എത്തുക.

WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

1.2 ലിറ്റർ പെട്രോൾ 90 bhp കരുത്തിൽ 110 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ യൂണിറ്റ് 100 bhp പവറിൽ 200 Nm torque ആണ് വികസിപ്പിക്കുന്നത്. WR-V-യുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് കൂടുതൽ പരുക്കൻ സ്റ്റൈലിംഗ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

WR-V ക്രോസ്ഓവസറിനെ പിൻവലിക്കാൻ ഹോണ്ട; പകരമെത്തുന്നത് പുതിയ സബ്-4 മീറ്റർ കോംപാക്‌‌ട് എസ്‌യുവി

ഇതിന് ഒരുപക്ഷേ ഏഴ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നിശ്ചയിച്ചു കഴിഞ്ഞാൽ എതിരാളികളായ കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, നിസാൻ മാഗ്നൈറ്റ്, വരാനിരിക്കുന്ന റെനോ കിഗർ എന്നിവയുമായി അനായാസം ഏറ്റുമുട്ടാം.

Source: Team BHP

{document1

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Compact SUV Expected To Launch In India By 2022. Read in Malayalam
Story first published: Wednesday, January 6, 2021, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X