ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് ഇങ്ങനെ

ഇന്ത്യൻ എസ്‌യുവി ശ്രേണിയിലെ രാജാക്കൻ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമെയുള്ളൂ. അത് രാജ്യത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായിയാണ്. ഈ പദവിയിലേക്ക് എത്താൻ ഒരു വലിയ നീണ്ട മോഡൽ നിരയുടെ ആവശ്യം ഒന്നും വേണ്ടന്ന് തെളിയിക്കാനും ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് ഇങ്ങനെ

അൽകസാറിന്റെ കടന്നുവരവോടെ എസ്‌യുവി നിരയ്ക്ക് കൂടുതൽ ശക്തിപകരാനും ഹ്യുണ്ടായിക്ക് സാധിച്ചു. അടുത്തിടെയായി വർധിച്ചുവരുന്ന മൂന്ന് വരി ഏഴ് സീറ്റർ എസ്‌യുവി മോഡലുകൾക്കുള്ള ഉത്തരം കൂടിയാണ ക്രെറ്റയെ അടിസ്ഥാനമാക്കി എത്തിയ ഈ വിപുലീകൃത പതിപ്പ്.

ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് ഇങ്ങനെ

ജൂൺ 18-ന് വിപണിയിൽ എത്തിയ എസ്‌യുവിക്ക് ഇന്ത്യയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അൽകസാർ 4,000 ബുക്കിംഗുകളാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് ഇങ്ങനെ

എന്നാൽ തെരഞ്ഞെടുക്കുന്ന വേരിയന്റ്, കളർ ഓപ്ഷനുകളെ ആശ്രയിച്ച് ഹ്യുണ്ടായി അൽകസാറിന്റെ കാത്തിരിപ്പ് കാലയളവ് നാല് ആഴ്ച മുതൽ രണ്ട് മാസം വരെ വ്യത്യാസപ്പെടും. ഇന്ത്യൻ വിപണിയിൽ, പുതിയ ട്രിംഗിനായി 16.30 ലക്ഷം രൂപ മുതൽ 20.14 ലക്ഷം രൂപ വരെയാണ് ഈ ഏഴ് സീറ്റർ മോഡലിനായി മുടക്കേണ്ട എക്സ്ഷോറൂം വില.

ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് ഇങ്ങനെ

ഹ്യുണ്ടായി നിരയിൽ ക്രെറ്റയ്ക്കും ട്യൂസോണിനും ഇടയിലാണ് അൽകസാറിനെ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ക്രെറ്റയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നതെങ്കിലും കാഴിച്ചയിലും മറ്റും തികച്ചും വ്യത്യസ്‌തമാകാൻ പുതിയ ആവർത്തനത്തിന് സാധിച്ചിട്ടുണ്ട് എന്നതും കൗതുകകരമാണ്.

ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് ഇങ്ങനെ

ശരിക്കും ഹ്യുണ്ടായിയെ ഇക്കാര്യത്തിൽ സമ്മതിച്ചേ മതിയാകൂ! ഓരോ മോഡലുകളെയും വ്യത്യ‌സ്‌തമാക്കാൻ ഇത്രയധികം ശ്രദ്ധിക്കുന്ന ഒരു വാഹന നിർമാണ കമ്പനി വേറെയില്ലെന്ന് തന്നെ വേണം പറയാൻ.

ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് ഇങ്ങനെ

പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് തുല്യമായ ബുക്കിംഗുകൾ ലഭിച്ചതായാണ് ഹ്യുണ്ടായി പറയുന്നത്. പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായാണ് അൽകസാർ വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വേരിയന്റുകളും ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്സും ഒരുക്കിയിട്ടുണ്ട്.

ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് ഇങ്ങനെ

2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് എസ്‌യുവിയിലെ എഞ്ചിൻ ഓപ്ഷനുകൾ. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയും അൽകസാറിൽ യഥേഷ്ടം തെരഞ്ഞെടുക്കാം. ഇക്കോ, സിറ്റി, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും വാഹനത്തിലുണ്ട്.

ഹ്യുണ്ടായി അൽകസാർ എസ്‌യുവിയുടെ ബുക്കിംഗ് കാലയളവ് ഇങ്ങനെ

അതോടൊപ്പം തന്നെ സ്നോ, സാൻഡ്, മഡ് എന്നീ ട്രാക്ഷൻ മോഡുകളും ഹ്യുണ്ടായി പരിചയപ്പെടുത്തിയിട്ടുണ്ട്. ടാറ്റ സഫാരി, എം‌ജി ഹെക്ടർ പ്ലസ് എന്നിവയാണ് ഇന്ത്യൻ വിപണിയിലെ അൽകസാറിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Hyundai Alcazar Waiting Period Varies From Four Weeks To Two Months In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X