Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

വരാനിരിക്കുന്ന 2021 GIIAS (ഗൈക്കിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോ) -ൽ ഹോണ്ട ഒരു പുതിയ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ഞങ്ങൾ നിങ്ങളെ നേരത്തെ അറിയിച്ചിരുന്നു.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

പുതിയ BR-V യുടെ അരങ്ങേറ്റ പരിപാടിയിൽ, ഹോണ്ട ഇന്തോനേഷ്യ റെഡ് ക്യാമൊഫ്ലാജിൽ പൊതിഞ്ഞ ഒരു നിഗൂഢ കാർ വെളിപ്പെടുത്തിയിരുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, പുതിയ മോഡൽ ഒരു കൺസെപ്റ്റ് അവതാറിൽ പ്രദർശിപ്പിക്കാം, ഇതിനെ ഹോണ്ട N5X കൺസെപ്റ്റ് എന്നും നിർമ്മാതാക്കൾ വിളിച്ചേക്കാം.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

കാറിന്റെ പ്രൊഡക്ഷൻ പതിപ്പിനെ പുതിയ ഹോണ്ട ZR-V എന്നും വിളിക്കാൻ ചാൻസുണ്ട്, കമ്പനി തിെഞ്ഞെടുത്ത വിപണികളിൽ ഈ നെയിംപ്ലേറ്റിന് പേറ്റന്റ് നേടിയിട്ടുണ്ട്.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

പുതിയ BR-V -ക്ക് അടിവരയിടുന്ന പുതിയ ഫ്രണ്ട്-വീൽ-ഡ്രൈവ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ കോംപാക്ട് എസ്‌യുവി ഒരുങ്ങുന്നത് എന്ന് പ്രതീക്ഷിക്കുന്നു. ഒരു എസ്‌യുവിയുടെ റഫ്നെസ്സും എംപിവിയുടെ കംഫർട്ടും നൽകുന്നതിനാണ് പുതിയ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഹോണ്ട അവകാശപ്പെടുന്നു.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

പുതിയ ഹോണ്ട ZR-V അല്പം ചെറിയ വീൽബേസുമായി വരാം, കൂടാതെ അഞ്ച് സീറ്റർ മോഡലായി ബ്രാൻഡ് ഇത് വാഗ്ദാനം ചെയ്യും. പുതിയ തലമുറ BR-V -യിൽ നിന്ന് ചില ഡിസൈൻ ഘടകങ്ങൾ ഇത് കടമെടുക്കാൻ സാധ്യതയുണ്ട്. വാസ്തവത്തിൽ, മത്സരാധിഷ്ഠിത വിലനിർണ്ണയം നേടാൻ ഹോണ്ടയ്ക്ക് ഒരേ ബോഡി പാനലുകളും ഡിസൈൻ തീമുകളും ഉപയോഗിക്കാം.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

അന്തിമ പ്രൊഡക്ഷൻ മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ് കൺസെപ്റ്റ് മോഡൽ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കുക എന്ന BR-V -യുടെ തന്ത്രം ഹോണ്ട ഇവിടേയും പിന്തുടരാൻ സാധ്യതയുണ്ട്.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

പ്രൊഡക്ഷൻ-സ്പെക്ക് മോഡൽ 2022 -ൽ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. പുതിയ ഹോണ്ട ZR-V കോംപാക്ട് എസ്‌യുവി ടൊയോട്ട റൈസ്, ഡൈഹാറ്റ്‌സു റോക്കി, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയുടെ എതിരാളിയായിരിക്കും.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

