പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട, 2021 ഗൈക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ (GIIAS) നിരവധി പുതിയ/അപ്ഡേറ്റ് ചെയ്ത മോഡലുകളെയാണ് അവതരിപ്പിച്ചത്.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

ഹ്യൂണ്ടായി ക്രെറ്റയെ വെല്ലുന്ന അവരുടെ പുതിയ തലമുറ 5-സീറ്റ് എസ്‌യുവി കണ്‍സെപ്റ്റാണ് അതിലൊന്ന്. ഇത് ആദ്യം ഇന്തോനേഷ്യയിലും പിന്നീട് മറ്റ് അന്താരാഷ്ട്ര വിപണികളിലും അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ ഹോണ്ട എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

ഇതോടെയാണ് ഈ മോഡല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നതും. അതിന്റെ സില്‍ഹൗറ്റ് ശ്രദ്ധിച്ചാല്‍, ഹോണ്ടയുടെ പുതിയ 5-സീറ്റ് എസ്‌യുവി കണ്‍സെപ്റ്റിന് മിനുസമാര്‍ന്നതും സ്വതന്ത്രവുമായ ഒരു ഡിസൈന്‍ ഉള്ളതായി തോന്നുന്നുവെന്ന് വേണം പറയാന്‍.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

ഉയര്‍ന്ന തലത്തിലുള്ള എയറോഡൈനാമിസം കൈവരിക്കുന്നതിനായി കര്‍വി ബോഡി പാനലുകള്‍ ഉദ്ദേശ്യത്തോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. മുന്‍വശത്ത്, എസ്‌യുവിയില്‍ ട്രെന്‍ഡി ഗ്രില്ലും സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളും സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

സ്പോര്‍ട്ടിയര്‍ രൂപത്തിനും ഭാവത്തിനുമായി ബോണറ്റിന് ലൈനുകളും ക്രീസുകളും ഉള്ള ഒരു പ്രൊഫൈല്‍ ഉണ്ടായിരിക്കും. എസ്‌യുവി മുന്‍വശത്തും വിന്‍ഡോ ലൈനിംഗിലും പിന്‍വശത്തും ക്രോം ആക്സന്റുകള്‍ ഉദാരമായി ഉപയോഗിക്കുന്നത് തുടരും.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

മെഷീന്‍ കട്ട് അലോയ് വീലുകള്‍, സ്പോര്‍ട്ടി എല്‍ഇഡി ബ്രേക്ക് ലൈറ്റുകള്‍, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകള്‍, ഫ്‌ലോട്ടിംഗ് റൂഫ് ഇഫക്റ്റിനായി ബ്ലാക്ക്ഡ് ഔട്ട് പില്ലറുകള്‍ എന്നിവയും ഉള്‍പ്പെടുത്താം. വാഹനത്തിന്റെ പിന്നിലേക്ക് ടാപ്പറിംഗ് റൂഫ്ലൈന്‍ ഉണ്ട്, ഇത് കൂപ്പെ പോലുള്ള പ്രൊഫൈല്‍ ഉറപ്പാക്കുന്നു.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ സണ്‍റൂഫ് ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോണ്ടയുടെ പുതിയ എസ്‌യുവിക്ക് 4.2 മീറ്റര്‍ നീളമുണ്ടാകും. ഈ വലുപ്പത്തില്‍, ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെതിരെ ഇത് തികച്ചും ഒരു ഒത്ത എതിരാളിയായി മാറും.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

ഹോണ്ടയുടെ പുതിയ 5-സീറ്റ് എസ്‌യുവി കണ്‍സെപ്റ്റ് പവര്‍ ചെയ്യുന്നത് BR-V-യില്‍ നിന്നുള്ള 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറായിരിക്കും. 4-സിലിണ്ടര്‍, i-VTEC, നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോറിന് 121 bhp പരമാവധി കരുത്തും 145 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടാം. ഈ പവര്‍ട്രെയിന്‍ ഇതിനകം തന്നെ ഇന്ത്യ-സ്‌പെക്ക് ഹോണ്ട സിറ്റിയില്‍ കമ്പനി ഉപയോഗത്തിലുണ്ട്.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

