കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന N7X കൺസെപ്റ്റ് എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പിനെ ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. BR-V എന്ന് വിളിക്കപ്പെടുന്ന ഏറ്റവും പുതിയ 7 സീറ്റർ എസ്‌യുവി വിവിധ നൂതന സാങ്കേതികവിദ്യകൾക്കൊപ്പം തികച്ചും വ്യത്യസ്‌തമായ ഡിസൈനും ഇന്റീരിയറുമായാണ് വരുന്നത്.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

7 സീറ്റർ എസ്‌യുവി ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഡ്രൈവിംഗ് ശീലങ്ങളും പിടിച്ചെടുക്കാൻ ദീർഘവും ആഴത്തിലുള്ളതുമായ പഠനം നടത്തിയതായാണ് ഹോണ്ട അവകാശപ്പെടുന്നത്. ശരിക്കും N7X കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തിയതു മുതൽ ആഗോള ശ്രദ്ധവരെ നേടാൻ വാഹനത്തിന് സാധിച്ചിട്ടുണ്ടായിരുന്നു.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

ഇന്തോനേഷ്യയിലെ വിവിധ പ്രദേശങ്ങളിൽ പ്രദർശിപ്പിച്ചിരുന്ന പുത്തൻ BR-V എസ്‌യുവിക്ക് മികച്ച പ്രതികരണവുമാണ് ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നത്. ഒരു എസ്‌യുവിയുടെ സ്റ്റൈലിംഗും കാഠിന്യവും, എം‌പി‌വിയുടെ ക്യാബിൻ സൗകര്യവും പ്രവർത്തനവും ഒപ്പം ഡ്രൈവിംഗ് പ്രകടനവും ഹോണ്ട കാറുകളുടെ കാര്യക്ഷമതയും സംയോജിപ്പിച്ചാണ് രണ്ടാം തലമുറ ഹോണ്ട BR-V രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

ഹോണ്ട സെൻസിംഗ്, ഹോണ്ട ലെയ്‌ൻ‌വാച്ച്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, വാക്ക്-എവേ ഓട്ടോ ലോക്ക്, സ്മാർട്ട് എൻട്രി സിസ്റ്റം തുടങ്ങി നിരവധി നൂതന സവിശേഷതകളോടെയാണ് പുതിയ ഹോണ്ട BR-V അണിയിച്ചൊരുക്കിയിരിക്കുന്നത്.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

സ്റ്റൈലിംഗിന്റെ കാര്യത്തിൽ മോഡലിന് പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും (DRL), എൽഇഡി ലൈറ്റ് ബാർഡുകളുള്ള പുതുതായി സ്റ്റൈൽ ചെയ്ത ടെയിൽ ലൈറ്റുകളും ലഭിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളിലാണ് വശങ്ങളിൽ വാഹനത്തിന് എസ്‌യുവി രൂപം സമ്മാനിക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകം.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

സുഖപ്രദമായ അനുഭവത്തിനായി എസ്‌യുവി ആദ്യ നിരയ്ക്ക് കൺസോൾ ആംറെസ്റ്റും രണ്ടാം നിര സീറ്റ് ആംറെസ്റ്റും വാഗ്ദാനം ചെയ്യുന്നു. മൂന്ന് വരികളും 12V പവർ സോക്കറ്റും BR-V യുടെ മറ്റൊരു പ്രത്യേകതയാണ്. ഹോണ്ട സെൻസിംഗ് ഫംഗ്ഷൻ, ശരാശരി ഇന്ധന ഉപഭോഗം, മൈലേജ്, ശേഷിക്കുന്ന ഇന്ധനം തുടങ്ങിയ വിവിധ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഡാഷ്‌ബോർഡിൽ 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

പ്രീമിയം ഓപൽ വൈറ്റ് പേൾ, ടഫെറ്റ വൈറ്റ്, ലൂണാർ സിൽവർ മെറ്റാലിക്, മോഡേൺ സ്റ്റീൽ മെറ്റാലിക്, ക്രിസ്റ്റൽ ബ്ലാക്ക് പേൾ എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്ഷനിലും ഏറ്റവും പുതിയ ഹോണ്ട BR-V തെരഞ്ഞെടുക്കാനാവും.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

