ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

ഉപഭോക്തൃ മുൻഗണനകൾ എസ്‌യുവികളിലേക്ക് പൂർണമായും മാറിയിരിക്കുകയാണ്. എസ്‌യുവി മോഡലുകളുടെ ഡിമാന്റ് വർധിച്ചതോടെ പണികിട്ടയതാകട്ടെ സെഡാൻ മോഡലുകൾക്കുമാണ്. എല്ലാ പ്രമുഖ വാഹന നിർമാതാക്കളും ട്രെൻഡിനൊപ്പം മാറുന്നതിനാൽ ഈ വിഭാഗത്തിൽ പുതിയ ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്കാണ്.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

അതുപോലെ തന്നെ വിപണിയിൽ ഒരു ട്രെൻഡായി മാറിയ മറ്റൊരു കാര്യമാണ് ജനപ്രിയമായ എസ്‌യുവി മോഡലുകളുടെ ഓഫ്-റോഡ് പതിപ്പുകൾ അവതരിപ്പിക്കുന്നതും. ഡിസൈനിന്റെയും വികസന ചെലവിന്റെയും കാര്യത്തിൽ ഇത് വാഹന നിർമാതാക്കൾക്ക് ചെലവുകൾ വളരെയധികം കുറയ്ക്കാനും സഹായിക്കുന്നുണ്ട്.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

ഇത്തരം മോഡലുകളിൽ മാറ്റങ്ങൾ വിഷ്വൽ മെച്ചപ്പെടുത്തലുകളും പ്രവർത്തനപരമായ അപ്‌ഡേറ്റുകളുടെ ഒരു ശ്രേണിയും മാത്രമായിരിക്കും ഉൾപ്പെടുക. ഇതേ തന്ത്രത്തിന് പിന്തുടർച്ചയായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ ട്രെയിൽസ്പോർട്ട് സബ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുകയാണ്.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും പാസ്പോർട്ട് ക്രോസ്ഓവർ, റിഡ്‌ജ്‌ലൈൻ പിക്കപ്പ് ട്രക്ക് എന്നിവ ട്രെയിൽസ്പോർട്ട് വേരിയന്റ് ലഭിക്കുന്ന ആദ്യ ഹോണ്ട കാറുകളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് CR-V, പൈലറ്റ് തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങൾക്കും ട്രെയിൽസ്പോർട്ട് മോഡലുകൾ ലഭിക്കും.

കമ്പനിയുടെ അഭിപ്രായത്തിൽ ആദ്യ സെറ്റ് ട്രെയിൽസ്പോർട്ട് വാഹനങ്ങൾക്ക് മസ്ക്കുലറായുള്ള മുൻ-പിൻ ഫാസിയ ലഭിക്കും. കൂടാതെ കട്ടിയുള്ള ബോഡി ക്ലാഡിംഗും പാക്കേജിന്റെ ഭാഗമായിരിക്കുമെന്നാണ് സൂചന. അകത്ത് മാറ്റങ്ങളിൽ കോൺട്രാസ്റ്റ് ഓറഞ്ച് സ്റ്റിച്ചിംഗ് പോലുള്ള സവിശേഷതകളായിരിക്കും ഉൾപ്പെടുക. ഓൾ-വെതർ ഫ്ലോർ മാറ്റുകൾ ഉപയോഗിക്കുമ്പോൾ ഓഫ്-റോഡ് സ്വഭാവം കൂടുതൽ മെച്ചപ്പെടുത്തും.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

ട്രെയിൽസ്പോർട്ട് വേരിയന്റുകളുടെ അടുത്ത സെറ്റ് 2022-ലും അതിനുശേഷവും ആരംഭിക്കും. ഇവ കൂടുതൽ മികച്ചതായിരിക്കുമെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. കാരണം ഓഫ്-റോഡ് മോഡലുകൾക്ക് കൂടുതൽ പ്രവർത്തനപരമായ നവീകരണങ്ങളുടെ ഒരു ശ്രേണി ഉണ്ടാകും. ഉദാഹരണത്തിന് തെരഞ്ഞെടുത്ത വാഹനത്തിന് വലുതും വീതിയുള്ളതുമായ ടയറുകളും പൂർണ വലുപ്പത്തിലുള്ള സ്പെയർ ടയറുകളും ലഭിക്കും.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

വാഹനത്തിൽ അണ്ടർബോഡി സംരക്ഷണവും ഉണ്ടായിരിക്കും. വർധിച്ച ഗ്രൗണ്ട് ക്ലിയറൻസ്, പ്രത്യേക സസ്പെൻഷൻ, ശക്തമായ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ഉപയോഗിച്ച് ഓഫ്-റോഡിംഗ് കഴിവുകൾ ഗണ്യമായി വർധിപ്പിക്കാനും ഹോണ്ടയ്ക്ക് സാധിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

