കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

ഏപ്രിൽ മാസത്തിലും വിൽപ്പനയ്ക്ക് മൈലേജ് കൂട്ടാൻ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

സാൻട്രോ, ഓറ, i20, ഗ്രാൻഡ് i10 നിയോസ്, കോന ഇവി തുടങ്ങിയ തെരഞ്ഞെടുത്ത മോഡലുകളിലാണ് 2021 ഏപ്രിലിൽ ഹ്യുണ്ടായി ഡിസ്കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടുതലറിയാം.

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

ഹ്യുണ്ടായിയുടെ എൻ‌ട്രി ലെവൽ മോഡലായ സാൻട്രോയുടെ എറ വേരിയന്റിൽ 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഏപ്രിൽ മാസത്തിലെ ഓഫറിനു കീഴിൽ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം മറ്റെല്ലാ വകഭേദങ്ങൾക്കും 20,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ടായി വാഗ്‌ദാനം.

MOST READ: പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

വേരിയന്റ് പരിഗണിക്കാതെ തന്നെ എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും സാൻ‌ട്രോയിൽ ലഭ്യമാണ്. ഒപ്പം കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും പുതിയ ഉപഭോക്താക്കൾക്ക് ലഭ്യമാകും. നിലവിൽ 4.67 ലക്ഷം മുതൽ 6.35 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

കോംപാക്‌ട് ഹാച്ച്ബാക്ക് ശ്രേണിയിലെ ജനപ്രിയ മോഡലായ ഗ്രാൻഡ് i10 നിയോസിൽ 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഓഫറിനു കീഴിൽ ലഭ്യമാുക. എന്നാൽ 1.0 ലിറ്റർ ടർബോ-പെട്രോൾ മോഡലുകളിൽ മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാവുക.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

മറ്റെല്ലാ വേരിയന്റുകൾക്കും 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് മാത്രമാണ് ഉപഭോക്താക്കൾക്ക് നൽകുക. അതോടൊപ്പം തന്നെ എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്.

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

കോംപാക്‌‌ട് സെഡാൻ മോഡലായ ഓറയെ സംബന്ധിച്ചിടത്തോളം എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയും ലഭ്യമാണ്. 1.0 ലിറ്റർ ടർബോ-പെട്രോൾ മോഡലുകളിൽ 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഹ്യുണ്ടായിയുടെ വാഗ്‌ദാനം.

MOST READ: കാർ കമ്പത്തിൽ പൃഥ്വിയോടൊപ്പം തന്നെ ഭാര്യയും; പുത്തൻ ടാറ്റ സഫാരി സ്വന്തമാക്കി സുപ്രിയ

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

മോഡലിന്റെ 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ടർബോ-ഡീസൽ വേരിയന്റുകളിൽ ക്യാഷ് ഡിസ്‌കൗണ്ടായി 10,000 രൂപയാണ് ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായി ഓറയുടെ സി‌എൻ‌ജി പതിപ്പിന് ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

പുതുതായി പുറത്തിറങ്ങിയ ഹ്യുണ്ടായി i20 ഹാച്ച്ബാക്കിൽ എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയുമാണ് വാഗ്‌ദാനം. പക്ഷേ 1.0 ലിറ്റർ ടർബോ-പെട്രോൾ ഐഎംടി, 1.5 ലിറ്റർ ടർബോ-ഡീസൽ മോഡലുകളിൽ മാത്രമാണ് ഈ ആനുകൂല്യം സ്വന്തമാക്കാൻ സാധിക്കുക.

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

i20 പ്രീമിയം ഹാച്ച്ബാക്കിൽ ഔദ്യോഗികമായി ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ലഭ്യമല്ല. ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ഏക ഇലക്ട്രിക് വാഹനമായ കോന ഇവിക്ക് 1.5 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് കൊറിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

ഇതിനു പുറമെ മറ്റ് അധിക ഓഫറുകളൊന്നുമില്ല എന്നതും ശ്രദ്ധേയമാണ്. വാണിജ്യ വാഹനമായി മാത്രം വിൽക്കുന്ന ഹ്യുണ്ടായി എക്സെന്റ് പ്രൈമിൽ 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഏപ്രിൽ മാസത്തെ ഓഫറിൽ വാഗ്‌ദാനം.

കളംനിറയാൻ ഹ്യുണ്ടായി, തെരഞ്ഞെടുത്ത മോഡലുകളിൽ 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ

എന്നാൽ എക്‌സ്‌ചേഞ്ച് ബോണസോ കോർപ്പറേറ്റ് കിഴിവുകളോ ഒന്നും മോഡലിൽ ലഭ്യമല്ല. വെന്യു, വേർണ, ക്രെറ്റ, എലാൻട്ര, ട്യൂസോൺ എന്നീ മറ്റ് ഹ്യുണ്ടായി കാറുകളിൽ ഔദ്യോഗിക ഓഫറുകളൊന്നുമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Announced Attractive Offers And Discounts In April 2021. Read in Malayalam
Story first published: Friday, April 16, 2021, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X