ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായി അൽകാസാർ എന്ന മൂന്ന് വരി എസ്‌യുവി മോഡലിനെ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുത്തു കഴിഞ്ഞു. 2021 ഏപ്രിൽ ആറിന് മറനീക്കി എത്തുമ്പോൾ പ്രതീക്ഷകളും ഏറെ.

 ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള വില മെയ് മാസത്തിലായിരിക്കും പ്രഖ്യാപിക്കുക. തെരഞ്ഞെടുത്ത ഡീലർമാർ ഇതിനകം ഹ്യൂണ്ടായിയുടെ പുതിയ മൂന്ന്-വരി എസ്‌യുവിക്കായി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്.

 ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

ക്രെറ്റയുടെ വലുതും സവിശേഷത നിറഞ്ഞതുമായ പതിപ്പാണ് അൽകാസർ. 6, 7 സീറ്റുകളുള്ള ലേഔട്ടുകളിൽ ഇത് ലഭ്യമാക്കും. ഇന്ത്യയിൽ മഹീന്ദ്ര XUV500, എംജി ഹെക്ടർ പ്ലസ്, പുതുതായി പുറത്തിറക്കിയ ടാറ്റ സഫാരി എന്നിവയ്‌ക്കെതിരെയാണ് അൽകാസർ മാറ്റുരയ്ക്കുക എന്നതും ശ്രദ്ധേയം.

MOST READ: ഹമ്മർ ഇവിയുടെ ആദ്യ യൂണിറ്റ് ലേലത്തിൽ വിറ്റത് 18.15 കോടി രൂപയ്ക്ക്

 ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

എസ്‌യുവിയുടെ വില ഏകദേശം 13 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്നാണ് സൂചന. വാഹനത്തെ കുറിച്ചുള്ള ഏകദേശ വിവരങ്ങൾ പുറത്തുവരുമ്പോഴും ഏവരും കാത്തിരിക്കുന്നത് എഞ്ചിൻ ഓപ്ഷനിലേക്കാണ്.

 ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസറിന്റെ ഔദ്യോഗിക വിവരങ്ങൾ അടുത്തയാഴ്ച വെളിപ്പെടുമ്പോൾ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് എസ്‌യുവി ബിഎസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം നൽകുമെന്നാണ് വിവരം.

MOST READ: പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

 ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

പുതുക്കിയ എലാൻട്രയിലും ട്യൂസോണിലും ഇടംപിടിച്ചിരിക്കുന്ന അതേ യൂണിറ്റാണ് ഇത്. 152 bhp കരുത്തും 192 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിച്ച് വാഗ്‌ദാനം ചെയ്‌തേക്കാം.

 ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

അതോടൊപ്പം തന്നെ ക്രെറ്റയിൽ നിന്ന് കടമെടുത്ത 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും വാഹനത്തിലെ സാന്നിധ്യമായിരിക്കും. ഇത് പരമാവധി 138 bhp പവറും 250 Nm torque ഉം വാഗ്ദാനം ചെയ്യും. ഇത് 7-സ്പീഡ് ഡിസിടി (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) ഓട്ടോമാറ്റിക് ഗിയർബോക്സുമായി തെരഞ്ഞെടുക്കാൻ സാധിച്ചേക്കും.

MOST READ: വാഹന രേഖകളുടെ സാധുത 2021 ജൂൺ 30 വരെ നീട്ടി ഗതാഗത മന്ത്രാലയം

 ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

അടുത്തിടെ വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസറിന്റെ 3D ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മൂന്ന്-വരി എസ്‌യുവി അതിന്റെ ഡിസൈൻ ഘടകങ്ങൾ മിക്കതും ക്രെറ്റയിൽ നിന്നും കടമെടുത്തതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

 ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

എന്നിരുന്നാലും ചില സൗന്ദര്യവർധക മാറ്റങ്ങൾ വാഹനത്തിൽ നടപ്പാക്കാൻ ഹ്യുണ്ടായി ശ്രദ്ധിച്ചത് സ്വാഗതാർഹമായ കാര്യമാണ്. അതിൽ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, ഫ്ലാറ്റർ മേൽക്കൂര എന്നിവ തന്നെ ഒരു പുതുരൂപം സമ്മാനിക്കുന്നുണ്ട്.

 ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

അതോടൊപ്പം വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത സി-കോളം, ട്വീക്ക്ഡ് റിയർ ബമ്പർ, റാപ്എറൗണ്ട് സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, എക്സ്റ്റെൻഡഡ് റിയർ ഓവർഹാംഗ് എന്നിവയും അൽകാസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ അൽകാസറിൽ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിറ്റം) സാങ്കേതികവിദ്യ അടങ്ങിയിരിക്കാം. 360 ഡിഗ്രി ക്യാമറ, ബ്ലൂലിങ്ക് കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് എസി യൂണിറ്റ് തുടങ്ങിയ സവിശേഷതകളും ഏഴ് സീറ്റർ എസ്‌യുവിയിൽ ഉണ്ടായിരിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Alcazar SUV Might Be Offered With The BS6 2.0 Litre Petrol Engine. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X