പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

ആദ്യമായി ലോഞ്ച് ചെയ്തപ്പോൾ മിഡ് സൈസ് എസ്‌യുവി സെഗ്മെന്റ് തന്നെ മാറ്റിമറിച്ച ഒരു മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. സെഗ്‌മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയാണിത്. നിലവിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി.

പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

ഹ്യുണ്ടായി ക്രെറ്റയുടെ ഡിമാൻഡ് നിലവിൽ നിർമ്മാതാക്കളുടെ ഉൽപാദന ശേഷിയുടെ മൂന്നിരട്ടിയാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ എംഡിയും സിഇഒയുമായുള്ള അഭിമുഖത്തിൽ എസ് എസ് കിം പറഞ്ഞു.

പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

ക്രെറ്റയുടെ ചില മോഡലുകൾക്ക് ഉൽ‌പാദന ശേഷിയേക്കാൾ ആവശ്യകത കൂടുതലാണ്, പക്ഷേ തങ്ങൾ കൂടുതൽ യൂണിറ്റുകൾ ഉൽ‌പാദിപ്പിക്കാനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനും ശ്രമിക്കുകയാണ് എന്ന് കിം പറഞ്ഞു.

പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

ക്രെറ്റയുടെ കാര്യത്തിൽ, ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുന്നു, നിലവിൽ ഓർഡറുകൾ ഉൽപാദന ശേഷിയേക്കാൾ മൂന്നിരട്ടി വലുതാണ്. അതിനാൽ, എല്ലാ മാസവും, പെൻഡിംഗ് ബുക്കിംഗുകൾ പെരുകുന്നു, ഇത് മോഡലിനായുള്ള വലിയ കാത്തിരിപ്പ് കാലഘട്ടത്തിന് കാരണമാവുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

എസ്‌യുവികൾക്ക് ശക്തമായ ഡിമാൻഡുണ്ടെന്നും എസ്എസ് കിം സമ്മതിക്കുന്നു. 2019 -ലെ എസ്‌യുവി വിൽപ്പന രാജ്യത്തെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ 25 ശതമാനത്തോളമാണ്. 2020 -ൽ ഇത് 29 ശതമാനമായി ഉയരുകയും 2021 ജനുവരിയിൽ ഇത് 33 ശതമാനമായി വർധിക്കുകയും ചെയ്തു.

പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

നിലവിൽ വെന്യു, ക്രെറ്റ, ട്യൂസോൺ മൂന്ന് എസ്‌യുവികളാണ് ഹ്യുണ്ടായിക്ക് ഇന്ത്യൻ വിപണിയിലുള്ളത്. ക്രെറ്റയ്ക്കും ട്യൂസണിനുമിടയിൽ ഇരിക്കുന്ന ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പായ അൽകാസറും നിർമ്മാതാക്കൾ ഉടൻ പുറത്തിറക്കും. AX1 മൈക്രോ എസ്‌യുവിയുടെ ചില സ്പൈ ഷോട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

ഇന്ത്യൻ വിപണിയിൽ എംപിവിയും ഹ്യുണ്ടായി ആസൂത്രണം ചെയ്യുന്നു. ഈ വിവരം കിം തന്നെ പങ്കിട്ടു. മൾട്ടി സീറ്റർ വാഹനത്തിന് വിപണിയിൽ നല്ല ഡിമാൻഡുണ്ട്, അതിനാൽ തങ്ങൾ കുറച്ച് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

കിയ കാർണിവലിന്റെ വിജയം നോക്കിയ ശേഷം ഹ്യുണ്ടായി ഇത് നിരീക്ഷിച്ചിരിക്കാം. ഹ്യുണ്ടായി അടുത്തിടെ അന്താരാഷ്ട്ര വിപണിയിൽ സ്റ്റാരിയ എംപിവി പുറത്തിറക്കി.

പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

കസ്റ്റോ എന്നറിയപ്പെടുന്ന മറ്റൊരു എംപിവിയുടെ ചിത്രങ്ങളും വെബിൽ ചോർന്നിട്ടുണ്ട്. ഏത് എം‌പി‌വിയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഹ്യുണ്ടായി തീരുമാനിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Hyundai Creta Experiencing High Demand Than Production. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X