ഫ്യുവൽ പമ്പ് തകരാർ; 77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) കഴിഞ്ഞ വർഷം ആരംഭിച്ച ഒരു ഡ്രൈവിൽ തകരാറായ ഫ്യുവൽ പമ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനായി 77,954 യൂണിറ്റ് തെരഞ്ഞെടുത്ത മോഡലുകൾ തിരിച്ചുവിളിച്ചതായി പ്രഖ്യാപിച്ചു.

ഫ്യുവൽ പമ്പ് തകരാർ; 77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

ഈ വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്യുവൽ പമ്പുകളിൽ തകരാറുള്ള ഇംപെല്ലറുകൾ അടങ്ങിയിരിക്കാം, അത് കാലക്രമേണ എഞ്ചിൻ സ്റ്റോപ്പിംഗിനോ, സ്റ്റാർട്ടാവാതെ ഇരിക്കുന്നതിനോ കാരണമായേക്കാം എന്ന് HCIL പ്രസ്താവനയിൽ പറഞ്ഞു.

ഫ്യുവൽ പമ്പ് തകരാർ; 77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ നിർമ്മിച്ച അമേസ്, നാലാം തലമുറ സിറ്റി, WR-V, ജാസ്, സിവിക്, BR-V, CR-V എന്നിവയാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.

ഫ്യുവൽ പമ്പ് തകരാർ; 77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

2019 ജനുവരി മുതൽ ഓഗസ്റ്റ് വരെ നിർമ്മിച്ച 36,086 യൂണിറ്റ് അമേസും 2019 ജനുവരി മുതൽ സെപ്റ്റംബർ വരെ ഉത്പാദിപ്പിച്ച നാലാം തലമുറ സിറ്റിയുടെ 20,248 യൂണിറ്റുകളും തിരിച്ചുവിളിച്ചതിൽ ഉൾപ്പെടുന്നതായി കമ്പനി അറിയിച്ചു.

ഫ്യുവൽ പമ്പ് തകരാർ; 77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

അതുപോലെ, 2019 ജനുവരി മുതൽ ഓഗസ്റ്റ് വരെ നിർമ്മിച്ച 7,871 യൂണിറ്റ് WR-V, 6,235 യൂണിറ്റ് ജാസ് എന്നിവയും ലിസ്റ്റിൽ ഉൾപ്പെടുന്നു.

ഫ്യുവൽ പമ്പ് തകരാർ; 77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

2019 ജനുവരി-സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പുറത്തിറങ്ങിയ 5,170 യൂണിറ്റ് സിവിക്ക്; 2019 ജനുവരി മുതൽ ഒക്ടോബർ വരെ ഉത്പാദിപ്പിച്ച 1,737 യൂണിറ്റ് BR-V, 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ നിർമ്മിച്ച 607 യൂണിറ്റ് CR-V -യും കമ്പനി തിരിച്ചുവിളിച്ചു.

ഫ്യുവൽ പമ്പ് തകരാർ; 77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

2021 ഏപ്രിൽ 17 മുതൽ ഘട്ടംഘട്ടമായി ഇന്ത്യയിലുടനീളമുള്ള HCIL ഡീലർഷിപ്പുകളിൽ റീപ്ലേസ്മെന്റ് സൗജന്യമായി നടത്തുമെന്നും ഉടമകളെ വ്യക്തിഗതമായി ബന്ധപ്പെടുന്നതായിരിക്കും എന്ന് നിർമ്മാതാക്കൾ അറിയിച്ചു.

ഫ്യുവൽ പമ്പ് തകരാർ; 77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

തകരാറുള്ള ഫ്യുവൽ പമ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനായി 2018 -ൽ നിർമ്മിച്ച അമേസ്, സിറ്റി, ജാസ് എന്നിവയുൾപ്പെടെ വിവിധ മോഡലുകളുടെ 65,651 യൂണിറ്റുകൾ കഴിഞ്ഞ ജൂണിൽ കമ്പനി തിരിച്ചുവിളിച്ചിരുന്നു.

ഫ്യുവൽ പമ്പ് തകരാർ; 77,000 -ൽ പരം കാറുകൾ തിരികെ വിളിച്ച് ഹോണ്ട

ഇതിൽ കമ്പനി 32,498 യൂണിറ്റ് അമേസ്, 16,434 യൂണിറ്റ് സിറ്റി, 7,500 യൂണിറ്റ് ജാസ്, 7,057 യൂണിറ്റ് WR-V, 1,622 യൂണിറ്റ് BR-V, 360 യൂണിറ്റ് ബ്രിയോ, 180 യൂണിറ്റ് CR-V എന്നിവ തിരിച്ചുവിളിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Recalls Over 77954 Select Cars In India Due To Faulty Fuel Pump Issue. Read in Malayalam.
Story first published: Friday, April 16, 2021, 21:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X