Just In
- 12 min ago
പുതിയ S5 സ്പോര്‍ട്ബാക്കിന്റെ ടീസർ ചിത്രവുമായി ഔഡി, വിപണിയിലേക്ക് ഉടനെത്തും
- 18 min ago
ഇന്ത്യൻ വിപണിയിൽ മികച്ച ബൂട്ട് സ്പെയിസ് വാഗ്ദാനം ചെയ്യുന്ന അഞ്ച് ഹാച്ച്ബാക്കുകൾ
- 1 hr ago
താങ്ങാനാവുന്ന വിലയില്‍ പുതിയ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്
- 2 hrs ago
മാറ്റേകാൻ ഇനി റൈഡിംഗ് മോഡുകളും; പുതുക്കിയ അപ്പാച്ചെ RTR 200 4V സിംഗിൾ-ചാനൽ എബിഎസ് പതിപ്പുമായി ടിവിഎസ്
Don't Miss
- Movies
ഇഷ്ടവസ്ത്രം സൈസ് ആകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട്, മാജിക് മേക്കോവറിനെ കുറിച്ച് അശ്വതി
- Finance
വിപണി വീണ്ടും നഷ്ടത്തില്‍; സെന്‍സെക്സില്‍ 440 പോയിന്റ് ചോര്‍ന്നു; നിഫ്റ്റി 15,000 നില കൈവിട്ടു
- News
കുവൈത്തില്‍ ഒരു മാസം കര്‍ഫ്യൂ പ്രഖ്യാപിച്ചു; വിദേശികള്‍ക്ക് പ്രവേശനമില്ല, കടുത്ത നിയന്ത്രണം
- Sports
IND vs ENG: ഫിഫ്റ്റിയില്‍ 'ഫൈവ് സ്റ്റാര്‍', പുജാരയെ പിന്നിലാക്കി റിഷഭ് പന്ത്
- Travel
കുന്നില്‍ നിന്നു കടലിലേക്കിറങ്ങാം!!! യാത്രയുടെ വ്യത്യസ്ത അനുഭവം നല്കുന്ന ആറിടങ്ങള്‍
- Lifestyle
ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹ്യുണ്ടായിയിൽ നിന്നും ഇനി എത്തുന്നത് ക്രെറ്റയുടെ ഏഴ് സീറ്റർ എസ്യുവി; കാത്തിരിപ്പ് അധികം നീളില്ല
കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്യുവിയായിരുന്നു ഹ്യുണ്ടായി ക്രെറ്റ. പ്രധാനമായും രണ്ടാം തലമുറ മോഡലിന്റെ വരവാണ് ഹ്യുണ്ടായിക്ക് കരുത്തായതും. പുതിയ സ്റ്റൈലിംഗ്, മികച്ച ഉപകരണങ്ങൾ, ധാരാളം എഞ്ചിൻ ഓപ്ഷനുകൾ എന്നിവ വാഹനത്തിൽ ഇടംപിടിച്ചതും വിജയത്തിന് മാറ്റുകൂട്ടി.

അതിനാൽ വാഹനത്തിലുള്ള ഉപഭോക്തൃ താൽപര്യം പെട്ടെന്ന് ഉയർന്നുവെന്ന് വേണം പറയാൻ. ഇത് മുതലെടുത്ത് ഹ്യുണ്ടായി ഇപ്പോൾ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന എസ്യുവിയുടെ 7 സീറ്റർ പതിപ്പിനെ കൂടി പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

ഏഴ് സീറ്റർ ക്രെറ്റയെ അൽകാസർ എന്നായിരിക്കും ഹ്യുണ്ടായി വിളിക്കുക. കമ്പനിയുടെ ജന്മനാടായ ദക്ഷിണ കൊറിയയിലും ഇന്ത്യയിലും വാഹനം പരീക്ഷണയോട്ടത്തിന് വിധേയമായിരുന്നു. അഞ്ച് സീറ്റർ മോഡലിൽ നിന്നും എളുപ്പത്തിൽ വേർതിരിച്ചറിയാനായി ടെയിൽ ലൈറ്റുകളും റിയർ ബമ്പറും ഫ്രണ്ട് ഗ്രില്ലും കമ്പനി പുതുക്കിയിട്ടുണ്ട്.
MOST READ: മോഡൽ നിരയിലുടനീളം 26,000 രൂപ വരെ വില വർധനയുമായി ടാറ്റ

