സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

ഇന്ത്യക്കാർക്ക് മൂന്ന് വരി ഏഴ് സീറ്റർ എസ്‌യുവി വാഹനങ്ങളോടുള്ള പ്രണയം ആരംഭിച്ചിട്ട് അധികമായില്ലെങ്കിലും ഇന്ന് ശ്രേണിയിൽ നിരവധി മോഡലുകളാണ് അണിനിരന്നിരിക്കുന്നത്. പ്രേമം പടർന്ന് പന്തലിക്കുന്നതിനു മുമ്പുതന്നെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ക്രമാനുഗതമായി വർധിക്കുകയുമാണ്.

സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

ഈ ശ്രേണിയിലേക്ക് ഹ്യുണ്ടായിയുടെ അൽകാസർ കൂടി എത്തുന്നതോടെ ഫോറം തികയുകയാണ്. 2021 ജൂൺ 18 ന്‌ ഔദ്യോഗിക അരങ്ങേറ്റം കുറിക്കുന്ന എസ്‌യുവി ഇതിനോടകം തന്നെ ഷോറൂമുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

ആറ് വേരിയന്റുകളിലും ആറ് കളറുകളിലും രണ്ട് എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളിലുമാണ് കൊറിയൻ എസ്‌യുവി വിപണിയിൽ അണിനിരക്കുക. 1.5 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നീ യൂണിറ്റുകളായിരിക്കും അൽക്കാസറിന് തുടിപ്പേകുക.

സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

എല്ലാ വേരിയന്റുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഉപയോഗിച്ച് ലഭ്യമാകും. ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷണൽ (O) വേരിയന്റുകൾക്കായി കരുതിവെക്കുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. ഒരു കാർ വാങ്ങുമ്പോൾ ഇന്ത്യക്കാർ ആദ്യം പരിഗണിക്കുന്ന ഒരു ഘടകമാണല്ലോ മൈലേജ്.

സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അൽക്കാസർ എതിരാളികളായ ടാറ്റ സഫാരിയേക്കാളും എംജി ഹെക്‌ടർ പ്ലസിനേക്കാളും കേമനായിരിക്കുമെന്നാണ്. അതായത് ഹ്യുണ്ടായി എസ്‌യുവി പെട്രോൾ മാനുവൽ ഗിയർബോക്‌സിനൊപ്പം 14.5 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് ഗിയർബോക‌്‌സുമായി 14.2 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകും.

സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

മറുവശത്ത് ഡീസൽ മാനുവൽ പതിപ്പ് 20.4 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് ഡീസൽ വകഭേദം 18.1 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യും. ടാറ്റ സഫാരി, എം‌ജി ഹെക്ടർ പ്ലസ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഹ്യുണ്ടായി അൽക്കാസർ എസ്‌യുവി ഇക്കാര്യത്തിൽ കൂടുതൽ മിടുക്കനായിരിക്കുമെന്ന് സാരം.

സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

2.0 ലിറ്റർ ക്രയോടെക് ടർബോ ഡീസൽ എഞ്ചിനാണ് സഫാരിയുടെ ഹൃദയം. 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന ഈ യൂണിറ്റ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം 16.14 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നത്.

സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

ഹെക്‌ടർ പ്ലസ് ഏഴ് സീറ്റർ 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, മൈൽഡ് ഹൈബ്രിഡ് ടെക്ക് എഞ്ചിനുമായാണ് നിരത്തിലെത്തുന്നത്. ഇതിന്റെ പെട്രോൾ പതിപ്പ് 11.67 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. അതേസമയം പെട്രോൾ മിൽഡ് ഹൈബ്രിഡ്, ഡീസൽ എന്നിവ 16.56 കിലോമീറ്റർ മൈലേജും വാഗ്‌ദാനം ചെയ്യുന്നു.

സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

സവിശേഷതകളുടെ കാര്യത്തിൽ പുതിയ ഹ്യുണ്ടായി അൽകാസറിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്നോളജി, ഓട്ടോമാറ്റിക് എസി യൂണിറ്റ്, വയർലെസ് ചാർജിംഗ്, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് വോയ്‌സ് പ്രവർത്തനങ്ങൾ എന്നിവയെല്ലാമുണ്ട്.

സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

ഇതോടൊപ്പം ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 64-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഹ്യുണ്ടായി ഉൾച്ചേർത്തിട്ടുണ്ട്. സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നിവ വാഗ്ദാനം ചെയ്യും.

സഫാരിയേക്കാളും ഹെക്‌ടർ പ്ലസിനേക്കാളും കേമൻ, അൽകാസറിന്റെ മൈലേജ് വിശദാംശങ്ങൾ പുറത്ത്

ഹ്യുണ്ടായി അൽകാസറിന്റെ വിലകൾ ജൂൺ 18 ന് തന്നെ പ്രഖ്യാപിക്കും. ഏകദേശം 13 ലക്ഷം രൂപ മുതലായിരിക്കും എസ്‌യുവിക്ക് വില നിശ്ചയിക്കുകയെന്നാണ് സൂചന. അങ്ങനെയെങ്കിൽ വില നിർണയത്തിലും രണ്ട് എതിരാളി മോഡലുകളെയും മറികടക്കാൻ കൊറിയൻ ബ്രാൻഡിന് സാധിക്കും.

Most Read Articles

Malayalam
English summary
Hyundai Alcazar SUV Mileage Details Leaked Ahead Of Launch. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X