ഹോണ്ടയുടെ എടിവികളും ഡിർട്ട് ബൈക്കുകളും ഓഫ്-റോഡിംഗ് ശേഷിക്ക് പ്രശസ്തമാണെങ്കിലും നിലവിലുള്ള പാസഞ്ചർ വാഹന നിരയിൽ ആ വൈദഗ്ദ്ധ്യം കുറവാണ്. ട്രെയിൽസ്പോർട്ട് പതിപ്പുകൾ ഈ ചീത്തപ്പേരിന് അറുതിവരുത്തും എന്നകാര്യവും ശ്രദ്ധേയമാകും. മാത്രമല്ല ഹോണ്ട കാറുകളുടെ വിശ്വാസീയത എതിരാളികൾക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാനും കമ്പനിയെ സഹായിക്കും.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

ഹോണ്ട ട്രെയിൽസ്പോർട്ടിന്റെ പ്രധാന എതിരാളികളിൽ ഒന്ന് ഫോർഡ് എക്സ്പ്ലോറർ ടിംബർലൈൻ മോഡൽ ആയിരിക്കും. ട്രെമോർ, ബ്രോങ്കോ, റാപ്‌ടോർ, ബാഡ്‌ലാന്റ്സ് തുടങ്ങി നിരവധി പരുക്കൻ പ്രൊഫൈൽ വേരിയന്റുകൾക്ക് പേരെടുത്തവരാണ് ഫോഡ് എന്നത് ഹോണ്ടയ്ക്ക് ഒരു വെല്ലുവിളി തന്നെയാണ്.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

ഫോർഡ് നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ടിംബർലൈൻ. ഇവയ്ക്കും അന്താരാഷ്‌ട്ര വിപണിയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫോർഡ് എക്സ്പ്ലോറർ ടിംബർലൈൻ മോഡലിന് പുതുക്കിയ ഗ്രിൽ, ഫ്രണ്ട്, റിയർ സ്കിഡ് പ്ലേറ്റുകൾ, ഇരട്ട ടോ ഹുക്കുകൾ, 18 ഇഞ്ച് വീലുകൾ എന്നിവ ലഭിക്കുന്നു.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

മറ്റ് പരിഷ്ക്കാരങ്ങളിൽ 0.8 ഇഞ്ച് സസ്പെൻഷൻ ലിഫ്റ്റ്, ടോർസൻ ലിമിറ്റഡ്-സ്ലിപ്പ് റിയർ ഡിഫറൻഷ്യൽ, ബ്രിഡ്‌സ്റ്റോൺ ഡ്യൂലർ ഓൾ ടെറൈൻ ടയറുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. ഫോർഡ് എക്സ്പ്ലോറർ ടിംബർ‌ലൈനിൽ എസ്‌യുവിയുടെ ബേസ് എഞ്ചിൻ 2.3 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ്. ഇത് പരമാവധി 300 bhp കരുത്തിൽ 420 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

ഹോണ്ട ട്രെയിൽസ്പോർട്ട് വേരിയന്റിന്റെ മറ്റൊരു എതിരാളി ഹ്യുണ്ടായി സാന്റാ ഫെ XRT ആയിരിക്കും. ടിംബർലൈനുമായി താരതമ്യപ്പെടുത്തുമ്പോൾ XRT പതിപ്പ് പ്രധാനമായും കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്കിഡ് പ്ലേറ്റുകൾ, സൈഡ് സ്റ്റെപ്പുകൾ, അപ്‌ഡേറ്റ് ചെയ്ത ബമ്പർ, ഗ്രിൽ എന്നിവയും കറുപ്പിൽ പൂർത്തിയാക്കിയ 18 ഇഞ്ച് വീലുകളും ഈ വാഹനത്തിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

അതോടൊപ്പം തന്നെ റൂഫ് റെയിലുകളും പൂർണ കറുപ്പിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഇവയൊഴികെ മറ്റെല്ലാം സ്റ്റാൻഡേർഡ് സാന്റാ ഫെ എസ്‌യുവി മോഡലിന് സമാനമാണ്. XRT വേരിയന്റിന് 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 191 bhp പവറും 245 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഓഫ്-റോഡ് അധിഷ്ഠിത മോഡലുകൾക്കായി പുതിയ TrailSport സബ് ബ്രാൻഡുമായി Honda Cars

ഇന്ത്യയിൽ ഹോണ്ടയും ഫോർഡും ഹ്യുണ്ടായിയും ഒന്നും ഇത്തരും ഓഫ്-റോഡ് അധിഷ്ഠിത മോഡലുകളെ അവതരിപ്പിക്കാൻ ഒരു സാധ്യതയുമില്ല. നമ്മുടെ രാജ്യം കൂടുതലും ഫാമിലി കാറുകൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇക്കാരണം കൊണ്ട് ഓഫ്-റോഡ് വേരിയന്റുകൾക്ക് കാര്യമായ വിൽപ്പനയും ലഭിക്കുകയുമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda ready to introduce new off road trailsport sub brand details
Story first published: Wednesday, September 8, 2021, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X