കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം; ഷീൽഡ് ഓഫ് ട്രസ്റ്റ് മെയിന്റനെൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

ഉപഭോക്താക്കൾക്കായി പുതിയ 'ഷീൽഡ് ഓഫ് ട്രസ്റ്റ്' എന്ന മെയിന്റനെൻസ് പ്രോഗ്രാം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. രാജ്യവ്യാപകമായാണ് ഈ സേവനം കമ്പനി ലഭ്യമാക്കിയിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

ഇനി കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം, പുതിയ ‘ഷീൽഡ് ഓഫ് ട്രസ്റ്റ്’ മെയിന്റനെൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

ഈ പ്രോഗ്രാമിന് കീഴിൽ അഞ്ച് വർഷം വരെ കുറഞ്ഞ ചെലവിൽ കാറുകളുടെ അറ്റകുറ്റപ്പണി വാഗ്ദാനം ചെയ്യുന്നതായാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്. ഇതിൽ കംപ്ലയിന്റ് വന്ന റിപ്പയർ പാർട്‌സുകൾ മാറ്റിസ്ഥാപിക്കുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.

ഇനി കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം, പുതിയ ‘ഷീൽഡ് ഓഫ് ട്രസ്റ്റ്’ മെയിന്റനെൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

പുതുതായി കാർ വാങ്ങുന്നവർക്ക് കൂടുതൽ യുക്തിസഹജമായ ഉടമസ്ഥാവകാശം പ്രദാനം ചെയ്യുകയാണ് ഹ്യുണ്ടായി ഷീൽഡ് ഓഫ് ട്രസ്റ്റ് വഴി ഉദ്ദേശിക്കുന്നത്. ബ്രേക്ക്, ക്ലച്ച് വൈപ്പർ ബൾബുകൾ, ഹോസ് ബെൽറ്റുകൾ, കൂടാതെ 9 മോഡലുകളിലുടനീളം 14 വെയർ ആൻഡ് ടിയർ പാർട്‌സികളും ഈ പാക്കേജിൽ ഉൾക്കൊള്ളുന്നുണ്ട്.

MOST READ: കാത്തിരിപ്പ് അവസാനിപ്പിച്ച് സഫാരിയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 14.69 ലക്ഷം രൂപ

ഇനി കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം, പുതിയ ‘ഷീൽഡ് ഓഫ് ട്രസ്റ്റ്’ മെയിന്റനെൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

അഞ്ച് വർഷം വരെ ഇന്ത്യയിലുടനീളമുള്ള എല്ലാ ഹ്യുണ്ടായി ഡീലർഷിപ്പുകളിലൂടെയും ഉപഭോക്താക്കൾക്ക് ഈ പാക്കേജിന് കീഴിലുള്ള പാർട്‌സുകൾ മാറ്റിസ്ഥാപിക്കാം. പുതിയ കാർ വാങ്ങുന്ന സമയത്തോ അല്ലെങ്കിൽ ആദ്യത്തെ സൗജന്യ സർവീസിന് മുമ്പോ ഏത് സമയത്തും പാക്കേജ് വാങ്ങാനുള്ള ഓപ്ഷൻ ഉണ്ടെന്നും ഹ്യുണ്ടായി അറിയിക്കുന്നു.

ഇനി കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം, പുതിയ ‘ഷീൽഡ് ഓഫ് ട്രസ്റ്റ്’ മെയിന്റനെൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

മികച്ച ഉടമസ്ഥാവകാശ അനുഭവം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനമാണ് ഹ്യുണ്ടായിയെന്ന് ബ്രാൻഡിന്റെ സെയിൽസ്, മാർക്കറ്റിംഗ് സർവീസ് ഡയറക്ടർ തരുൺ ഗാർഗ് പറഞ്ഞു.

MOST READ: സ്ട്രോം R3 ഇലക്ട്രിക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചു; വിപണിയിലേക്ക് ഉടൻ

ഇനി കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം, പുതിയ ‘ഷീൽഡ് ഓഫ് ട്രസ്റ്റ്’ മെയിന്റനെൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

360 ഡിഗ്രി ഡിജിറ്റൽ, കോൺടാക്റ്റ്-ലെസ് സേവനം എന്നിവയിലൂടെയും തങ്ങളുടെ സർവീസ് സൗകര്യങ്ങൾ അനുഭവിക്കാനാകുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അവകാശപ്പെടുന്നു.

ഇനി കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം, പുതിയ ‘ഷീൽഡ് ഓഫ് ട്രസ്റ്റ്’ മെയിന്റനെൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

ഓൺലൈൻ സർവീസ് ബുക്കിംഗ്, വെഹിക്കിൾ സ്റ്റാറ്റസ് അപ്‌ഡേറ്റ്, വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഓൺ‌ലൈൻ പേയ്‌മെന്റ് സൗകര്യം, പിക്കപ്പ് ആൻജ് ഡ്രോപ്പ്, ഉപഭോക്താക്കൾക്ക് അവർ എവിടെയായിരുന്നാലും എപ്പോൾ വേണമെങ്കിലും ഒരു ടച്ച് ഫ്രീ സേവന അനുഭവം എന്നിവയും പുതിയ പദ്ധതിയിലൂടെ കമ്പനി ഉറപ്പാക്കുന്നു.

MOST READ: കൈഗറിന്റെ വരവ് ഗംഭീരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു

ഇനി കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം, പുതിയ ‘ഷീൽഡ് ഓഫ് ട്രസ്റ്റ്’ മെയിന്റനെൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

നിലവിൽ ഇന്ത്യയിലുടനീളം 1,298 വർക്ക്‌ഷോപ്പുകളുടെ ശൃംഖലയാണ് ഹ്യുണ്ടായിക്കുള്ളത്. പുതിയ പദ്ധതികളുടെ ഭാഗമായി കൂടുതൽ എസ്‌യുവി മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്.

ഇനി കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശം, പുതിയ ‘ഷീൽഡ് ഓഫ് ട്രസ്റ്റ്’ മെയിന്റനെൻസ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

കൂടാതെ ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡായ ജെനിസിസിനെയും ഇന്ത്യയിൽ പരിചയപ്പെടുത്താനുള്ള ഒരുക്കവും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി G80 പ്രീമിയം സെഡാന്റെ പരീക്ഷണയോട്ടവും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Announced The Shield of Trust Program For New Customers. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X