Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

കൊവിഡും, അതിന്റെ ഫലമായി വന്ന ലോക്ക്ഡൗണും ഇല്ലാതാക്കിയ വിപണിയിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാഹന നിര്‍മാതാക്കള്‍ എല്ലാവരും തന്നെ. ഇതിന്റെ ഭാഗമായി ഒരോ മാസവും തെരഞ്ഞെടുത്ത ഏതാനും മോഡലുകളില്‍ കമ്പനികള്‍ ഓഫറുകളും അവതരിപ്പിക്കുന്നുണ്ട്.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയും ഇത്തരത്തില്‍ തെരഞ്ഞെടുത്ത കുറച്ച് മോഡലുകളില്‍ ഈ മാസം ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാന്‍ട്രോ, ഗ്രാന്‍ഡ് i10 നിയോസ്, i20, ഓറ എന്നിവയിലെല്ലാം 50,000 രൂപ വരെയുള്ള ഓഫറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

അതേസമയം ഈയിടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ i20 N-Line, ക്രെറ്റ, വെന്യൂ, അല്‍കസാര്‍ എന്നീ മോഡലുകള്‍ക്കൊന്നും ഓഫറുകള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍. ഇനി മോഡല്‍ തിരിച്ചുള്ള ഓഫറുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

സാന്‍ട്രോ

ബ്രാന്‍ഡില്‍ നിന്നുള്ള ഹാച്ച്ബാക്ക് മോഡലാണ് സാന്‍ട്രോ. നിലവില്‍ വാഹനത്തിന് 4.76 ലക്ഷം രൂപ മുതല്‍ 6.44 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ പുതിയ ഓഫറുകള്‍ വരുന്നതോടെ വില എങ്ങനെ മാറുന്നുവെന്ന് നോക്കാം.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

മോഡലിന്റെ പ്രാരംഭ പതിപ്പായ എറ വേരിയന്റിന് ഏകദേശം 25,000 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 10,000 രൂപ ക്യാഷ്ഡിസ്‌കൗണ്ടും, 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റ് രൂപത്തിലും ലഭിക്കും. മാത്രമല്ല 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്പനി നല്‍കുന്നുണ്ട്.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

ഇനി വാഹനത്തിന്റെ ഉയര്‍ന്ന പതിപ്പുകളിലേക്ക് പോയാല്‍ മൊത്തം 40,000 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ 25,000 രൂപയോളം ക്യാഷ് ഡിസ്‌കൗണ്ട് ഇനത്തിലും, 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റ് രൂപത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

മോഡലിന്റെ സിഎന്‍ജി പതിപ്പിനെകൂടി കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ഈ മാസം ഈ വേരിയന്റിനും കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിഎന്‍ജി വേരിയന്റിലെ ഓഫറുകള്‍ പരിശോധിച്ചാല്‍ മൊത്തം 15,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

ഇതില്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റ് രൂപത്തിലും 5,000 രൂപ കോര്‍പ്പറേറ്റ് ബോണസ് രൂപത്തിലുമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും സിഎന്‍ജി വേരിയന്റിനൊപ്പം കമ്പനി നല്‍കുന്നില്ല.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

ഗ്രാന്‍ഡ് i10 നിയോസ്

നിലവില്‍ ഈ മോഡലിന് 5.28 ലക്ഷം രൂപ മുതല്‍ 8.50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം, സിഎന്‍ജി പതിപ്പിലും വാഹനം ലഭ്യമാണ്.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

100 bhp കരുത്ത് നല്‍കുന്ന 1 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ വേരിയന്റുകള്‍ക്ക് 50,000 രൂപ വരെ പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിനുകള്‍ നല്‍കുന്ന മറ്റ് വകഭേദങ്ങള്‍ 35,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സിഎന്‍ജി വേരിയന്റ് ക്യാഷ് ഡിസ്‌കൗണ്ടുകളില്ലാതെ ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങള്‍ നല്‍കുന്നത് തുടരുകയും ചെയ്യുന്നു.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

മോഡലിന്റെ ടര്‍ബോ പതിപ്പുകള്‍ക്ക് ഏകദേശം 50,000 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ലഭിക്കുമ്പോള്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റ് രൂപത്തിലും ലഭിക്കും. 5,000 രൂപയാണ് കോര്‍പ്പറേറ്റ് ബോണസായി ലഭിക്കുന്നത്.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

