പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

പുതുവര്‍ഷത്തിലും തെരഞ്ഞെടുത്ത ഏതാനും മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോണ്ട.

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

2.50 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകള്‍. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, എക്‌സ്‌റ്റെന്‍ഡഡ് വാറന്റി മറ്റ് പ്രത്യേക പാക്കേജുകള്‍ എന്നിവ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റില്‍ ഉത്പാദനം നിര്‍ത്തിയതായി കമ്പനി പ്രഖ്യാപിച്ചതോടെ 2020, ഹോണ്ടയെ സംബന്ധിച്ചിടത്തോളം മോശം വര്‍ഷമായിട്ടാണ് അവസാനിച്ചത്. ഈ പ്ലാന്റില്‍ നിന്ന് നിര്‍മ്മിച്ചിരുന്ന ഹോണ്ട സിവിക്, CR-V എന്നിവ ഇപ്പോള്‍ നിരയില്‍ നിന്നും കമ്പനി നിര്‍ത്തലാക്കി.

MOST READ: ഇന്ത്യൻ വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ ടാറ്റ സഫാരി തിരിച്ചെത്തുന്നു

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

മോഡലിന്റെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചെങ്കിലും രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകള്‍ ഇപ്പോഴും സിവിക് ഡീസലിന് 2.5 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

അതേസമയം, സിവിക് പെട്രോള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ കിഴിവ് ലഭിക്കും. ഇവ 2020 മോഡലുകളാണെങ്കിലും, മുമ്പ് ചര്‍ച്ച ചെയ്തതുപോലെ, ഇന്ത്യയില്‍ പുതിയ സിവിക് കാറുകളൊന്നും നിര്‍മ്മിക്കുന്നില്ല.

MOST READ: സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയിലേക്ക് പൂതിയ മോഡലുകള്‍ ഉള്‍പ്പെടുത്തി മാരുതി

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

എന്നാല്‍ ഹോണ്ട CR-V യില്‍ ഒരു കിഴിവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നില്ല. 2020 ഹോണ്ട അമേസില്‍ ഡീലര്‍മാര്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും അധികമായി 10,000 രൂപയും വാഗ്ദാനം ചെയ്യുന്നു.

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ എല്ലാ വകഭേദങ്ങള്‍ക്കും ഇത് ബാധകമാണ്. ഉപഭോക്താക്കള്‍ക്ക് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് സൗജന്യമായി വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ വാറന്റിക്ക് 12,000 രൂപ ചെലവാകും.

MOST READ: ടൈഗണ്‍ എസ്‌യുവിയുടെ പുതിയ ടീസര്‍ ചിത്രവുമായി ഫോക്‌സ്‌വാഗണ്‍

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

അമേസിന്റെ 2021 മോഡലുകളില്‍, ഉപഭോക്താക്കള്‍ക്ക് 2020 പതിപ്പുകളുടെ അതേ ആനുകൂല്യങ്ങള്‍ ലഭിക്കും. MY20 അമേസ് സ്പെഷ്യല്‍, എക്സ്‌ക്ലൂസീവ് പതിപ്പുകളില്‍, ഉപഭോക്താക്കള്‍ തങ്ങളുടെ പഴയ കാര്‍ കൈമാറ്റം ചെയ്യുന്നില്ലെങ്കില്‍ 7,000 രൂപയും, എക്സ്ചേഞ്ച് ചെയ്താല്‍ 15,000 രൂപയും കിഴിവ് ലഭിക്കും.

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

എക്സ്‌ക്ലൂസീവ് പതിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് 12,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ചിന് 15,000 രൂപയും ലഭിക്കും. പുതിയ ഹോണ്ട സിറ്റിയിലെ കിഴിവുകള്‍ എക്‌സ്‌ചേഞ്ചിലൂടെ മാത്രമാണ്.

MOST READ: പ്രീമിയമാക്കാൻ പുതിയ XUV500 എസ്‌യുവിയിൽ പനോരമിക് സൺറൂഫും

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

MY20 മോഡലുകള്‍ക്ക് ഇത് 30,000 രൂപയും MY21-ന് 20,000 രൂപയുമാണ്. MY20 ഹോണ്ട WR-V യില്‍ ഉപഭോക്താക്കള്‍ക്ക് 25,000 രൂപയും 15,000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കും. WR-V -യുടെ ഈ വര്‍ഷത്തെ മോഡലുകള്‍ക്ക് 15,000 രൂപയും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കും.

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

എക്സ്‌ക്ലൂസീവ് പതിപ്പ് മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് 10,000 രൂപയും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഈ വര്‍ഷം നിര്‍മ്മിച്ച ഹോണ്ട ജാസ്സിന്റെ പെട്രോള്‍ വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് 15,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.

പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍

കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച വാഹനങ്ങള്‍ക്ക് 25,000 രൂപ കിഴിവുണ്ട്, ഒരു കാര്‍ കൈമാറ്റം ചെയ്യുമ്പോള്‍ 15,000 രൂപ അധികമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Offers Cash Discounts Exchange Bonus More In January 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X