വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

ടെക്നോളജി ലോകത്തെ തലതൊട്ടപ്പൻമാരായ ആപ്പിളും വാഹന വ്യവസായത്തിലേക്ക് കടക്കുകയാണ്. വിപണിയുടെ ഭാവിയായ ഇലക്‌ട്രിക് കാറുകൾ നിർമിച്ച് ഞെട്ടിക്കാനാണ് അമേരിക്കൻ കമ്പനിയുടെ പദ്ധതി.

വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

ഇതിനായി ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുമായി ആപ്പിള്‍ ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. 2024 ഓടെ ആപ്പിള്‍ കാറുകളുടെ ഉത്പാദനം യാഥാര്‍ത്ഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് ഇരു ബ്രാൻഡുകളും.

വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

ഈ വാർത്തകൾ പുറത്തുവന്നതോടെ ഹ്യൂണ്ടായിയുടെ ഓഹരികൾ ഒറ്റരാത്രികൊണ്ട് 20 ശതമാനം ഉയർന്നു എന്നതും കൗതുകകരമായി. സെൽഫ് ഡ്രൈവിംഗ് കാർ രംഗത്തേക്ക് പ്രവേശിക്കാനുള്ള ആപ്പിളിന്റെ ശ്രമം 2014 മുതൽ 'പ്രോജക്ട് ടൈറ്റൻ' എന്ന പേരിൽ സജീവമാണ്.

MOST READ: മഹീന്ദ്ര ഥാറിനും ഇനി അധികം മുടക്കണം; പുതുക്കിയ വില ഇങ്ങനെ

വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

എന്നാൽ സ്വയം ഇത്തരമൊരു കാർ നിർമാണചത്തിലേക്ക് പ്രവേശിക്കുമ്പോൾ ചുരുങ്ങിയത് ഒരു നാല് കൊല്ലമെങ്കിലും ആപ്പിളിന് വേണ്ടിവരും. അതിനാൽ തന്നെകാലതാമസം ഇല്ലാതാക്കാനാണ് ഈ വിഭാഗത്തിൽ പ്രാവിണ്യം തെളിയിച്ച ഒരു വാഹന നിർമാണ കമ്പനിയുമായി പങ്കാളത്തത്തിൽ ഏർപ്പെടാനോ ചർച്ചകൾ നടത്താനോ ആപ്പിൾ തയാറായത്.

വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

2024 ഓടെ ഈ സെൽഫ് ഡ്രൈവിംഗ് കാർ അവതരിപ്പിക്കുകയെന്ന ലക്ഷ്യം കൊവിഡ്-19 മഹാമാരിയുടെ സാഹചര്യം ബാധിക്കാനും സാധ്യതയുണ്ട്. അത് ഉത്പാദന പ്രവർത്തനങ്ങളെ കുറച്ച് വർഷങ്ങൾ കൂടി വൈകിപ്പിക്കാൻ സാധ്യതയുണ്ട്.

MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

രണ്ട് ബ്രാൻഡുകളും സംയുക്തമായി ചേര്‍ന്ന് ഹ്യുണ്ടായിയുടേയോ കിയയുടെയോ ഫാക്ടറികളിലാകും സെൽഫ്-ഡ്രൈവിംഗ് കാറിന്റെ വികസനം നടത്തുക. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും കമ്പനികൾ പുറത്തുവിട്ടിട്ടില്ല.

വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് അടുത്തിടെ തങ്ങളുടെ പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം (E-GMP) പുറത്തിറക്കിയിരുന്നു. ആപ്പിളും ഹ്യുണ്ടായിയും തമ്മിലുള്ള സഹകരണത്തിന് 800V ചാർജിംഗ് ശേഷി നൽകുന്ന ഹ്യുണ്ടായിയുടെ പുതിയ ഇ-ജിഎംപി പ്ലാറ്റ്ഫോം വരാനിരിക്കുന്ന ഇവി ഉപയോഗപ്പെടുത്താം.

MOST READ: ജനഹൃയങ്ങൾ കീഴടക്കാൻ വീണ്ടും ടാറ്റ; ജനുവരിയിൽ മോഡലുകൾക്ക് സൂപ്പർ ഓഫറുകൾ

വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

പൂർണ ചാർജിൽ 500 കിലോമീറ്ററിലധികം ശ്രേണി വാഗ്ദാനം ചെയ്യാനും ഇതിന് കഴിയും. മികച്ച ഡ്രൈവിംഗ് ഡൈനാമിക്സും മികച്ച കാര്യക്ഷമതയും വാങ്ങുന്നവർ ആവശ്യപ്പെടുന്ന സെഗ്‌മെന്റുകളിലേക്ക് സാങ്കേതിക നേതൃത്വത്തെ എത്തിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു.

വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

വർധിച്ച ഡ്രൈവിംഗ് ശ്രേണി, കുറഞ്ഞ റീചാർജ് സമയം, ശക്തമായ പെർഫോമൻസ്, ഭാവി വികസനത്തിനുള്ള വഴക്കം എന്നിവ ഇ-ജിഎംപി പ്ലാറ്റ്ഫോമിന്റെ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നവയാണ്.

വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

അതായത് 500 കിലോമീറ്ററിൽ കൂടുതൽ മൈലേജ് തരാൻ ശേഷിയുള്ള ഈ പ്ലാറ്റ്ഫോം 18 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ അതിവേഗ ചാർജിംഗും വാഗ്ദാനം ചെയ്യാൻ കഴിയും. 2027 ഓടെ പുതിയ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി 11 ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ വരെ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഹ്യുണ്ടായിയും കിയയും പുറത്തുവിട്ടിട്ടുണ്ട്.

വാ​ഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

നിലവിൽ 'സ്മാർട്ട് ഇവി' പ്രോജക്ടിന് കീഴിൽ വികസിപ്പിക്കുന്ന ഇലക്ട്രിക് മിനി എസ്‌യുവിയുടെ പണിപ്പുരയിലാണ് ഹ്യുണ്ടായി. ഇത് പുതിയ പ്ലാറ്റ്ഫോമിന് കീഴിൽ നിർമിക്കുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai And Apple In Discussions To Produce A Electric Car. Read in Malayalam
Story first published: Monday, January 11, 2021, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X