Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള സീറ്റർ എസ്യുവിയുടെ പണിപുരയിലാണ് ഹ്യുണ്ടായി. അൽകാസർ എന്ന് വിളിക്കപ്പെടുമെന്ന് കരുതുന്ന മോഡൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണോട്ടം തുടരുകയാണ്.

മോട്ടോർബീം പുറത്തുവിട്ട പുതിയ സ്പൈ ചിത്രങ്ങൾ വാഹനത്തെ കുറിച്ചുള്ള കൂടുതൽ ഡിസൈൻ വിശദാംശങ്ങൾ ഇത്തവണ വെളിപ്പെടുത്തുന്നുണ്ട്. ഉത്സവ സീസണായ ദീപാവലിക്ക് മുമ്പായി 2021 മധ്യത്തോടെ അൽകാസറിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് പദ്ധതി.

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ ക്രെറ്റയേക്കാൾ ദൈർഘ്യമേറിയ വീൽബേസിലായിരിക്കും ഒരുങ്ങുക. കൂടാതെ അഞ്ച് സീറ്റർ മോഡലിനേക്കാൾ കൂടുതൽ വലിപ്പവും വാഹനത്തിനുണ്ടാകും.
MOST READ: ഫോർച്യൂണർ ഫെയ്സ്ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്സസറികളുടെ നീണ്ട പട്ടികയും

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏഴ് സീറ്റർ എസ്യുവിക്ക് ക്രെറ്റയെക്കാൾ 20 mm അധിക നീളമുള്ള വീൽബേസും 30 mm നീളമുള്ള ബോഡിയും ഉൾപ്പെടുത്താം. ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ആക്രമണാത്മക ഫ്രണ്ട് ഡിസൈനും വെളിപ്പെടുത്തുന്നുണ്ട്.

അതിൽ ക്രോം സ്റ്റഡഡ് ഗ്രില്ലാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. സി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും എൽഇഡി ഹെഡ്ലാമ്പുകളും ഉള്ള സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈൻ എസ്യുവിയുടെ സവിശേഷതയാണ്.
MOST READ: 2.20 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ; ജനുവരി ഓഫറുമായി മഹീന്ദ്രയും രംഗത്ത്

അൽകാസറിന്റെ വശങ്ങൾക്ക് പരമാവധി മാറ്റങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു. മൂന്നാം നിര സീറ്റുകൾ സൃഷ്ടിക്കുന്നതിന് നീളമുള്ള റിയർ ഓവർഹാംഗുകൾ ഫീച്ചർ ചെയ്യുന്നു. ക്യാബിനുള്ളിൽ കൂടുതൽ വെളിച്ചത്തിനായി സി-പില്ലറിന് പിന്നിലുള്ള ഗ്ലാസ് ഏരിയയും കമ്പനി വർധിപ്പിച്ചു.

അതോടൊപ്പം ഫ്ലാറ്റർ ബോഡി, പുതിയ ടെയിൽ ലാമ്പുകൾ, പുതുക്കിയ ബമ്പർ, കുത്തനെയുള്ള പുതിയ ടെയിൽഗേറ്റ് എന്നിവയുടെ രൂപത്തിലാണ് പിൻവശത്തിന് മാറ്റങ്ങൾ ലഭിക്കുന്നത്. 5 സീറ്റർ ക്രെറ്റയിൽ വാഗ്ദാനം ചെയ്യുന്ന ചരിവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്യുവിക്ക് പരന്ന മേൽക്കൂരയുണ്ട്.
MOST READ: പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ 15 മോഡലുകൾ പുറത്തിറക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

6, 7 സീറ്റർ കോൺഫിഗറേഷനുകളോടെയാകും പുതിയ ഹ്യുണ്ടായി അൽകാസർ വാഗ്ദാനം ചെയ്യുക. ആറ് സീറ്റർ മോഡലിന് രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും 7 സീറ്റർ മോഡലിന് രണ്ടാം നിരയിൽ 60:40 സ്പ്ലിറ്റ് സീറ്റുകളും ഉണ്ടായിരിക്കും. അതോടൊപ്പം ക്രെറ്റയിൽ നിന്നാണ് വാഹനം മിക്ക സവിശേഷതകളും കടമെടുക്കുന്നത്.

എന്നാൽ ക്രെറ്റയിൽ കാണാത്ത ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ അൽകാസർ എസ്യുവിക്ക് ലഭിക്കും. 1.5 ലിറ്റർ ടർബോ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാകും പുതിയ അൽകാസർ കളംപിടിക്കുക.

അതേസമയം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഓഫർ ചെയ്യാൻ സാധ്യതയില്ല. ടർബോ-ഡീസൽ എഞ്ചിന് 113 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. മറുവശത്ത് ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിൻ 138 bhp പവറും 250 Nm torque ഉം ആകും വികസിപ്പിക്കുക.

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും അൽകാസർ ഏഴ് സീറ്റർ എസ്യുവിയുടെ ഭാഗമാകും. 13 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ വിലയുള്ള പുതിയ ഹ്യുണ്ടായി മോഡൽ ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV500 എന്നിവയുമായാകും മത്സരിക്കുക.