ഫെബ്രുവരി മാസത്തിലും മികച്ച വില്‍പ്പനയുമായി ഹോണ്ട; വരും മാസങ്ങളിലും പ്രതീക്ഷ

2021 ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകളുമായി ഹോണ്ട കാര്‍സ് ഇന്ത്യ. 9,324 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പന കമ്പനി രജിസ്റ്റര്‍ ചെയ്തത്.

ഫെബ്രുവരി മാസത്തിലും മികച്ച വില്‍പ്പനയുമായി ഹോണ്ട; വരും മാസങ്ങളിലും പ്രതീക്ഷ

വാര്‍ഷിക വില്‍പ്പനയില്‍ 28.3 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2020 ഫെബ്രുവരി മാസത്തില്‍ 7,269 യൂണിറ്റായിരുന്നു വില്‍പ്പന. പോയ മാസം 987 യൂണിറ്റുകളുടെ കയറ്റുമതിയും കമ്പനി രജിസ്റ്റര്‍ ചെയ്തു.

ഫെബ്രുവരി മാസത്തിലും മികച്ച വില്‍പ്പനയുമായി ഹോണ്ട; വരും മാസങ്ങളിലും പ്രതീക്ഷ

എന്നാല്‍ പോയ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 64 യൂണിറ്റുകളായിരുന്നു. കാര്‍ നിര്‍മ്മാതാവ് അടുത്തിടെ ഇന്ത്യയില്‍ നിന്ന് ഇടത് കൈ ഡ്രൈവ് മാര്‍ക്കറ്റുകളിലേക്ക് ഏറ്റവും പുതിയ സിറ്റി കയറ്റുമതി ചെയ്യാന്‍ തുടങ്ങിയിരുന്നു.

MOST READ: പുത്തന്‍ നിറങ്ങളും കണക്ടിവിറ്റി ഫീച്ചറുകളും; 2021 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ റിവ്യൂ വിശേഷങ്ങള്‍

ഫെബ്രുവരി മാസത്തിലും മികച്ച വില്‍പ്പനയുമായി ഹോണ്ട; വരും മാസങ്ങളിലും പ്രതീക്ഷ

''വിപണിയിലെ ഡിമാന്‍ഡ് മികച്ചതായി തുടരുന്നു, ഇത് ഫെബ്രുവരിയിലെ വില്‍പ്പനയിലെ നല്ല വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നു. എന്നിരുന്നാലും, സെമി കണ്ടക്ടറുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ കുറവ് കഴിഞ്ഞ മാസം സപ്ലൈ ഗ്രൗണ്ടില്‍ സ്വാധീനിച്ചുവെന്ന് വില്‍പ്പന പ്രകടനത്തെക്കുറിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് & സെയില്‍സ് ഡയറക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു.

ഫെബ്രുവരി മാസത്തിലും മികച്ച വില്‍പ്പനയുമായി ഹോണ്ട; വരും മാസങ്ങളിലും പ്രതീക്ഷ

ഇത് ഉല്‍പാദന അളവ് പരിമിതപ്പെടുത്തുകയും ചില മോഡലുകളുടെ വില്‍പ്പനയെ ബാധിക്കുകയും ചെയ്തു. വരും മാസങ്ങളില്‍, കാത്തിരിപ്പ് ഉപഭോക്താക്കളില്‍ അതിന്റെ ആഘാതം കുറയ്ക്കുന്നതിന് ഉല്‍പാദന ക്രമീകരണങ്ങള്‍ ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

MOST READ: ഉപഭോക്ത പരാതി; നെക്സോൺ ഇവിയുടെ സബ്സിഡി താൽകാലികമായി റദ്ദാക്കി ഡൽഹി സർക്കാർ

ഫെബ്രുവരി മാസത്തിലും മികച്ച വില്‍പ്പനയുമായി ഹോണ്ട; വരും മാസങ്ങളിലും പ്രതീക്ഷ

വ്യവസായത്തെ സംബന്ധിച്ചിടത്തോളം, ഭാവിയില്‍ ഞങ്ങള്‍ ശുഭാപ്തി വിശ്വാസികളാണ്, കാരണം വാഹനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മാത്രമല്ല ആവശ്യമുള്ള സ്ഥിരതയും പോസിറ്റീവും നല്‍കുന്നുവെന്നാണ് രാജേഷ് ഗോയല്‍ അഭിപ്രായപ്പെട്ടത്.

ഫെബ്രുവരി മാസത്തിലും മികച്ച വില്‍പ്പനയുമായി ഹോണ്ട; വരും മാസങ്ങളിലും പ്രതീക്ഷ

ജനുവരി മാസത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ഹോണ്ട ആരംഭിക്കുന്നത്. 12-ലധികം ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളിലേക്ക് സിറ്റി കയറ്റുമതി ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

ഫെബ്രുവരി മാസത്തിലും മികച്ച വില്‍പ്പനയുമായി ഹോണ്ട; വരും മാസങ്ങളിലും പ്രതീക്ഷ

ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച മോഡലാണ് ഹോണ്ട സിറ്റി. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.

ഫെബ്രുവരി മാസത്തിലും മികച്ച വില്‍പ്പനയുമായി ഹോണ്ട; വരും മാസങ്ങളിലും പ്രതീക്ഷ

11 ലക്ഷം രൂപ മുതല്‍ 14.85 ലക്ഷം രൂപ വരെയാണ് നിലവില്‍ വാഹനത്തിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. അഞ്ചാം തലമുറ സിറ്റി 2020 ജൂലൈ മാസത്തിലാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Sells 9,324 Units Cars In February 2021, Exported 987 Units. Read in Malayalam.
Story first published: Tuesday, March 2, 2021, 18:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X