ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

സെഡാന്‍ ശ്രേണിയിലെ ജനപ്രീയ മോഡലുകളിലൊന്നാണ് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയില്‍ നിന്നുള്ള അമേസ്. മോഡലിന്റെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

2021 ഓഗസ്റ്റ് 18-ന് വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു. അവതരണത്തിന് മുന്നോടിയായി വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

ഇപ്പോഴിതാ മോഡലിന്റെ ഉത്പാദനം ആരംഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. രാജസ്ഥാനിലെ കമ്പനിയുടെ തപുകരയിലെ നിര്‍മാണ പ്ലാന്റിലാണ് അമേസ് ഫെയ്‌ല്‌ലിഫ്റ്റ് പതിപ്പിന്റെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിച്ചിരിക്കുന്നത്.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

വിപണിയില്‍ എത്തി വൈകാതെ തന്നെ പുതിയ ഫാമിലി സെഡാന്റെ വിതരണവും കമ്പനി ആരംഭിക്കും. ഉത്പാദനം വര്‍ധിക്കുന്നതോടെ, വാഹനം ലോഞ്ച് ചെയ്ത സമയം മുതല്‍ അതിന്റെ എല്ലാ നെറ്റ്‌വര്‍ക്കുകളിലും ലഭ്യമാണെന്ന് ഉറപ്പാക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടര്‍ - സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് രാജേഷ് ഗോയല്‍ പറഞ്ഞു.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

കൂടുതല്‍ പ്രീമിയവും സങ്കീര്‍ണ്ണവുമായ ഓഫറുകളുള്ള പുതിയ അമേസ് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ തെരഞ്ഞെടുപ്പായിരിക്കുമെന്നും ഉറച്ചു വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

ഹോണ്ട അടുത്തിടെ തങ്ങളുടെ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുകയ്ക്ക് ഡീലര്‍ഷിപ്പ് വഴിയും കമ്പനിയുടെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്‌ഫോമില്‍ 5,000 രൂപയുടെ ടോക്കണ്‍ തുകയ്ക്കും പുതിയ സെഡാന്‍ ഇപ്പെള്‍ ബുക്ക് ചെയ്യാം.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

കമ്പനിയുടെ ഏറ്റവും വലിയ വില്‍പ്പനയുള്ള മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അപ്ഡേറ്റ് ചെയ്ത എക്സ്റ്റീരിയറും ഇന്റീരിയറും ഉള്‍ക്കൊള്ളുന്നു. എന്നിരുന്നാലും ഡിസൈന്‍ നിലവിലെ മോഡലിന് സമാനമായിരിക്കുമെന്നാണ് സൂചന.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

ഇതിന്റെ മുന്നിലും പിന്നിലുമുള്ള ബമ്പറുകള്‍ക്ക് പുനര്‍നിര്‍മ്മിച്ച രൂപം ലഭിക്കുമെങ്കിലും മുന്‍ ഗ്രില്ലിനും പുതിയ സ്‌റ്റൈലിംഗ് ലഭിക്കും. അടുത്തിടെ കമ്പനി വെളിപ്പെടുത്തിയ ചിത്രം, പുതിയ അമേസിന്റെ സവിശേഷതകളും പുതിയ അലോയ് വീല്‍ ഡിസൈനുകളും പുതുക്കിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പും, എല്‍ഇഡി ടെയില്‍ലൈറ്റും വെളിപ്പെടുത്തുന്നു.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

ഫെയ്‌സ്‌ലിഫ്റ്റ് അമേസിന്റെ ക്യാബിന് ചില അധിക ഫീച്ചറുകള്‍ക്ക് പുറമെ അപ്ഡേറ്റ് ചെയ്ത സീറ്റും അപ്‌ഹോള്‍സ്റ്ററി മെറ്റീരിയലുകളും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

ക്യാബിന് പുറത്തും അകത്തും സ്‌റ്റൈലിംഗ് നവീകരണം ഒഴികെ, പുതിയ സെഡാന്‍ നിലവിലെ എഞ്ചിനും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും നിലനിര്‍ത്തും. 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനും ഇതില്‍ ലഭ്യമാകും.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

പെട്രോള്‍ യൂണിറ്റ് 89 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍, ഡീസല്‍ യൂണിറ്റ് 99 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിനുകളും രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ബന്ധിപ്പിക്കാവുന്നതാണ്.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഫോര്‍ഡ് ആസ്പയര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നിവയുമായിട്ടാണ് ഹോണ്ട അമേസ് വിപണിയില്‍ മത്സരിക്കുന്നത്. വില സംബന്ധിച്ച്, നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

ജനപ്രീതി തിരികെപിടിക്കാന്‍ ഹോണ്ട; അമേസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചു

ബ്രാന്‍ഡിന്റെ നിരയിലെ അമേസിനും മറ്റ് മോഡലുകള്‍ക്കും അടുത്തിടെ രാജ്യത്ത് വില വര്‍ധിപ്പിച്ചതായി അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. നിലവില്‍ 6.32 ലക്ഷം മുതല്‍ 11.11 ലക്ഷം രൂപ വരെയാണ് അമേസിന്റെ എക്സ്‌ഷോറൂം വില. നവീകരിച്ചെത്തുന്ന മോഡലിന്, 25,000 രൂപ വര്‍ധിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda started amaze facelift version production in rajasthan plant details
Story first published: Thursday, August 5, 2021, 18:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X