കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

ഇന്തോനേഷ്യയില്‍, ഹോണ്ട അടുത്തിടെ അതിന്റെ രണ്ട് പുതിയ തലമുറ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു. 11-ാം തലമുറ ഹോണ്ട സിവിക് RS, പുതിയ ഹോണ്ട സിറ്റി. ലോഞ്ച് ചടങ്ങില്‍, പുതിയ ഒരു കാറിന്റെ ടീസര്‍ വീഡിയോയും കമ്പനി പുറത്തിറക്കി.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

നവംബര്‍ 11 മുതല്‍ 21 വരെ നടക്കുന്ന GAIKINDO ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ (GIIAS) ഇത് അനാച്ഛാദനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, ഹോണ്ടയുടെ പുതിയ കാര്‍ ZR-V എന്ന് പേരുള്ള ഒരു സബ് കോംപാക്ട് എസ്‌യുവി ആയിരിക്കാം ഇതെന്നാണ് സൂചന.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് ഒരു പുതിയ മോഡലിനെ നിര്‍മാതാക്കള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡല്‍ വിപണിയിലേക്ക് എത്താനൊരുങ്ങുന്നുവെന്ന് വേണം പറയാന്‍.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

പുറത്തുവന്നിരിക്കുന്ന ടീസറിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍, ഹോണ്ട ZR-V-ക്ക് സ്പോര്‍ട്ടി ഫ്രണ്ട് ഗ്രില്ലും ട്രെന്‍ഡി ഹെഡ്‌ലാമ്പുകളും മികച്ച രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

ബോണറ്റിന് മൊത്തത്തിലുള്ള രൂപവും ഭാവവും വര്‍ദ്ധിപ്പിക്കുന്ന പ്രൊഫൈല്‍ ഉണ്ട്. എല്ലായിടത്തും വളഞ്ഞ, എയറോഡൈനാമിക് പാനലുകളുള്ള ഫ്‌ലൂയിഡ് ഡിസൈന്‍ എസ്‌യുവി ഉപയോഗിക്കുന്നു.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

ഇതിന് ഫെന്‍ഡറുകളിലും ഒരുപക്ഷേ വശങ്ങളിലും കട്ടിയുള്ള ബോഡി ക്ലാഡിംഗ് ലഭിച്ചേക്കും. ZR-V-യുടെ സുഗമമായ വ്യക്തിത്വത്തിന് അനുസൃതമായി സ്പോര്‍ട്ടി മെഷീന്‍ കട്ട് അലോയ് വീലുകള്‍ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

പിന്‍ഭാഗത്ത്, വാഹനത്തിന് ട്രെന്‍ഡി എല്‍ഇഡി ബ്രേക്ക് ലൈറ്റുകള്‍ ലഭിക്കുന്നു. ബ്രേക്ക് ലൈറ്റുകളുടെ രൂപകല്‍പ്പന മുന്‍വശത്ത് ഉപയോഗിക്കുന്ന സ്‌റ്റൈലിംഗ് ബിറ്റുകള്‍ക്ക് സമാനമാണ്.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

ഹോണ്ട കാറുകളുടെ സ്‌പോര്‍ട്ടിയര്‍ പതിപ്പുകള്‍ക്കായി നീക്കിവച്ചിരിക്കുന്ന RS ബാഡ്ജിംഗ് പിന്‍ഭാഗത്ത് കാണാം. എസ്‌യുവി GIIAS-ല്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മറ്റ് മിക്ക വിശദാംശങ്ങളും കമ്പനി വെളിപ്പെടുത്തും. ZR-V മില്ലേനിയല്‍ ജനറേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

ZR-V-യിലെ 'Z' യഥാര്‍ത്ഥത്തില്‍ Gen Z അല്ലെങ്കില്‍ സഹസ്രാബ്ദ തലമുറയെ പ്രതിനിധീകരിക്കുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ ഊഹാപോഹങ്ങളെ സാധൂകരിക്കാന്‍ എസ്‌യുവിയുടെ സ്പോര്‍ട്ടി പ്രൊഫൈല്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കുന്നു. ഔദ്യോഗികമായി, ഇത് ആഗോള വിപണികള്‍ക്കായി ഉദ്ദേശിച്ചുള്ള ഒരു പുതിയ ഉല്‍പ്പന്നമായിരിക്കും എന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

ഇന്ത്യന്‍ വിപണിയിലേക്കും ഹോണ്ട ZR-V ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍, ഇന്ത്യയില്‍ പുതിയ എസ്‌യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി ഹോണ്ട വ്യക്തമാക്കിയിരുന്നു.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

2021-ല്‍ ഇന്ത്യയിലെ എസ്‌യുവികളുടെ വില്‍പ്പന വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ തീരുമാനം. എസ്‌യുവി സെഗ്മെന്റിന്റെ വിശകലനത്തിന് ശേഷം, ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് വളരെയധികം സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഹോണ്ട എത്തിയത്.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

മിക്ക ആഗോള വിപണികളിലും എസ്‌യുവികള്‍ക്ക് മുന്‍ഗണന വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, ഈ പ്രവണത ഇന്ത്യയില്‍ വളരെ ശക്തമാണ്. പ്രാദേശിക ട്രാഫിക്കും റൈഡ് സാഹചര്യങ്ങളും അതിനുള്ള ഒരു പ്രധാന കാരണമായി എന്നാണ് ഹോണ്ട വ്യക്തമാക്കുന്നത്.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

ഹോണ്ടയുടെ വിലയിരുത്തല്‍ അനുസരിച്ച്, രാജ്യത്തെ മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ എസ്‌യുവി വിഭാഗം ഉടന്‍ 40 ശതമാനത്തിലധികം സംഭാവന നല്‍കും. അവസരത്തിനൊത്ത് ഹോണ്ട ഇന്ത്യയില്‍ പുതിയ എസ്‌യുവി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

നേരത്തെ, ഹോണ്ടയ്ക്ക് ഇന്ത്യയില്‍ CR-V, BR-V പോലുള്ള എസ്‌യുവികള്‍ ഉണ്ടായിരുന്നു, എന്നിരുന്നാലും, ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഇവ കമ്പനി നിര്‍ത്തലാക്കുകയും ചെയ്തു.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

നിലവില്‍ ഇന്ത്യയില്‍ 4 മീറ്ററില്‍ താഴെയുള്ള WR-V എസ്‌യുവി മാത്രമാണ് ഹോണ്ടയ്ക്കുള്ളത്. എന്നിരുന്നാലും, വില്‍പ്പന അളവിന്റെ കാര്യത്തില്‍ ഇതും പിന്നിലാണ്. ZR-V പോലെ തികച്ചും പുതിയതും ട്രെന്‍ഡായി കാണപ്പെടുന്നതുമായ ഉല്‍പ്പന്നത്തിന് വിജയസാധ്യത കൂടുതലാണെന്ന് മനസ്സിലാക്കിയാണ് ഹോണ്ടയുടെ പുതിയ നീക്കം.

കോംപാക്ട് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി Honda; ടീസര്‍ ചിത്രം പങ്കുവെച്ചു

വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്സോണ്‍ തുടങ്ങിയ മോഡലുകളെയാകും ഹോണ്ട ZR-V നേരിടുക. അതേസമയം ഏത് എസ്‌യുവിയാണ് ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിന് കുറച്ച് കാത്തിരിക്കേണ്ടിവരും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda officially teased new compact suv will launch soon
Story first published: Saturday, November 6, 2021, 18:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X