Just In
Don't Miss
- Lifestyle
റമദാന് 2021: വ്രതശുദ്ധിയില്‍ പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാം
- Sports
IPL 2021: പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാനാകില്ല, പക്ഷെ...; വിമര്‍ശകരോട് ധോണി
- News
കൊവിഡിന്റെ രണ്ടാം തരംഗം: നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ
- Movies
ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്; വിവാഹമോചന വാർത്തകളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി
- Travel
ഹൈറേഞ്ചില്‍ കറങ്ങാന്‍ പുത്തന്‍ സൈറ്റ്സീയിങ് സര്‍വ്വീസുമായി കെഎസ്ആര്‍ടിസി
- Finance
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പൊന്ന് വാങ്ങണോ വില്‍ക്കണോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ
ടെക്നോളജി ലോകത്തെ തലതൊട്ടപ്പൻമാരായ ആപ്പിളും വാഹന വ്യവസായത്തിലേക്ക് കടക്കുകയാണ്. വിപണിയുടെ ഭാവിയായ ഇലക്ട്രിക് കാറുകൾ നിർമിച്ച് ഞെട്ടിക്കാനാണ് അമേരിക്കൻ കമ്പനിയുടെ പദ്ധതി.

ഇതിനായി ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുമായി ആപ്പിള്‍ ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. 2024 ഓടെ ആപ്പിള്‍ കാറുകളുടെ ഉത്പാദനം യാഥാര്‍ത്ഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് ഇരു ബ്രാൻഡുകളും.

ഈ വാർത്തകൾ പുറത്തുവന്നതോടെ ഹ്യൂണ്ടായിയുടെ ഓഹരികൾ ഒറ്റരാത്രികൊണ്ട് 20 ശതമാനം ഉയർന്നു എന്നതും കൗതുകകരമായി. സെൽഫ് ഡ്രൈവിംഗ് കാർ രംഗത്തേക്ക് പ്രവേശിക്കാനുള്ള ആപ്പിളിന്റെ ശ്രമം 2014 മുതൽ ‘പ്രോജക്ട് ടൈറ്റൻ' എന്ന പേരിൽ സജീവമാണ്.
MOST READ: മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

എന്നാൽ സ്വയം ഇത്തരമൊരു കാർ നിർമാണചത്തിലേക്ക് പ്രവേശിക്കുമ്പോൾ ചുരുങ്ങിയത് ഒരു നാല് കൊല്ലമെങ്കിലും ആപ്പിളിന് വേണ്ടിവരും. അതിനാൽ തന്നെകാലതാമസം ഇല്ലാതാക്കാനാണ് ഈ വിഭാഗത്തിൽ പ്രാവിണ്യം തെളിയിച്ച ഒരു വാഹന നിർമാണ കമ്പനിയുമായി പങ്കാളത്തത്തിൽ ഏർപ്പെടാനോ ചർച്ചകൾ നടത്താനോ ആപ്പിൾ തയാറായത്.

2024 ഓടെ ഈ സെൽഫ് ഡ്രൈവിംഗ് കാർ അവതരിപ്പിക്കുകയെന്ന ലക്ഷ്യം കൊവിഡ്-19 മഹാമാരിയുടെ സാഹചര്യം ബാധിക്കാനും സാധ്യതയുണ്ട്. അത് ഉത്പാദന പ്രവർത്തനങ്ങളെ കുറച്ച് വർഷങ്ങൾ കൂടി വൈകിപ്പിക്കാൻ സാധ്യതയുണ്ട്.
MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

രണ്ട് ബ്രാൻഡുകളും സംയുക്തമായി ചേര്‍ന്ന് ഹ്യുണ്ടായിയുടേയോ കിയയുടെയോ ഫാക്ടറികളിലാകും സെൽഫ്-ഡ്രൈവിംഗ് കാറിന്റെ വികസനം നടത്തുക. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും കമ്പനികൾ പുറത്തുവിട്ടിട്ടില്ല.

ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് അടുത്തിടെ തങ്ങളുടെ പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം (E-GMP) പുറത്തിറക്കിയിരുന്നു. ആപ്പിളും ഹ്യുണ്ടായിയും തമ്മിലുള്ള സഹകരണത്തിന് 800V ചാർജിംഗ് ശേഷി നൽകുന്ന ഹ്യുണ്ടായിയുടെ പുതിയ ഇ-ജിഎംപി പ്ലാറ്റ്ഫോം വരാനിരിക്കുന്ന ഇവി ഉപയോഗപ്പെടുത്താം.
MOST READ: ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

പൂർണ ചാർജിൽ 500 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യാനും ഇതിന് കഴിയും. മികച്ച ഡ്രൈവിംഗ് ഡൈനാമിക്സും മികച്ച കാര്യക്ഷമതയും വാങ്ങുന്നവർ ആവശ്യപ്പെടുന്ന സെഗ്മെന്റുകളിലേക്ക് സാങ്കേതിക നേതൃത്വത്തെ എത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു.

വർധിച്ച ഡ്രൈവിംഗ് ശ്രേണി, കുറഞ്ഞ റീചാർജ് സമയം, ശക്തമായ പെർഫോമൻസ്, ഭാവി വികസനത്തിനുള്ള വഴക്കം എന്നിവ ഇ-ജിഎംപി പ്ലാറ്റ്ഫോമിന്റെ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നവയാണ്.

അതായത് 500 കിലോമീറ്ററിൽ കൂടുതൽ മൈലേജ് തരാൻ ശേഷിയുള്ള ഈ പ്ലാറ്റ്ഫോം 18 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ അതിവേഗ ചാർജിംഗും വാഗ്ദാനം ചെയ്യാൻ കഴിയും. 2027 ഓടെ പുതിയ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി 11 ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ വരെ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഹ്യുണ്ടായിയും കിയയും പുറത്തുവിട്ടിട്ടുണ്ട്.

നിലവിൽ 'സ്മാർട്ട് ഇവി' പ്രോജക്ടിന് കീഴിൽ വികസിപ്പിക്കുന്ന ഇലക്ട്രിക് മിനി എസ്യുവിയുടെ പണിപ്പുരയിലാണ് ഹ്യുണ്ടായി. ഇത് പുതിയ പ്ലാറ്റ്ഫോമിന് കീഴിൽ നിർമിക്കുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.