ഇനി മറ്റ് വേരിയന്റുകളിലേക്ക് വന്നാല്‍ 35,000 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ 20,000 രൂപയോളം ക്യാഷ് ഡിസ്‌കൗണ്ടും, 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റും ഉള്‍പ്പെടുന്നു. 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

മോഡലിന്റെ സിഎന്‍ജി പതിപ്പിന് 15,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്. 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റ് രൂപത്തിലും 5,000 രൂപ കോര്‍പ്പറേറ്റ് ബോണസ് രൂപത്തിലുമാണ് ലഭിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും തന്നെ ഇതിലും ലഭ്യമല്ല.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

ഓറ

5.99 ലക്ഷം രൂപ മുതല്‍ 9.36 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ സബ് -4 മീറ്റര്‍ സെഡാന്, ബ്രാന്‍ഡിന്റെ ഹാച്ച്ബാക്കിന് സമാനമായ ഓഫറുകള്‍ തന്നെയാണ് ലഭിക്കുന്നത്.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

ടര്‍ബോ-പെട്രോള്‍ എഞ്ചിനുള്ള ഓറയുടെ വകഭേദങ്ങള്‍ക്ക് 50,000 രൂപ വരെ കൂടുതല്‍ ലാഭം ലഭിക്കുമ്പോള്‍ മറ്റ് വകഭേദങ്ങള്‍ക്ക് 25,000 രൂപ വരെ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കൂ.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

ടര്‍ബോ വേരിയന്റിന് 50,000 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. 35,000 രൂപ ക്യാഷ്ഡിസ്‌കൗണ്ടും, 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റ് രൂപത്തിലും ലഭിക്കും. 5,000 രൂപയാണ് കോര്‍പ്പറേറ്റ് ബോണസായി ലഭിക്കുന്നത്.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

മറ്റ് വകഭേദങ്ങളിലേക്ക് പോയാല്‍ മൊത്തം 25,000 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ലഭിക്കുമ്പോള്‍, 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റ് രൂപത്തിലും, 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ് രൂപത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

സിഎന്‍ജി പതിപ്പില്‍ മൊത്തം 15,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്. 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റും 5,000 രൂപ കോര്‍പ്പറേറ്റ് ബോണസ് രൂപത്തിലുമാണ് ഓഫറുകള്‍.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

i20

ശ്രേണിയിലെ തന്നെ ജനപ്രീയ മോഡലുകളില്‍ ഒന്നാണ് i20. വില പരിശോധിച്ചാല്‍ പ്രാരംഭ പതിപ്പിന് 6.91 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 11.40 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

i20-യുടെ 1 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു, കൂടാതെ 6 സ്പീഡ് iMT (ക്ലച്ച്ലെസ് മാനുവല്‍) തെരഞ്ഞെടുക്കാനും സാധിക്കും. ഈ പവര്‍ട്രെയിനിന്റെ വകഭേദങ്ങള്‍ക്ക് 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസല്‍ പവര്‍ വേരിയന്റുകള്‍ക്ക് 15,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന i20 വേരിയന്റുകള്‍ക്ക് ഡിസ്‌കൗണ്ട് ഇല്ലെന്ന് വേണം പറയാന്‍.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

ടര്‍ബോ iMT വകഭേദങ്ങള്‍ക്ക് 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ 25,000 രൂപ ക്യാഷ്ഡിസ്‌കൗണ്ടായും, 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റായും 5,000 രൂപയാണ് കോര്‍പ്പറേറ്റ് ബോണസായും ലഭിക്കും.

Hyundai കാര്‍ വീട്ടിലെത്തിക്കാം; സെപ്റ്റംബര്‍ മാസത്തില്‍ മികച്ച ഓഫറുകള്‍

ഡിസല്‍ വേരിയന്റുകള്‍ക്ക് 15,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്. 10,000 രൂപ എക്‌സ്‌ചേഞ്ച് ബെനഫിറ്റും 5,000 രൂപ കോര്‍പ്പറേറ്റ് ബോണസ് രൂപത്തിലുമാണ് ഓഫറുകള്‍. ക്യാഷ് ഡിസ്‌കൗണ്ട് ഒന്നും തന്നെ ഇല്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai announced benefits and offers for selected models in 2021 september find here all details
Story first published: Tuesday, September 7, 2021, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X