അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി

ആദ്യ തലമുറ മോഡൽ അരങ്ങേറ്റം കുറിച്ച കാലം മുതൽ തന്നെ എസ്‌യുവി നിരയിലെ കൊമ്പനാണ് ഹ്യുണ്ടായി ക്രെറ്റ. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനവും ക്രെറ്റ തന്നെയാണ്.

അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി

2020 ഓട്ടോ എക്‌സ്‌പോയിൽ പുറത്തിറക്കിയ രണ്ടാംതലമുറ മോഡൽ ആറ് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ലും മറികടന്ന് ജൈത്രയാത്ര തുടരുകയാണ്. എന്നാൽ എസ്‌യുവി നിരയിലെ രാജാവായ ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് ഉയർന്നതാണ്.

അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി

ക്രെറ്റ ബുക്ക് ചെയ്‌ത് വാഹനം വീട്ടിലെത്തിക്കാൻ കുറഞ്ഞത് അഞ്ച് മാസം വരെയെങ്കിലും കാത്തിരിക്കേണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റിനെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കുന്ന കാറായി മാറിയിരുന്നു.

അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി

ഈ ആഴ്ച ആദ്യം ഹ്യുണ്ടായി SX എക്സിക്യൂട്ടീവ് എന്നറിയപ്പെടുന്ന ഒരു പുതിയ വേരിയന്റിനെ കൂടി അവതരിപ്പിച്ചിരുന്നു. SX വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഈ വകഭേദം കുറച്ച് സവിശേഷതകൾ നഷ്‌ടപ്പെടിയാണ് വിപണിയിലേക്ക് എത്തിക്കുന്നത്.

അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി

എന്നിരുന്നാലും പുതിയ വേരിയന്റിന് അടിസ്ഥാനമാക്കിയുള്ള മോഡലിനെക്കാൾ വളരെ കുറവാണ് വില എന്നത് വളരെ സ്വീകാര്യമാണ്. കാലത്തിനൊത്ത് മോഡലുകളെ പരിഷ്ക്കരിക്കാൻ മിടുക്കരാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി

കൂടാതെ ക്രെറ്റയുടെ ബ്ലൂലിങ്ക് സിസ്റ്റവും നവീകരിക്കാൻ ഒരുങ്ങുകയാണ് കമ്പനി എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പുതിയ സിസ്റ്റത്തിൽ ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകളും വോയ്‌സ് കമാൻ‌ഡുകളും ഉൾപ്പെടെയുള്ള അധിക സവിശേഷതകളായിരിക്കും ഇനി വരിക.

അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി

ഇന്ത്യയിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ വിൽപ്പനയ്ക്ക് എത്തുന്നത്.

അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി

എസ്‌യുവിയുടെ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവലും ഓപ്ഷണല്‍ 6 സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്.

അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി

വൈവിധ്യമാർന്ന എഞ്ചിൻ ഗിയര്‍ബോക്‌സ് ഓപ്ഷനുകൾ വാഹനത്തിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. 9.99 ലക്ഷം മുതൽ 17.70 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില.

അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും; ക്രെറ്റയുടെ ബുക്കിംഗ് കാലയളവ് വീണ്ടും കൂടി

ഇന്ത്യയിലെ എസ്‌യുവി വിപണിയിൽ കിയ സെല്‍റ്റോസ്, നിസാന്‍ കിക്ക്‌സ്, റെനോ ഡസ്റ്റര്‍ എന്നിവയോട് ഹ്യുണ്ടായി ക്രെറ്റ നേരിട്ട് മത്സരിക്കുന്നു. അതേസമയം എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവയുടെ എൻട്രി ലെവൽ വേരിയന്റുകളും ക്രെറ്റയുടെ എതിരാളികളാണ്.

Most Read Articles

Malayalam
English summary
Hyundai Creta Currently Commands A Waiting Period Up To 5 Months. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X