40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്‌യുവിയായ അൽകസാർ വമ്പൻ ഹിറ്റായിരിക്കുകയാണ്. വിപണിയിൽ എത്തി വെറും 40 ദിവസം പിന്നിടുമ്പോഴേക്കും 14,000 യൂണിറ്റ് ബുക്കിംഗാണ് ഈ ഏഴ് സീറ്റർ വാഹനത്തെ തേടിയെത്തിയിരിക്കുന്നത്.

40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

വിപണി സാഹചര്യങ്ങൾ ഏറ്റവും പ്രതികൂലമായി തുടരുന്നതിനിടെയാണ് ഈ നേട്ടമെന്നതും ഏറെ ശ്രദ്ധേയമാണ്. ഇതുവരെ ലഭിച്ച ബുക്കിംഗുകളിൽ അധികവും അൽകസാറിന്റെ ആറ് സീറ്റർ പതിപ്പിനാണെന്നതും കൗതുകമുണർത്തിയേക്കാം.

40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

അതായത് ബുക്കിംഗിന്റെ 60 ശതമാനം ഉപഭോക്താക്കളും ആറ് സീറ്റർ കോൺഫിഗറേഷൻ തെരഞ്ഞെടുക്കുന്നുവെന്ന് സാരം. മാത്രമല്ല അൽകസാറിന്റെ ഡീസൽ വേരിയന്റുകളുടെ ഡിമാന്റും 65 ശതമാനമാനത്തോളമാണ്.

40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

ശരിക്കും ക്രെറ്റയെ അടിസ്ഥാനമാക്കിയാണ് ഹ്യുണ്ടായി ഏറ്റവും പുതിയ അൽകസാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ജൂലൈയിൽ ക്രെറ്റ 13,000 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ അൽകസാർ 3001 യൂണിറ്റുകളാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത്.

40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

ഉത്സവകാലത്തിലേക്ക് കടക്കുമ്പോൾ അൽകസാറിന്റെയും ക്രെറ്റയുടെയും ഉറച്ച വിൽപ്പന സ്ഥാനം ഏകീകരിക്കുന്നതിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച് അൽകസാറിനായുളള കാത്തിരിപ്പ് കാലയളവ് ഒന്നു മുതൽ രണ്ട് മാസം വരെയാണെന്നും റിപ്പോർട്ടുകളുണ്ട്.

40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ മൂന്ന് വേരിയന്റുകളിലായാണ് അൽകസാറിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾക്കിടയിൽ എസ്‌യുവിയെ അണിനിരത്തിയതും സ്വീകാര്യത കൂടാൻ സഹായിച്ചിട്ടുണ്ട്.

40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഹ്യുണ്ടായി അൽകസാറിന്റെ ഹൃദയം. ഇവ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിലും യഥേഷ്‌ടം തെരഞ്ഞെടുക്കാനാവും. ഇക്കോ, സിറ്റി, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും വാഹനത്തിലുണ്ട്.

40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

അതോടൊപ്പം തന്നെ സ്നോ, സാൻഡ്, മഡ് എന്നീ ട്രാക്ഷൻ മോഡുകളും ഹ്യുണ്ടായി പരിചയപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അൽകാസറിന് 4500 നീളവും 1790 വീതിയും 2760 വീൽബേസുമാണുള്ളത്. ഇന്ത്യൻ വിപണിയിൽ ടാറ്റ സഫാരി, എം‌ജി ഹെക്ടർ പ്ലസ് എന്നിവയുമായാണ് ഹ്യുണ്ടായി അൽകസാർ മാറ്റുരയ്ക്കുന്നത്.

40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

16.30 മുതൽ 20.14 ലക്ഷം രൂപ വരെയാണ് ഈ കൊറിയൻ എസ്‌യുവിയുടെ രാജ്യത്തെ എക്സ്ഷോറൂം വില. ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ്, സ്റ്റാർറി നൈറ്റ്, ടൈഗ ബ്രൗൺ, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ എന്നിവയാണ് വാഹനത്തിലെ സിംഗിൾ ടോൺ കളർ ഓപ്ഷനുകൾ.

40 ദിവസം 14,000 ബുക്കിംഗ്; ഹിറ്റടിച്ച് ഹ്യുണ്ടായി അൽകസാർ എസ്‌യുവി

മറുവശത്ത് ബ്ലാക്ക് ഫാന്റം മേൽക്കൂരയുള്ള പോളാർ വൈറ്റിന്റെ ഡ്യുവൽ ടോണുകളും ഫാന്റം ബ്ലാക്ക് റൂഫുള്ള ടൈറ്റൻ ഗ്രേ എന്നീ ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലും അൽകസാർ എസ്‌യുവിയെ സ്വന്തമാക്കാനാകും.

SOURCE: CARANDBIKE

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Alcazar SUV Bookings Crossed 14,000 Bookings In Just 40 Days. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X