ഹോണ്ടയുടെ e:HEV പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഓപ്ഷണല്‍ 1.5-ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിനും വാഗ്ദാനം ചെയ്യാവുന്നതാണ്. പിന്നീട്, ഇന്ത്യയില്‍ വരാനിരിക്കുന്ന സിറ്റി ഹൈബ്രിഡിലും ഇതേ പവര്‍ട്രെയിന്‍ കമ്പനി സജ്ജീകരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

നിലവില്‍, ഹോണ്ടയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന എസ്‌യുവി കണ്‍സെപ്റ്റ് തന്നെയാണോ ഇത് എന്ന് ഉറപ്പില്ല. ഇന്ത്യയില്‍ പുതിയ എസ്‌യുവി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഹോണ്ട ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

എന്നിരുന്നാലും, നിലവില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. എന്നാല്‍ സിറ്റിയുടെ അതേ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ഹോണ്ട എസ്‌യുവി ഇന്ത്യയിലേക്ക് എത്തുക. ഇത് നിര്‍മ്മാണച്ചെലവ് കുറയ്ക്കാന്‍ കമ്പനിയെ അനുവദിക്കും.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

ഇതിനകം തന്നെ രാജ്യത്ത് ആവശ്യക്കാര്‍ ഏറെയുള്ള 4 മീറ്റര്‍, സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിന് പകരം മിഡ്-സൈസ് എസ്‌യുവി സ്‌പെയ്‌സാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍, ഹോണ്ടയുടെ പുതിയ എസ്‌യുവി ക്രെറ്റ, സെല്‍റ്റോസ്, കുഷാഖ്, ടൈഗൂണ്‍ എന്നിവയ്ക്ക് എതിരെയാകും മത്സരിക്കുക. 3-വരി ഓപ്ഷന്‍ വാഗ്ദാനം ചെയ്താല്‍, എസ്‌യുവിക്ക് എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കാസര്‍ എന്നിവയ്ക്ക് എതിരെയും മത്സരിക്കാനാകും.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

അതോടൊപ്പം തന്നെ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഹോണ്ട പദ്ധതിയിടുന്നതി റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. 2022 മധ്യത്തോടെ സിറ്റി ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് ഉദ്ദേശിക്കുന്നത്.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

2021-ല്‍ സിറ്റി ഹൈബ്രിഡ് അവതരിപ്പിക്കാന്‍ ഹോണ്ട ഉദ്ദേശിച്ചിരുന്നു, എന്നാല്‍ ആഗോള വിപണിയിലെ പ്രതിസന്ധിയും, കൊവിഡ് മഹാമാരിയും കണക്കിലെടുത്ത് ഇത് മാറ്റിവെയ്ക്കുകയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ, 2022-ല്‍ ഹോണ്ട സിറ്റി ഹൈബ്രിഡ് അവതരിപ്പിക്കുമെന്ന വാര്‍ത്ത ഹോണ്ട കാര്‍സ് ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ഗോയല്‍ സ്ഥിരീകരിച്ചു.

പുതിയ എസ്‌യുവി കണ്‍സെപ്റ്റിനെ വെളിപ്പെടുത്തി Honda; Seltos, Taigun എന്നിവര്‍ എതിരാളികള്‍

വരാനിരിക്കുന്ന ഹോണ്ട സിറ്റി ഹൈബ്രിഡ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയപരിധി ഹോണ്ടയുടെ എഞ്ചിനീയര്‍മാര്‍ക്ക് ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പിന്റെ വിവിധ സവിശേഷതകള്‍ കൂടുതല്‍ പരിഷ്‌കരിക്കാനും മറ്റ് വിവിധ പാരാമീറ്ററുകള്‍ മികച്ചതാക്കാനും മതിയായ സമയം നല്‍കുന്നുവെന്നും രാജേഷ് ഗോയല്‍ വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda revealed new suv concept will rival seltos and taigun details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X