200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ടയുടെ ഐതിഹാസിക വാഹനങ്ങളില്‍ ഇന്നും തലയെടുപ്പോടെ നിരത്തിലുള്ള മോഡലാണ് സിവിക് എന്ന പ്രീമിയം സെഡാന്‍. ഏറെ ജനപ്രിയമായ കാർ ഇന്ത്യയിൽ നിന്നും അടുത്തിടെ കളമൊഴിഞ്ഞെങ്കിലും വിദേശ വിപണിയിൽ ഉൾപ്പടെ തലമുറ മാറ്റം ലഭിച്ചത് ആകാക്ഷയോടെയാണ് ആരാധകർ കണ്ടിരുന്നത്.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

ദേ ഇപ്പോൾ ഈ വർഷം ആദ്യം അരങ്ങേറ്റം കുറിച്ച പുതിയ തലമുറ സിവിക് സെഡാനെ അടിസ്ഥാനമാക്കി സിവിക് Si എന്നറിയപ്പെടുന്ന പെർഫോമൻസ് പതിപ്പിനെയും നിരത്തിലെത്തിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

മെച്ചപ്പെട്ട ഡൈനാമിക് പെർഫോമൻസും പരിഷ്ക്കരിച്ച മാനുവൽ ഗിയർബോക്‌സും സിവിക് ടൈപ്പ് ആർ വേരിയന്റിൽ നിന്നും കടമെടുത്ത റിവ്-മാച്ചിംഗ് സിസ്റ്റവും പുതിയ സിവിക് Si അവതരിപ്പിക്കുന്നുണ്ട്. പതിനൊന്നാം തലമുറ സിവിക് സെഡാനെ അടിസ്ഥാനമാക്കിയുള്ള ഈ വാഹനം ഈ വർഷം അവസാനം യുഎസ്എയിൽ ആയിരിക്കും ആദ്യം വിൽപ്പനയ്‌ക്കെത്തുക.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

ഹൈ പെർഫോമൻസ് സിവിക് R മോഡലിന് താഴെയായി ഇടംപിടിച്ചിരിക്കുന്ന സിവിക് Si സെഡാൻ ബോഡി ശൈലിയിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ടൈപ്പ് ആർ പോലെ തന്നെ പുതിയ സിവിക് R ദൃശ്യപരമായി സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമായി ബോഡി, ഇന്റീരിയർ സ്റ്റൈലിംഗിൽ ചില പരിഷ്ക്കാരങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

'പെർഫോമൻസ് കാർ' ടാഗിന് യോഗ്യത നേടുന്നതിന് ഇത് ചില ഘടനാപരമായ മാറ്റങ്ങൾക്ക് വിധേയമാക്കിയെന്നും ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. കാറിന്റെ പുറംമോടിയിലേക്ക് നോക്കിയാൽ മുൻഗാമിയേക്കാൾ വിശാലവും നീളമേറിയതാണെന്നും മനസിലാക്കാം.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ രണ്ട് വലിയ ഓവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ഉൾക്കൊള്ളുന്ന പുതിയതും കൂടുതൽ ആക്രമണാത്മകവുമായ അപ്പർ ഫ്രണ്ട് ബമ്പറും പരിഷ്ക്കരിച്ച പിൻ ബമ്പറുമായാണ് സിവിക് Si വരുന്നത്. വാഹനത്തിനടിയിൽ മറഞ്ഞിരിക്കുന്ന ഒരു ഫ്രണ്ട് സ്‌പോയിലറും ട്രങ്ക് ലിഡിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഗ്ലോസ് ബ്ലാക്ക് റിയർ സ്‌പോയിലറും ഉയർന്ന വേഗതയിൽ സെഡാന്റെ സ്റ്റെബിലിറ്റി മെച്ചപ്പെടുത്തുന്നതിന് ഡൗൺഫോഴ്സ് നൽകുന്നു.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

2022 ഹോണ്ട സിവിക് Si പുറമേയുള്ള മിററുകളിലും വിൻഡോ ചുറ്റുപാടുകളിലും ഗ്ലോസ് ബ്ലാക്ക് നിറമാണ് അവതരിപ്പിക്കുന്നത്. ഇതിന് എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും സ്റ്റാൻഡേർഡായി ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. സി-സ്പെസിഫിക് മാറ്റ് ബ്ലാക്ക് 18 ഇഞ്ച് 10 സ്‌പോക്ക് അലോയ് വീലുകളിലാണ് ഒരുങ്ങിയിരിക്കുന്നത്.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

