ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാലയളവ് 1 വര്‍ഷം

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നുള്ള ക്രെറ്റ. പുതുതലമുറ എത്തിയതോടെ ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാളയവ് 1 വര്‍ഷം

പലപ്പോഴും വലിയ അളവില്‍ ബുക്കിംഗുകള്‍ ലഭിക്കുന്നതിനാല്‍ ഡെലിവറികള്‍ പോലും താളം തെറ്റുന്നുവെന്നാണ് കമ്പനി പറയുന്നത്. പല വേരിയന്റുകളുടെയും കാത്തിരിപ്പ് കാലയവ് വരെ കമ്പനി വര്‍ധിപ്പിച്ചു.

ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാളയവ് 1 വര്‍ഷം

ക്രെറ്റയുടെ ചില വേരിയന്റുകള്‍ക്ക് 12 മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്, പെട്രോള്‍ ട്രിമ്മുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാറിന്റെ ഡീസല്‍ വേരിയന്റുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ടെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

MOST READ: സിട്രൺ C5 എയർക്രോസിന്റെ ബുക്കിംഗ് മാർച്ചിൽ ആരംഭിക്കും; വില പ്രഖ്യാപനത്തിൽ കണ്ണുനട്ട് വാഹനലോകം

ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാളയവ് 1 വര്‍ഷം

ഹ്യുണ്ടായി ക്രെറ്റയുടെ എന്‍ട്രി ലെവല്‍ E ഡീസല്‍ വേരിയന്റ് അടുത്തിടെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഈ വേരിയന്റിന് ആവശ്യക്കാര്‍ കൂടിയതും അതുപോലെ കാത്തിരിപ്പ് കാലാവധി ഉയര്‍ന്നതുമാണ് കമ്പനി ഇത്തരത്തിലൊരു നീക്കം നടത്തിയത്.

ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാളയവ് 1 വര്‍ഷം

കമ്പനിയുടെ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമായിരുന്ന ക്ലിക്ക് ടു ബൈയില്‍ നിന്നും പോലും മോഡലിനെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പതിപ്പിനെ കമ്പനി വെബ്സൈറ്റില്‍ തിരിച്ചെത്തിച്ചിരിക്കുകയാണ്.

MOST READ: മഹീന്ദ്രയുടെ പെട്രോള്‍ എസ്‌യുവികള്‍ക്ക് വിപണിയില്‍ ഡിമാന്റ് വര്‍ധിക്കുന്നു; കാരണം അറിയേണ്ടേ!

ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാളയവ് 1 വര്‍ഷം

ക്രെറ്റ 1.5 CRDi മാനുവല്‍ E വേരിയന്റിന് നിലവില്‍ 10.31 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റിന് 17.48 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാളയവ് 1 വര്‍ഷം

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഈ പതിപ്പിന്റെ കരുത്ത്. 115 bhp കരുത്തും 250 Nm torque ഉം ആണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നത്.

MOST READ: നിരത്തില്‍ കളറാകാന്‍ ടാറ്റ ടിയാഗൊ; യെല്ലോ കളര്‍ ഓപ്ഷന്‍ പിന്‍വലിച്ചേക്കും?

ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാളയവ് 1 വര്‍ഷം

ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവലും ഓപ്ഷണല്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു. 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ യൂണിറ്റും ക്രെറ്റയ്ക്കൊപ്പം ഓഫര്‍ ചെയ്യുന്നു.

ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാളയവ് 1 വര്‍ഷം

1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആദ്യത്തെ യൂണിറ്റ് 6 സ്പീഡ് മാനുവലും ഓപ്ഷണല്‍ ഐവിടിയും വാഗ്ദാനം ചെയ്യുന്നു.

MOST READ: 10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് ലാന്‍ഡ് റോവര്‍ സ്‌പോര്‍ട്ട്

ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാളയവ് 1 വര്‍ഷം

എന്നാല്‍ രണ്ടാമത്തെ യൂണിറ്റ് 7 സ്പീഡ് ഡിസിടി ഉപയോഗിച്ച് മാത്രമേ ലഭിക്കൂ. ക്രെറ്റയുടെ പെട്രോള്‍ വേരിയന്റുകളുടെ വില 9.99 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് ഉയര്‍ന്ന പതിപ്പിന് 17.54 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാളയവ് 1 വര്‍ഷം

നിലവിലെ കണക്കനുസരിച്ച്, ഇന്ത്യന്‍ വിപണിയില്‍ കിയ സെല്‍റ്റോസ്, നിസാന്‍ കിക്ക്‌സ്, റെനോ ഡസ്റ്റര്‍ എന്നിവയോട് ഹ്യുണ്ടായി ക്രെറ്റ നേരിട്ട് മത്സരിക്കുന്നു. അതേസമയം എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്കെതിരെയും ക്രെറ്റ എതിരാളികളാണ്. ഈ വര്‍ഷം ക്രെറ്റയുടെ മൂന്ന്-വരി പതിപ്പ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി.

Most Read Articles

Malayalam
English summary
Hyundai Creta Diesel Base Variant Listed On Official Website, Waiting Period Now 1 Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X