മുകളിൽ സൂചിപ്പിച്ച BR-V ഇവന്റിൽ മറച്ചിരുന്ന കാറിന് ഒരു ജോടി റൂഫ് റെയിലുകൾ ഉണ്ടായിരുന്നു, ഇത് ഈ വാഹനം ഒരു ക്രോസ്ഓവർ/എസ്‌യുവി ആയിരിക്കാമെന്ന് സൂചിപ്പിക്കുന്നു. A-പില്ലർ, ഡാഷ്‌ബോർഡ്, ഹുഡ്, ഡോറുകൾ തുടങ്ങി നിരവധി ഭാഗങ്ങൾ ഏഴ് സീറ്റർ മോഡലുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഹോണ്ടയ്ക്ക് സിറ്റി, സിവിക് തന്ത്രങ്ങളും ഈ പുതുമോഡലിൽ പിന്തുടരാനാകും, ഇവ രണ്ടിനും നീളമുള്ള സെഡാൻ പതിപ്പും ചെറിയ ഹാച്ച്ബാക്കും ഉണ്ട്.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

പുതിയ മോഡലിന്റെ എഞ്ചിൻ സവിശേഷതകളെ കുറിച്ച് നിലവിൽ അഭിപ്രായം പറയാൻ തക്ക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തായ്-സ്പെക്ക് സിറ്റി സെഡാന് കരുത്ത് പകരുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വാഹനം ഉപയോഗിക്കാനാണ് സാധ്യത.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

പുതിയ ഹോണ്ട കോംപാക്ട് എസ്‌യുവിക്ക് കരുത്ത് പകരാൻ ഹോണ്ടയ്ക്ക് 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ നാല് സിലിണ്ടർ NA പെട്രോൾ എഞ്ചിൻ ഉപയോഗിക്കാം.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

ഇന്ത്യൻ വിപണിയിൽ പുതിയ മിഡ് സൈസ് എസ്‌യുവിയുടെ നിർമ്മാണം ഹോണ്ട നടത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മോഡലിന് പുതിയ BR-V -ൽ പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും സോർസ് ചെയ്യാനാകും.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

ഇന്ത്യൻ വിപണിയിൽ നാല് മീറ്റർ സബ് ഫോർ മീറ്റർ എസ്‌യുവി കൊണ്ടുവരാൻ ഹോണ്ടയ്ക്ക് കഴിയുമെന്നും ഊഹാപോഹങ്ങൾ സൂചിപ്പിക്കുന്നു; എന്നിരുന്നാലും, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടത്തിയിട്ടില്ല.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

മറ്റ് അനുബന്ധ വാർത്തകളിൽ ആഗോളതലത്തിൽ ജാപ്പനീസ് കാർ നിർമ്മാതാക്കൾ വളരെ അഗ്രസ്സീവായി ഇലക്ട്രിക് മോഡലുകളുടെ അരങ്ങേറ്റവും പ്രൊഡക്ഷനും അഴിച്ചുവിടുകയാണ്.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

തങ്ങളുടെ ഇ-ഹാച്ച്ബാക്കുമായി ഹോണ്ടയുടെ വൈദ്യുതീകരണത്തിന്റെ തുടക്കം താരതമ്യേന നിശബ്ദമായിരുന്നു. ഭ്രാൻഡിന്റെ ഇലക്ട്രിക് വിഭാഗത്തിലേക്കുള്ള ചുവടു വെപ്പ് ഈ കുഞ്ഞൻ ഇവി ഹാച്ച്ബാക്കുമായി വളരെ ലളിതമായിരുന്നു.

Kia Sonet -ന് വെല്ലുവിളിയായി Honda ZR-V കോംപാക്ട് എസ്‌യുവി ഈ വർഷം നവംബറിൽ വിപണിയിൽ എത്താം

എന്നാൽ ഇപ്പോൾ, നിർമ്മാതാക്കൾ ചൈനയിലെ തങ്ങളുടെ ഇലക്ട്രിഫിക്കേഷൻ സ്ട്രാറ്റജി ഇവന്റിൽ e: N സീരീസ് എന്ന് വിളിക്കപ്പെടുന്ന അഞ്ച് ഇവി കൺസെപ്റ്റുകൾ വെളിപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ഇലക്ട്രിക് വാഹന പര്യടനത്തിനാൽ ഒരുങ്ങുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda to launch all new zr v compact suv by 2021 november end
Story first published: Monday, November 1, 2021, 13:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X