എന്നാൽ ഹെഡ്ലൈറ്റ് ഡിസൈൻ സാധാരണ ക്രെറ്റയ്ക്ക് സമാനമായിരിക്കുമെന്നാണ് മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. വശങ്ങളിൽ 7 സീറ്റർ ക്രെറ്റയുടെ രൂപകൽപ്പന സി-പില്ലർ വരെ സാധാരണ 5 സീറ്റർ മോഡലിന് സമാനമായിരിക്കും.

വീൽബേസിൽ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് ഉറപ്പില്ലെങ്കിലും പിൻവശത്ത് അധിക സീറ്റുകൾ ഉൾക്കൊള്ളുന്നതിന് എസ്യുവിയുടെ നീളം വർധിപ്പിച്ചിട്ടുണ്ട്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ നിലവിൽ ലഭ്യമാകുന്നത്. ആദ്യത്തേത് 115 bhp പവറും 144 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ്.
MOST READ: തിളക്കം മങ്ങി; മഹീന്ദ്ര മറാസോയുടെ വിൽപ്പനയിൽ 88 ശതമാനം ഇടിവ്

ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ ഓപ്ഷൻ 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ്. ഇത് 115 bhp കരുത്തിൽ 250 Nm torque വാഗ്ദാനം ചെയ്യും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്കുമായി തെരഞ്ഞെടുക്കാം.

അവസാന ഓപ്ഷൻ 1.4 ലിറ്റർ ടർബോ-പെട്രോളാണ്. ഇത് 140 bhp കരുത്തിൽ 242 Nm torque വികസിപ്പിക്കും. ക്രെറ്റയിൽ ഇത് 7 സ്പീഡ് ഡിസിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്സ്വാഗൺ

സ്റ്റിയറിംഗ് വീലിനു പിന്നിൽ പാഡിൽ ഷിഫ്റ്ററുകളും ഈ വേരിയന്റിന്റെ പ്രത്യേകതയാണ്. ഇതേ മൂന്ന് എഞ്ചിനുകൾ 7 സീറ്റർ മോഡലിലും ലഭ്യമാകുമെന്നാണ് സൂചന.ചെലവ് കുറയ്ക്കുന്നതിനായി ഇന്റീരിയർ ഡിസൈനിൽ വലിയ മാറ്റമൊന്നും വരുത്തില്ലെന്നും പ്രതീക്ഷിക്കാം.

7 സീറ്റർ ക്രെറ്റയ്ക്ക് സാധാരണ മോഡലിന് സമാനമായ 10.24 ഇഞ്ച് ഇൻഫോടെയ്ൻമെന്റും സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും (7 ഇഞ്ച് എംഐഡിയുള്ള) ലഭിക്കും. കൂടാതെ പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ മുതലായവയും വാഹനത്തിലെ സാന്നിധ്യമായിരിക്കും.
MOST READ: കോമ്പസിന്റെ ഹൈബ്രിഡ് മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ ജീപ്പ്

ഇന്ത്യൻ വിപണിയിൽ മൂന്ന് നിര എസ്യുവികളുടെ ആവശ്യം വർധിക്കുന്നതോടെ 7 സീറ്റർ അൽകാസർ അവതരിപ്പിക്കുന്നത് ഹ്യൂണ്ടായിയിൽ നിന്നുള്ള മികച്ച നീക്കമായിരിക്കും. എസ്യുവി ഈ വർഷാവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

എംജി ഹെക്ടർ പ്ലസ്, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ സഫാരി, വരാനിരിക്കുന്ന പുതുതലമുറ മഹീന്ദ്ര XUV500 മോഡലുകളുമായാകും ഹ്യുണ്ടായി അൽകാസർ ഇന്ത്യയിൽ മാറ്റുരയ്ക്കുക.