പുതുഭാവത്തിൽ സിവിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട

എസ്‌യുവി ആധിഖ്യത്തോടെ പ്രിയം കുറഞ്ഞ സെഡാൻ മോഡലുകളിൽ നിന്നും പലരും പുറത്തുകടക്കാൻ തുടങ്ങി. എന്നാൽ അന്നും ഇന്നും ഹാച്ച്ബാക്ക് കാറുകൾക്കുള്ള സ്വീകാര്യത എങ്ങുംപോയിട്ടില്ല. അതിനാൽ തന്നെ ജനപ്രിയ സിറ്റി, സിവിക് തുടങ്ങിയവയുടെ ഹാച്ച് വേരിയന്റുളുമായി കളംനിറയുകയാണ് ഹോണ്ട.

പുതുഭാവത്തിൽ സിവിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട

ഇപ്പോൾ ഔദ്യോഗികമായി 2022 ഹോണ്ട സിവിക് ഹാച്ച്ബാക്കിനെ ഹോണ്ട ആഗോളതലത്തിൽ പുറത്തിറക്കിയിരിക്കുകയാണ്. സെഡാനിൽ നിന്നും സ്വന്തമായൊരു വ്യക്തിത്വവും സ്ഥാനവും കണ്ടെത്താൻ പ്രാപ്‌തമാണ് ഈ വാഹനം എന്നതും ശ്രദ്ധേയമാണ്.

പുതുഭാവത്തിൽ സിവിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട

അതായത് സിവിക് ഹാച്ച്ബാക്കിന് അതിന്റേതായ വ്യക്തമായ സ്വഭാവസവിശേഷതകളുണ്ടെന്ന് സാരം. പ്രാഥമികമായി അതിന്റെ ബാഹ്യ രൂപകൽപ്പനയും ഘടനയും ക്യാബിനിലും എഞ്ചിനും എല്ലാം സെഡാനിൽ നിന്ന് കടമെടുത്തതാണ്.

പുതുഭാവത്തിൽ സിവിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട

എന്നിരുന്നാലും കാഴ്ച്ചയിൽ പുതുമ നൽകുന്നതിനായി മെഷ് ടെക്സ്ചറുള്ള പുതുക്കിയ ഗ്രില്ലാണ് മോഡലിന് സമ്മാനിച്ചിരിക്കുന്നത്. അതേസമയം മേൽക്കൂര അതിന്റെ പിന്നിലേക്ക് ചരിഞ്ഞ് ഒരു കൂപ്പെ-ഇഷ് പ്രൊഫൈലും നൽകുന്നു.

പുതുഭാവത്തിൽ സിവിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട

ഇത് സെഡാൻ പതിപ്പിനേക്കാൾ വലിപ്പം അഞ്ച് ഇഞ്ച് കുറവാണെങ്കിവും കൂടുതൽ ലഗേജ് ഇടമുണ്ട്. ഹാച്ച്ബാക്ക് ആണെങ്കിലും വാഹനം വളരെ വിശാലമാണ്. സിവിക് ഹാച്ച്ബാക്കിന്റെ പുറം ഫ്രെയിമിലെ മറ്റ് സൂക്ഷ്മമായ വ്യത്യാസങ്ങളിലൂടെ കാഴ്ച്ചയിൽ മെലിഞ്ഞതും സ്പോർട്ടിയറുമാക്കാൻ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്.

പുതുഭാവത്തിൽ സിവിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട

മാത്രമല്ല രൂപമാറ്റം കാറിന്റെ പെർഫോമൻസ് യോഗ്യതയെയും സഹായിക്കും. 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട സിവിക് ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്. ഇത് പരമാവധി 158 bhp കരുത്തിനൊപ്പം 187 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പുതുഭാവത്തിൽ സിവിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട

ടോർഷണൽ കാർക്കശ്യത്തിൽ 19 ശതമാനം വർധനവുണ്ടായതിനാൽ ഈ കാർ സുരക്ഷിതവും കൂടുതൽ പരിഷ്കൃതവുമാണെന്ന് ഹോണ്ട പറയുന്നു. ഹാച്ച്ബാക്ക് പതിപ്പിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ സെഡാനിലെ ക്യാബിന് സമാനമാണ്.

പുതുഭാവത്തിൽ സിവിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട

അതിൽ ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് മുഖ്യധാരയായി തുടരുന്നു. അതേ വലുപ്പത്തിലുള്ള ഡ്രൈവർ ഡിസ്പ്ലേ യൂണിറ്റും സിവിക് ഹാച്ചിനുണ്ട്. ഒൻപത് ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ ഹാച്ചിന്റെ ടോപ്പ്-ഓഫ്-ലൈൻ സ്പോർട്ട് ടൂറിംഗ് പതിപ്പിൽ ഇടം നേടുന്നു.

പുതുഭാവത്തിൽ സിവിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട

ഇത് 10.2 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, 12-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ് എന്നിവയിൽ നിന്നും പ്രയോജനം നേടുന്നുണ്ട്. നാല് ഡോറുകളുള്ള സെഡാൻ യുഎസ് വിപണിയിൽ തുടർന്നും ശ്രദ്ധ നേടുമെന്ന് ഹോണ്ട പ്രതീക്ഷിക്കുമ്പോൾ സിവിക് ഹാച്ച്ബാക്കിന് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്ന് ഉറപ്പുണ്ട്.

പുതുഭാവത്തിൽ സിവിക് ഹാച്ച്ബാക്കിനെ അവതരിപ്പിച്ച് ഹോണ്ട

യു‌എസ് വിപണിയിലെ അരങ്ങേറ്റത്തിന് ഔദ്യോഗിക തീയതിയികളൊന്നൂം കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ രാജ്യത്തെ ഡീലർഷിപ്പുകളിലേക്ക് സിവിക് ഹാച്ച്ബാക്ക് പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Officially Unveiled The All-New 2022 Civic Hatchback. Read in Malayalam
Story first published: Thursday, June 24, 2021, 11:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X