ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) ഫെയ്‌സ്‌ലിഫ്റ്റഡ് അമേസിന്റെ ഔദ്യോഗിക ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു. സെഡാന്റെ പുതിയ മോഡൽ 2021 ഓഗസ്റ്റ് 18 -ന് വിൽപ്പനയ്‌ക്കെത്തും എന്ന് നിർമ്മാതാക്കൾ അറിയിച്ചു.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

വാഹനത്തിന്റെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ രാജ്യത്ത് നിലവിലുള്ള ഡീലർഷിപ്പുകളിൽ കോംപാക്ട് സെഡാന്റെ പ്രീ-ബുക്കിംഗ് ഹോണ്ട ആരംഭിച്ചു. HCIL വെബ്‌സൈറ്റിലെ ‘ഹോണ്ട ഫ്രം ഹോം' പ്ലാറ്റ്‌ഫോം മുഖേനയും വാഹനം 5,000 രൂപ ടോക്കൺ തുകയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

2013 -ൽ വിപണിയിലെത്തിയതിന് ശേഷം ഹോണ്ട അമേസ് 4.5 ലക്ഷത്തിലധികം ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം നേടി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഫാമിലി സെഡാനുകളിൽ ഒന്നായി മാറി എന്ന് റിസർവേഷനുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് & സെയിൽസ് വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ഗോയൽ പറഞ്ഞു.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

ഈ മാസാവസാനം പുതുതലമുറ അമേസ് അവതരിപ്പിക്കുന്നതിലൂടെ മോഡലിന്റെ വിജയഗാഥയിലേക്ക് മറ്റൊരു അധ്യായം ചേർക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

ഹോണ്ട ആഭ്യന്തര മോഡൽ നിരയിൽ 1.12 ലക്ഷം രൂപ വരെ വില വർധിപ്പിച്ചു എന്ന അറിയിപ്പിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. സബ്-ഫോർ മീറ്റർ സെഡാൻ സെഗ്‌മെന്റിലെ മാന്യമായ വിൽപ്പന സംഖ്യകൾ കൈവരിക്കുന്ന ഒരു മോഡലാണ് അമേസ്. സെഡാന്റെ രണ്ടാം തലമുറ 2018 -ന്റെ തുടക്കത്തിൽ ഓട്ടോ എക്സ്പോയിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും മുമ്പ് അവതരിപ്പിച്ചിരുന്നു.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

രാജസ്ഥാനിലെ ആൾവാർ ജില്ലയിലെ തപുകരയിൽ സ്ഥിതിചെയ്യുന്ന ബ്രാൻഡിന്റെ ഉൽപാദന കേന്ദ്രത്തിൽ 2021 ഹോണ്ട അമേസ് നിർമ്മിക്കുന്നത് തുടരും.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

പുതുതലമുറ അമേസ് സെഡാനെ ഒരു പുതുക്കിയ പാക്കേജായി ചിത്രീകരിക്കുന്നതിനുള്ള നിരവധി തിരുത്തലുകളും മാറ്റങ്ങളുമായി വരുന്നു. പ്രീ-ബുക്കിംഗ് പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ച് തീയതിയും കൂടാതെ, ജാപ്പനീസ് നിർമ്മാതാക്കൾ ഒരു ടീസർ ചിത്രവും പങ്കുവെച്ചു.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്ത 14 ഇഞ്ച് അലോയി വീലുകൾ, ക്രോം ആക്‌സന്റുകളുള്ള മൃദുവായി അപ്‌ഡേറ്റുചെയ്‌ത മുൻ, പിൻ ബമ്പറുകൾ എന്നിവ ഇതിൽ കാണിക്കുന്നു.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

അതോടൊപ്പം പുത്തൻ പെയിന്റ് സ്കീമുകളും കമ്പനി ചേർത്തേക്കാം. ക്യാബിനുള്ളിൽ, 2021 ഹോണ്ട അമേസിന് പുതിയ ഫാബ്രിക്ക് സീറ്റുകളും ട്രിം ഇൻസേർട്ടുകളും ലഭിക്കും, അതേസമയം ഇലക്ട്രിക് സൺറൂഫ് പോലുള്ള സവിശേഷതകൾ കാർ ഓഫർ ചെയ്യുന്നത് തുടരും.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

1.2 ലിറ്റർ ഫോർ സിലിണ്ടർ i-VTEC പെട്രോൾ, 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ സെഡാനിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

പെട്രോൾ എഞ്ചിൻ 90 bhp കരുത്തും 110 Nm പരമാവധി torque ഉം പുറപ്പെടുവിക്കുമ്പോൾ ഡീസൽ യൂണിറ്റ് 100 ​bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നു.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

1.2 പെട്രോൾ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു, 1.5 ഡീസൽ മോട്ടോർ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്നു. CVT ഗിയർബോക്സിനൊപ്പം ഡീസൽ യൂണിറ്റ് 80 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

മറ്റ് അനുബന്ധ വാർത്തകളിൽ ജൂലൈ മാസത്തിൽ മൊത്തം 6.055 യൂണിറ്റ് വിൽപ്പന ഹോണ്ട കരസ്ഥമാക്കി. മുൻ വഷർത്തെ ഇതേ കാലയളവിലെ 5,383 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 12 ശതമാനം വളർച്ചയാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കൾ കൈവരിച്ചത്.

ബുക്കിംഗിനൊപ്പം ഔദ്യോഗിക ലോഞ്ച് തീയതിയും വെളിപ്പെടുത്തി 2021 അമേസിന്റെ ടീസർ പങ്കുവെച്ച് ഹോണ്ട

അതോടൊപ്പം ഗൂഗിൾ അസിസ്റ്റന്റ് ഫീച്ചറുമായി അപ്ഡേറ്റ് ചെയ്ത തങ്ങളുടെ നെക്സ്റ്റ്ജെൻ ഹോണ്ട കണക്റ്റ് ആപ്ലിക്കേഷന്റെ മെച്ചപ്പെടുത്തിയ പതിപ്പ് അഞ്ചാം തലമുറ സിറ്റി സെഡാനിൽ നിർമ്മാതാക്കൾ അവതരിപ്പിച്ചു. അപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിളിൽ ഹോണ്ട ആക്ഷൻ വാഗ്ദാനം ചെയ്യുന്നു, ഇത് മൊത്തം 10 വോയ്‌സ് ഇനേബിൾഡ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda shared new teaser of 2021 amaze sedan revealing official launch date
Story first published: Wednesday, August 4, 2021, 16:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X