ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ

ഇന്ത്യൻ വിപണിയിലെ മോഡലുകളുടെ വില വർധിപ്പിച്ച് ഹോണ്ട ഇന്ത്യ. സിറ്റി, WR-V, ജാസ്, അമേസ് എന്നിവയുടെ വിലയിലാണ് കമ്പനി പരിഷ്ക്കരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് കാറുകളുകളുടേയും വേരിയന്റുകളിലുടനീളം 7,000 മുതൽ 12,000 രൂപ വരെയാണ് കൂടിയിരിക്കുന്നത്.

ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ

ഹോണ്ട ഇന്ത്യയുടെ മുൻനിര മോഡലായ ഏറ്റവും പുതിയ അഞ്ചാം തലമുറ സിറ്റിയിടെ വില ഇപ്പോൾ 10.99 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ആറ് പെട്രോൾ വേരിയന്റുകളിലും മൂന്ന് ഡീസൽ വേരിയന്റുകളിലുമാണ് പ്രീമിയം സെഡാൻ വാഗ്‌ദാനം ചെയ്യുന്നത്.

ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ

ഹോണ്ട സിറ്റിയുടെ മോഡൽ നിരയിലാകെ 10,000 രൂപയുടെ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ പെട്രോൾ V മാനുവൽ വേരിയന്റിന് വില പരിഷ്ക്കരണം ഉണ്ടായിട്ടില്ല. ഇത് 10.99 ലക്ഷം രൂപയ്ക്കാണ് ഇപ്പോഴും വാഗ്ദാനം ചെയ്യുന്നത്.

MOST READ: നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ

ഹോണ്ട WR-V ക്രോസ്ഓവറിനാണ് ഏറ്റവും കുറഞ്ഞ വിലവർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. മോഡലിന്റെ അടിസ്ഥാന SV മാനുവൽ വകേദത്തിന് മാത്രമാണ് വില ഉയർത്തിയിരിക്കുന്നത്. മറ്റ് രണ്ട് പെട്രോൾ, മൂന്ന് ഡീസൽ വേരിയന്റുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ

ഹോണ്ട ജാസ് വേരിയന്റുകളിലുടനീളം 9,000 രൂപ വില വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും അടിസ്ഥാന മോഡലിന്റെ വിലയും ടോപ്പ്-എൻഡ് ഓട്ടോമാറ്റിക് മോഡലും ഇപ്പോഴും അതേ വിലയിൽ തുടരുന്നു.

MOST READ: വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ

ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ

വിലക്കയറ്റം ജാസ് V മാനുവൽ, ജാസ് ZX CVT ഓട്ടോമാറ്റിക്കിനെയുമാണ് ബാധിച്ചിരിക്കുന്നത്. അമേസ് സബ് കോംപാക്ട് സെഡാന്റെ പെട്രോൾ വേരിയന്റുകളിൽ 9,000 രൂപയാണ് ഉയർത്തിയിരിക്കുന്നത്.

ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ

എന്നിരുന്നാലും ഡീസൽ വേരിയന്റുകളുടെ വില 12,000 രൂപയായി വർധിപ്പിച്ചു. ഹോണ്ട ജാസ് പോലെ അമേസ് പെട്രോളിന്റെ അടിസ്ഥാന വേരിയന്റും ടോപ്പ് എൻഡ് വകഭേദങ്ങളും വില വർധനവ് ബാധിച്ചിട്ടില്ല.

MOST READ: എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ

ഡീസൽ വേരിയന്റിന്റെ അടിസ്ഥാന മോഡലും ഡീസൽ VX മാനുവൽ എക്സ്ക്ലൂസീവ് പതിപ്പും മുമ്പത്തെ അതേ വില നിർണയത്തിൽ തന്നെ തുടരുന്നു. വിപണിയിലെ ട്രെൻഡിനനുസരിച്ചാണ് വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.

ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ

വിവിധ ഇൻപുട്ട് ചെലവുകളും നിർമാണ പ്രക്രിയയിൽ സംഭവിച്ച ഉയർന്ന ചെവുമാണ് വില ഉയർത്താൻ ഹോണ്ടയെ പ്രേരിപ്പിച്ചിരിക്കുന്നത്. നിലവിൽ മാരുതി സുസുക്കി, ടൊയോട്ട, റെനോ തുടങ്ങിയ ബ്രാൻഡുകളും വില പരിഷ്ക്കരണം പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda India Hiked The Prices Of City, WR-V, Jazz, And Amaze. Read in Malayalam
Story first published: Saturday, April 17, 2021, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X