ഒരു പുതിയ Si പതിപ്പ് എക്സ്ക്ലൂസീവ് ബ്ലേസിംഗ് ഓറഞ്ച് പേൾ നിറത്തിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ക്യാബിനുള്ളിൽ പുതിയ പെർഫോമൻസ് പതിപ്പ് സ്പോർട്സ് സീറ്റുകൾ ബിൽറ്റ് ഇൻ ഹെഡ് റെസ്റ്റുകളും കൂടുതൽ പ്രമുഖമായ ഷോൾഡർ, തൈസ് സപ്പോർട്ടുമാണ് നൽകുന്നത്. ദീർഘ ദൂര ഡ്രൈവുകളിലെ ക്ഷീണം കുറയ്ക്കുന്നതിനായാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

പുതിയ ഹോണ്ട സിവിക് Si സ്പോർട്സ് പെഡലുകളും ഡോറുകളിൽ റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, സ്റ്റിയറിംഗ് വീൽ, സെന്റർ ആം റെസ്റ്റ്, ഷിഫ്റ്റ് ബൂട്ട്, ഷിഫ്റ്റ് നോബ് എന്നിവയും കൂട്ടിച്ചേർത്തിട്ടുണ്ട്. ഇനി അകത്തളത്തിലെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ ഫിസിക്കൽ സ്പീഡോമീറ്റർ ഡയലുകളുള്ള പുതിയ 7 ഇഞ്ച് കളർ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

ഇതോടൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട് എന്നിവയോടുകൂടിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ 12 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റവും സിവിക് Si സെഡാന് ലഭിക്കുന്നുണ്ട്.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

1.5 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് VTEC എഞ്ചിനാണ് പുതിയ ഹോണ്ട സിവിക് പെർഫോമൻസ് കാറിന് തുടിപ്പേകുന്നത്. ഇത് 6000 rpm-ൽ പരാവധി 200 bhp കരുത്തും 1800- 5000 rpm-ൽ 260 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

VTEC എഞ്ചിൻ റിവേ-മാച്ചിംഗിനൊപ്പം ഹെലിക്കൽ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യലുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. വാതകങ്ങളുടെ വർധിച്ച ഒഴുക്കിനായി എഞ്ചിനിൽ പുതിയ ഡ്യുവൽ കോയിൽ സൈലൻസർ എക്സോസ്റ്റ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നുവെന്നും ഹോണ്ട പറയുന്നു.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

നോർമൽ, സ്പോർട്ട്, ഇൻഡിവിജുവൽ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഹോണ്ട സിവിക് Si സെഡാനിലുണ്ട്. കട്ടിയുള്ള സസ്പെൻഷൻ സംവിധാനവും മാക്ഫെർസൺ സ്ട്രട്ട് ഫ്രണ്ടും റീ-ട്യൂൺ ചെയ്തതും സ്പോർട്ടി കൈകാര്യം ചെയ്യുന്നതിനായി മൾട്ടി-ലിങ്ക് സസ്പെൻഷൻ സജ്ജീകരണവുമായാണ് വാഹനം വിപണിയിൽ എത്തുന്നത്.

200 bhp കരുത്തുമായി പുതിയ സിവിക് Si പെർഫോമൻസ് പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട

സിവിക് Si പെർഫോമൻസ് കാറിന്റെ ബ്രേക്കിംഗിനായി 312 mm ഫ്രണ്ട് ഡിസ്കുകളും 282 mm റിയർ ഡിസ്ക് ബ്രേക്കുമാണ് ഹോണ്ട സജ്ജീകരിച്ചിരിക്കുന്നത്. കാറിന്റെ ഭാരം 1339 കിലോഗ്രാം ആണ്. 10 എയർബാഗുകളും ഹോണ്ട സെൻസിംഗ് ഡ്രൈവർ അസിസ്റ്റീവ് ടെക്നോളജികളും പുതിയ സിവിക് Si പതിപ്പിന് അവകാശപ്പെടാനുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda introduced civic si performance sedan for the global markets
Story first published: Wednesday, October 20, 2021, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X