റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

റെയില്‍വേ വഴിയുള്ള കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വ്യക്തമാക്കി കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. പദ്ധതിയുടെ തുടക്കമായി 125 കാറുകളാണ് കമ്പനി നേപ്പാളിലേക്ക് കയറ്റി അയച്ചത്.

റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ചെന്നൈക്ക് പുറത്തുള്ള ഇരുങ്കാട്ടുക്കോട്ട ആസ്ഥാനമായുള്ള ഹ്യുണ്ടായി ഉത്പാദന കേന്ദ്രത്തിന് സമീപമുള്ള വലജാബാദ് റെയില്‍വേ ഹബില്‍ നിന്നാണ് ആദ്യത്തെ കയറ്റുമതി ചരക്ക് ഫ്‌ലാഗ് ഓഫ് ചെയ്തത്.

റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

അതിര്‍ത്തി പട്ടണമായ സോനൗളിക്ക് സമീപമുള്ള നൗട്ടന്‍വയില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ട്രെയിന്‍ എത്തും, അവിടെ നിന്ന് നേപ്പാളിലെ ഭൂപ്രകൃതി കാരണം അവസാന യാത്ര റോഡ് മാര്‍ഗ്ഗമായിരിക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

റെയില്‍വേ വഴിയുള്ള കയറ്റുമതി ഗതാഗതം പ്രയോജനപ്പെടുത്തുന്നതുവഴി, യാത്ര 8 ദിവസത്തില്‍ നിന്ന് 5 ദിവസമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഹ്യുണ്ടായി വ്യക്തമാക്കി. റോഡിനെ അപേക്ഷിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ ഗതാഗതം കൂടിയാണിത്.

റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാറുകള്‍ കയറ്റുമതി ചെയ്യുന്ന ബ്രാന്‍ഡുകൂടിയാണ് ഹ്യുണ്ടായി. 88 രാജ്യങ്ങളിലേക്ക് കാറുകള്‍ കയറ്റി അയയ്ക്കുന്നു. 2020 ജനുവരിയില്‍ കമ്പനി 30 ലക്ഷം വാഹന കയറ്റുമതിയെന്ന നാഴികക്കല്ല് മറികടന്നിരുന്നു.

MOST READ: കൗതുകമായി മാഗ്‌നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം 36 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

പുതുതലമുറ i20-യുടെ കയറ്റുമതി ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2007-ല്‍ ആദ്യമായി മോഡല്‍ അവതരിപ്പിച്ചതിന് ശേഷം 2020 നവംബര്‍ വരെ 5.16 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്.

റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

പുതിയ ഹ്യുണ്ടായി i20-യുടെ ആദ്യ ബാച്ചില്‍ 180 കാറുകളാണുള്ളത്. ഇത് ദക്ഷിണാഫ്രിക്ക, ചിലി, പെറു എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മോഡലില്‍ നിന്നും മറ്റങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഈ മോഡലുകളും കയറ്റുമതി ചെയ്യുന്നത്.

MOST READ: പുതുതലമുറ മാരുതി വിറ്റാര ബ്രെസ 2021 മൂന്നാം പാദത്തിൽ വിപണിയിലെത്തും

റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

വിപണിയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് 35,000-ല്‍ അധികം ബുക്കിംഗുകള്‍ സ്വന്തമാക്കാന്‍ വാഹനത്തിന് സാധിച്ചു. പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റങ്ങളോടെയാണ് മൂന്നാംതമുറ വിപണിയില്‍ എത്തിയത്.

റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

ഇന്ത്യന്‍ വിപണിയില്‍ 6.80 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറും വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 11.17 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

MOST READ: പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

റെയില്‍വേ മാര്‍ഗം നേപ്പാളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്ത് ഹ്യുണ്ടായി

മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്ത, ആസ്ത (O) എന്നീ നാല് വേരിയന്റുകളിലും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലുമാണ് വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ T-GDi ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ CRDi ഡീസല്‍ എന്നിവയാണ് 2020 ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിലെ എഞ്ചിന്‍ ഓപ്ഷനുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Begins Exporting Cars to Nepal Using Railway Route. Read in Malayalam.
Story first published: Wednesday, January 13, 2021, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X