ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹുവാവേ വാഹന നിർമാണ മേഖലയിലേക്കും ചുവടുവെച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിനെ കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്.

ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

സെറസ് ഹുവാവേ സ്മാർട്ട് സെലക്ഷൻ SF5 എന്നുവിളിക്കുന്ന ഇലക്‌ട്രിക് എസ്‌യുവിയെ ഷാങ്ഹായ് ഓട്ടോ ഷോയിലാണ് കമ്പനി പ്രദർശിപ്പിച്ചത്. ചൈന-കാലിഫോർണിയൻ ഇലക്ട്രിക് കാർ നിർമാതാക്കളായ സെറസാണ് SF5 വികസിപ്പിച്ചെടുത്തത്.

ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

ഏപ്രിൽ 21 മുതൽ ചൈനയിൽ കാർ വിൽപ്പനയ്‌ക്കെത്തും. ഹുവാവേ SF5 ഇലക്ട്രിക് കാറിന് 4.7 മീറ്റർ നീളവും 1.93 മീറ്റർ വീതിയും 1.625 മീറ്റർ ഉയരവുമുണ്ട്. വീൽബേസ് 2,875 മില്ലിമീറ്ററാണ്. അകത്ത് രണ്ട് സ്‌ക്രീനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്ന് സ്റ്റിയറിംഗ് വീലിനു പിന്നിലും രണ്ടാമത്തേത് സെന്റർ കൺസോളിലുമായാണ് നൽകിയിരിക്കുന്നത്.

MOST READ: ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

വോയ്‌സ് കൺട്രോൾ, സ്മാർട്ട്‌ഫോണുകൾക്കായുള്ള ഇൻഡക്റ്റീവ് ചാർജിംഗ് സ്റ്റേഷൻ കാറിലെ ഉപയോഗത്തിന് അനുയോജ്യമായ നിരവധി ഹുവാവേ ആപ്ലിക്കേഷനുകൾ എന്നിവയും കമ്പനി കാറിൽ സജ്ജീകരിച്ചിട്ടുണ്ട് എന്നതും വളരെ ശ്രദ്ധേയമാണ്.

ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

405 കിലോവാട്ട് അതായത് 550 bhp കരുത്തും 820 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് SF5 എസ്‌യുവിയിൽ

സജ്ജീകരിച്ചിരിക്കുന്നത്. ന്യൂ യൂറോപ്യൻ ഡ്രൈവിംഗ് സൈക്കിൾ അനുസരിച്ച് 1,000 കിലോമീറ്റർ ശ്രേണിയാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: 2021 A7 L സെഡാൻ അവതരിപ്പിച്ച് ഔഡി

ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

എന്നാൽ ഒരു റേഞ്ച് എക്സ്റ്റെൻഡറിന്റെ സഹായത്തോടെ മാത്രമേ ഇത് സാധ്യമാകൂ. സെറസിനൊപ്പം വികസിപ്പിച്ചെടുത്ത സിസ്റ്റത്തിന് 1.5 ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ ഉണ്ടെന്ന് ഹുവാവേ പറയുന്നു. പൂർണമായുള്ള വൈദ്യുത ശ്രേണി 180 കിലോമീറ്ററാണ്.

ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

സെറസ് ഹുവാവേ സ്മാർട്ട് സെലക്ഷൻ SF5 വാഹനത്തിന് വെറും 4.86 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. മറ്റൊരു ഇലക്ട്രിക് കാറിന്റെ (V2V) ബാറ്ററി റീചാർജ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന എമർജൻസി റീചാർജ് മോഡ് ഹുവാവേ SF5 എസ്‌യുവിക്കുണ്ട്.

MOST READ: ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍

ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

ക്യാമ്പിംഗ്, ഇൻഡക്ഷൻ ഹോബുകൾ, സ്റ്റീരിയോകൾ, മറ്റ് ട്രാവൽ കംഫർട്ട് ഉപകരണങ്ങൾ എന്നിവ പോലുള്ളവയുടെ (V2L) ഉറവിടമായി അതിന്റെ ബാറ്ററി ഉപയോഗിക്കാനും സാധിക്കും.

ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

റഡാർ, അൾട്രാസോണിക് സെൻസറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ വാഹനം ഡ്രൈവർ സഹായ പ്രവർത്തനങ്ങളായ ട്രാഫിക് ജാം അസിസ്റ്റൻസ്, കുളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ് സംവിധാനം എന്നിവയും വാഗ്ദാനം ചെയ്യുന്നു.

ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും വാഹനത്തിലുണ്ടെന്നാണ് നിഗമനം. വെന്റിലേഷനുള്ള സ്പോർട്സ് ഫ്രണ്ട് സീറ്റുകളും അതിൽ ഹീറ്റിംഗ്, മസാജ് ഫംഗ്ഷനുകൾ എന്നിവയും ഹുവാവേ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് സീറ്റ് കസ്റ്റമൈസേഷൻ സവിശേഷതയും ഇതിന് ലഭിക്കുന്നു.

ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

അത് കാറിനകത്തേക്കും പുറത്തേക്കും പോകുന്നത് കൂടുതൽ സുഖകരമാക്കുമെന്നാണ് ബ്രാൻഡിന്റെ അവകാശവാദം. ഡീപ് ഓഷ്യൻ ബ്ലൂ, ചാർക്കോൾ ബ്ലാക്ക്, പേൾ വൈറ്റ്, ടൈറ്റാനിയം സിൽവർ ഗ്രേ എന്നീ നാല് നിറങ്ങളിൽ ഹുവാവേ SF5 തെരഞ്ഞെടുക്കാം. മിഡ്‌നൈറ്റ് ബ്ലാക്ക്, ഗാർനെറ്റ് റെഡ്, ഐവറി വൈറ്റ് എന്നിവയാണ് ഇന്റീരിയറിൽ ലഭ്യമാകുന്ന കളർ ഓപ്ഷനുകൾ.

Most Read Articles

Malayalam
English summary
Huawei Unveiled Their First Electric Car SF5. Read in Malayalam
Story first published: Wednesday, April 21, 2021, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X