ഏഴ് സീറ്റർ എസ്‌യുവിക്ക് 1.5 ലിറ്റർ DOHC i-VTEC പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 6,600 rpm-ൽ 121 bhp പവറും 4,300 rpm-ൽ 145 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ എഞ്ചിൻ യൂറോ 4 മലിനീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് ഫംഗ്ഷൻ പോലുള്ള വിപുലമായ സവിശേഷതകളോടെയാണ് ഹോണ്ട BR-V വിപണിയിൽ എത്തിയിരിക്കുന്നത്. വാഹനത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് എഞ്ചിനും എയർ കണ്ടീഷനിംഗും ഓട്ടോമാറ്റിക്കായി സ്റ്റാർട്ട് ചെയ്യാൻ ഈ സംവിധാനം ഏറെ സഹായിക്കും.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

എൽഇഡി ടേൺ സിഗ്നലിനൊപ്പം ഓട്ടോ ഫോൾഡബിൾ സൈഡ് ഡോർ മിറർ, ബ്ലൈൻഡ് സ്പോട്ട് ഏരിയയുടെ വിശാലമായ കാഴ്ച്ചയ്ക്കായി ഹോണ്ട ലെയ്ൻ വാച്ച്, സ്മാർട്ട് എൻട്രി സിസ്റ്റം തുടങ്ങിയവയാണ് എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്ന മറ്റ് പ്രധാന സവിശേഷതകൾ.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

പുതിയ ഹോണ്ട BR-V എസ്‌യുവിയിൽ ഹോണ്ട സെൻസിംഗ് സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു. ഇത് അടിസ്ഥാനപരമായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ആണ്. ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ സിസ്റ്റം (LCDN), കൊളീഷൻ മിറ്റിഗേഷൻ ബ്രേക്ക് സിസ്റ്റം (CMBS), ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം (LKAS), റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ (RDM), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ഓട്ടോ-ഹൈ ബീം തുടങ്ങിയ സവിശേഷതകൾ വാഹനത്തിലുണ്ട്.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

S,E, പ്രസ്റ്റീജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാകും എസ്‌യുവി വിപണിയിൽ എത്തുക. എലിവേറ്റ് എന്നപേരിൽ BR-V ഇന്ത്യയിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ സഫാരിയുടെയും ഹ്യുണ്ടായി അൽകാസറിന്റെയും വിജയത്തിന് ശേഷം ഇന്ത്യൻ വിപണിയിൽ ഏഴ് സീറ്റ് മോഡലുകളുടെ സാധ്യത ഹോണ്ട തിരിച്ചറിഞ്ഞിട്ടുണ്ട്.

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഹോണ്ടയുടെ പുത്തൻ BR-V എസ്‌യുവി എത്തി; ഇന്ത്യയിലേക്കും എത്തിയേക്കും

ഏതാനും ആഴ്ച്ചകൾക്കുള്ളിൽ മഹീന്ദ്ര XUV700 രൂപത്തിൽ ഈ സെഗ്മെന്റിൽ മറ്റൊരു കൂട്ടിച്ചേർക്കൽ കൂടിയുണ്ടാകും. വരാനിരിക്കുന്ന എസ്‌യുവിക്കായി രാജ്യത്ത് 'എലിവേറ്റ്' എന്ന പേരിൽ ഹോണ്ട ഇന്ത്യ ട്രേഡ്‌മാർക്ക് ഫയൽ ചെയ്തിട്ടുണ്ട്. മാത്രമല്ല എസ്‌യുവി മോഡലുകളെ വമ്പൻ ജനപ്രീതിയും പുതിയ BR-V ഇന്ത്യയിലേക്ക് എത്തിക്കുന്നതിലൂടെ ഹോണ്ടയ്ക്ക് മുതലെടുക്കാനുമാകും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda officially introduced the much awaited 7 seater br v suv
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X