ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായിയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ക്രെറ്റ. പ്രതിമാസ വില്‍പ്പന വലിയ സംഭവനയാണ് ബ്രന്‍ഡിനായി മോഡല്‍ നല്‍കുന്നതും.

ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

കോംപാക്ട് എസ്‌യുവി ഇപ്പോള്‍ അതിന്റെ രണ്ടാം തലമുറ അവതാരത്തിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇപ്പോഴിതാ ഈ മോഡലിനെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. ലഡാക്ക് പൊലീസിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ക്രെറ്റ.

ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ഏറ്റവും പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ ടോപ്പ്-സ്‌പെക്ക് SX ട്രിം ആണ് സേന സ്വന്തമാക്കിയത്. പൊലീസ് സേനയുടെ ഭാഗമായ ക്രെറ്റയ്ക്ക് പുറത്ത് വളരെ കുറച്ച് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ലഡാക്ക് പൊലീസിന്റെ വാഹനത്തിന് പ്രത്യേകമായ ഡെക്കലുകളും മുകളില്‍ ഒരു ബീക്കണ്‍ ലൈറ്റും ലഭിക്കുന്നു.

ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ചിത്രങ്ങളില്‍, രണ്ട് മോഡലുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. എന്നിരുന്നാലും, ലഡാക്ക് പൊലീസ് സംഭരിച്ച ക്രെറ്റകളുടെ കൃത്യമായ എണ്ണം ഇപ്പോഴും അറിവായിട്ടില്ല. കൂടാതെ, അതിന്റെ പൊലീസ് വാഹനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.

ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

രണ്ടാം തലമുറ അവതാരത്തിലെ ക്രെറ്റ തികച്ചും മികച്ച ഒരു എസ്‌യുവിയാണ്. ശ്രദ്ധേയമായ റോഡ് സാന്നിധ്യം, വിശാലമായ ഇന്റീരിയര്‍ സ്‌പേസ്, ഒരു സൂപ്പര്‍-ലോംഗ് ഫീച്ചര്‍ ലിസ്റ്റ്, നിരവധി എഞ്ചിന്‍-ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍, നീണ്ട വേരിയന്റ് ലൈന്‍-അപ്പ് എന്നിവ ഇതിലെ പ്രധാന സവിശേഷതകളുമാണ്.

ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

എന്‍ട്രി ലെവല്‍ വേരിയന്റിന് 9.99 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന വേരിയന്റിന് 17.70 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എഞ്ചിന്‍ ഓപ്ഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍, മൂന്ന് ഓഫറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും ഓയില്‍ ബര്‍ണറും പരമാവധി 115 bhp കരുത്ത് ഉല്‍പാദിപ്പിക്കുന്നു.

ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

അതേസമയം ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറില്‍ 140 bhp വരെ കരുത്ത് വാഗ്ദാനം ചെയ്യുന്നു. ക്രെറ്റയിലെ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവല്‍, CVT, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് DCT എന്നിവയും ഉള്‍പ്പെടുന്നു.

ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ഫീച്ചറുകളുടെ ഒരു നീണ്ട് ലിസ്റ്റ് തന്നെ കാണാന്‍ സാധിക്കും. ഇതിന് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, സ്റ്റിയറിംഗ്-മൗണ്ട് പാഡില്‍ ഷിഫ്റ്ററുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റിയര്‍ എസി വെന്റുകള്‍, പിന്‍ വിന്‍ഡോ സണ്‍ഷെയ്ഡുകള്‍ എന്നിവ ലഭിക്കുന്നു.

ലഡാക്ക് പൊലീസിന്റെ ഭാഗമായി ഹ്യുണ്ടായി ക്രെറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

അധികം വൈകാതെ തന്നെ, ഒരു മിഡ്-ലൈഫ് പുതുക്കല്‍ വാഹനത്തിന് ലഭിക്കുമെന്നും സൂചനയുണ്ട്. ഇതിന്റെ പരീക്ഷണയോട്ടം ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ മോഡലിന് പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും പുനര്‍നിര്‍മ്മിച്ച ഹെഡ്‌ലാമ്പുകളുമാകും ലഭിക്കുക.

Most Read Articles

Malayalam
English summary
Hyundai Creta Joins Ladakh Police Force, Find Here All Details. Read in Malayalam.
Story first published: Saturday, July 31, 2021, 20:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X