ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

പുതിയ വാഹനങ്ങളുടെ ആവശ്യം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യയിലെ മിക്ക കാർ നിർമ്മാതാക്കളും സമീപകാലത്ത് ശക്തമായ വിൽപ്പന വളർച്ച രേഖപ്പെടുത്തുന്നു.

ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

എന്നിരുന്നാലും, സെമി കണ്ടക്ടർ വിതരണക്ഷാമം പോലുള്ള വിവിധ ഘടകങ്ങൾ കാരണം ഈ ദിവസങ്ങളിൽ മിക്ക ഉപഭോക്താക്കൾക്കും കുറച്ച് കാറുകൾക്കായി ഉയർന്ന കാത്തിരിപ്പ് കാലയളവുകൾ നേരിടേണ്ടിവരുന്നു. ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ വാഹനങ്ങൾക്കായി ഔദ്യോഗിക കാത്തിരിപ്പ് കാലയളവും പ്രഖ്യാപിച്ചിട്ടുണ്ട്, അവയിൽ ചിലത് വളരെ നീണ്ടതാണ്.

ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

ഹ്യുണ്ടായി ഇന്ത്യയുടെ നിരയിലെ ഏറ്റവും താങ്ങാവുന്ന കാറാണ് സാന്റ്രോ, 4.67 ലക്ഷം മുതൽ 6.35 ലക്ഷം രൂപ വരെയാണ് മോഡലിന്റെ എക്സ്-ഷോറൂം വില.

MOST READ: വിൽപ്പന നിർത്തിയെങ്കിലെന്താ കരുതലുണ്ടല്ലോ; ടകാറ്റ എയർബാഗ് തകരാർ, ക്രൂസിനെ തിരിച്ചുവിളിച്ച് ഷെവർലെ

ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

ചെറിയ ഹാച്ച്ബാക്കിന് നിലവിൽ എല്ലാ വേരിയന്റുകൾക്കും നാല് മുതൽ ആറ് ആഴ്ച വരെ കാത്തിരിപ്പ് കാലയളവുണ്ട്. 5.19 ലക്ഷം മുതൽ 8.40 ലക്ഷം രൂപ വരെ വില വരുന്ന ഗ്രാന്റ് i10 നിയോസിന്റെ കാത്തിരിപ്പ് കാലയളവ് ഏകദേശം നാല് മുതൽ ആറ് ആഴ്ച വരെ നീളുന്നു.

ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

ഓറ സെഡാനും ഏകദേശം നാല് മുതൽ ആറ് ആഴ്ച വരെ സമയമെടുക്കും. i20 -യെ സംബന്ധിച്ചിടത്തോളം, അസ്ത (O) വേരിയന്റിന്റെ കാത്തിരിപ്പ് കാലയളവ് 12 ആഴ്ച വരെ നീളുന്നു, എന്നാൽ മറ്റെല്ലാ ട്രിം ലെവലുകൾക്കും ഇത് ആറ് മുതൽ എട്ട് ആഴ്ച വരെയാണ്. ഹ്യുണ്ടായി ഓറയുടെ വില 5.92 ലക്ഷം മുതൽ 9.34 ലക്ഷം രൂപ വരെയാണ്. 6.79 ലക്ഷം മുതൽ 11.32 ലക്ഷം വരെയാണ് i20 -യുടെ വില.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

‘E', ‘SX+' എന്നിവ ഒഴികെയുള്ള എല്ലാ ട്രിം ലെവലുകളിലും ഹ്യുണ്ടായി വെന്യുവിന് ഏഴ് മുതൽ എട്ട് ആഴ്ച വരെ കാത്തിരിപ്പ് കാലയളവുണ്ട്. E വേരിയന്റിൽ, കാത്തിരിപ്പ് കാലയളവ് 14 ആഴ്ച വരെ എത്തുന്നു, S+ ട്രിമിൽ ഇത് 12 ആഴ്ച വരെ നീളാം. വെന്യുവിന് ഇന്ത്യൻ വിപണിയിൽ നിലവിൽ 6.86 ലക്ഷം മുതൽ 11.66 ലക്ഷം രൂപ വരെയാണ് വില.

ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമായ ക്രെറ്റ എസ്‌യുവിക്ക് ‘E', ‘EX' ട്രിമുകളിൽ 32 ആഴ്ച ഔദ്യോഗിക കാത്തിരിപ്പ് കാലയളവാണുള്ളത്. ക്രെറ്റയുടെ മറ്റെല്ലാ ട്രിമ്മുകളിലും, കാത്തിരിപ്പ് കാലയളവ് കുറവാണ്. 9.99 ലക്ഷം മുതൽ 17.53 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ക്രെറ്റയുടെ വില.

MOST READ: കോണ്ടനെന്റൽ GT സ്പീഡ് കൂപ്പെയ്ക്ക് പിന്നാലെ കൺവെർട്ടിബിൾ മോഡലും അവതരിപ്പിച്ച് ബെന്റ്ലി

ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

9.10 ലക്ഷം മുതൽ Rs. 15.19 ലക്ഷം രൂപ വരെ വിലമതിക്കുന്ന വെർണയ്ക്കായി ഉപക്താക്കൾ നാല് മുതൽ ആറ് ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് നേരിടേണ്ടിവരും.

ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

ഹ്യുണ്ടായി എലാൻട്രയിൽ (17.83 ലക്ഷം മുതൽ 21.10 ലക്ഷം വരെ), ട്യൂസോൺ (22.55 ലക്ഷം മുതൽ 27.33 ലക്ഷം വരെ), കോന ഇവി (23.75 ലക്ഷം മുതൽ 23.94 ലക്ഷം വരെ) എന്നിവയ്ക്ക് ഔദ്യോഗിക കാത്തിരിപ്പ് കാലയളവുകളൊന്നുമില്ല. ഉപഭോക്കാതക്കൾക്ക് വാഹനത്തിന്റെ ലഭ്യതയെ ആശ്രയിച്ച് മോഡലുകൾ ലഭ്യമാവും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Cars 2021 Waiting Period. Read in Malayalam.
Story first published: Thursday, April 15, 2021, 22:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X