Just In
- 21 min ago വിദേശത്ത് തരംഗമായി മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍! ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം
- 2 hrs ago ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- 13 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 16 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
Don't Miss
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പുതുതലമുറ സിറ്റി സെഡാനുകളുടെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് (LHD) മോഡലുകളുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട.
ഇതാദ്യമായാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ കയറ്റുമതി ചെയ്യുന്നത്.
ഗുജറാത്തിലെ പിപാവവ് തുറമുഖത്തുനിന്നും ചെന്നൈയിലെ എന്നോര് തുറമുഖത്തുനിന്നും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് പ്രാരംഭ ബാച്ച് അയച്ചതോടെ ഹോണ്ട പുതിയ സിറ്റിയുടെ കയറ്റുമതി ആരംഭിച്ചു.
MOST READ: കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
എന്നിരുന്നാലും, 2021-ല്‍ പുതിയ സിറ്റി സെഡാന് 12-ലധികം ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ''ഹോണ്ട സിറ്റി ഇന്ത്യയിലെ സെഡാനുകളുടെ മാനദണ്ഡമാണ്, കൂടാതെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലിന്റെ കയറ്റുമതി പൂര്‍ണ്ണമായും പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ചേര്‍ക്കുന്നതിനുള്ള മികച്ച അവസരമാണെന്ന് ഹോണ്ട കാര്‍ ഇന്ത്യ ലിമിറ്റഡിന്റെ പ്രസിഡന്റും സിഇഒയുമായ ഗക്കു നകാനിഷി പറഞ്ഞു.
ആഭ്യന്തര, അന്തര്‍ദ്ദേശീയ ഉപഭോക്താക്കളുടെ ആവശ്യം നിയന്ത്രിക്കാന്‍ അനുവദിക്കുന്ന വലത്, ഇടത് ഡ്രൈവ് മോഡലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വിപുലമായ ലോകോത്തര ഉത്പാദന കേന്ദ്രം തപുകരയില്‍ സൃഷ്ടിക്കാന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
MOST READ: നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
ഇന്ത്യന്‍ വിപണിയില്‍ വളരെയധികം പ്രശംസ പിടിച്ചുപറ്റി, ഈ വിജയം ആവര്‍ത്തിക്കാനും ആഗോള ഉപഭോക്താക്കളെ അതിന്റെ മികച്ച ഗുണനിലവാരവും പ്രകടനവും കൊണ്ട് തൃപ്തിപ്പെടുത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ ഹോണ്ട സിറ്റിയുടെ റൈറ്റ്-ഹാന്‍ഡ് ഡ്രൈവ് (RHD) മോഡലുകള്‍ 2020 ഓഗസ്റ്റ് മുതല്‍ ദക്ഷിണാഫ്രിക്കയിലേക്കും, പിന്നീട് അയല്‍രാജ്യങ്ങളായ നേപ്പാളിലേക്കും ഭൂട്ടാനിലേക്കും 2020 ഒക്ടോബര്‍ മുതലും കയറ്റുമതി ചെയ്തിരുന്നു.
MOST READ: ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമില്ലാത്ത മഹീന്ദ്ര ഥാര്‍; കാരണം ഇതാണ്
ഇപ്പോള്‍ കമ്പനി ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളിലേക്ക് കയറ്റുമതി ചെയ്യാന്‍ ആരംഭിക്കുമ്പോള്‍, രാജ്യത്ത് നിന്നുള്ള കയറ്റുമതി അളവില്‍ മൂന്നിരട്ടി വര്‍ധനയാണ് ഹോണ്ട ലക്ഷ്യമിടുന്നത്.
മറ്റ് മോഡലുകളെ സംബന്ധിച്ചിടത്തോളം നേപ്പാള്‍, ഭൂട്ടാന്, ദക്ഷിണാഫ്രിക്ക, SADC രാജ്യങ്ങളിലേക്ക് അമേസ്, WR-V എന്നിവ കയറ്റുമതി ചെയ്യുന്നു. 90 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരണത്തോടെ ഇന്ത്യയില്‍ എല്ലാ വോളിയം മോഡലുകളും നിര്‍മ്മിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു.
MOST READ: ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി കുഷാഖിന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി സ്കോഡ
ഇന്ത്യയില്‍, 2020 ഹോണ്ട സിറ്റി പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ ലഭ്യമാണ്. 118 bhp കരുത്തും 145 Nm torque ഉം ട്യൂണ്‍ ചെയ്യുന്ന 1.5 ലിറ്റര്‍ i-VTEC DOHC എഞ്ചിന്. 1.5 ലിറ്റര്‍ i-DTEC യൂണിറ്റായ ഓയില്‍ ബര്‍ണര്‍ 99 bhp കരുത്തും 200 Nm torque ഉം ആണ് വാഗ്ദാനം ചെയ്യുന്നത്.
രണ്ട് എഞ്ചിനും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് വരുന്നത്, എന്നിരുന്നാലും, പെട്രോള്‍ ഓപ്ഷന് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ലഭിക്കും. നിലവില്‍ ഇന്ത്യയില്‍ 11 ലക്ഷം മുതല്‍ 14.85 ലക്ഷം വരെയാണ് പുതുതലമുറ സിറ്റിയുടെ എക്സ്ഷോറൂം വില.