ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ഏഴ് സീറ്റർ എസ്‌യുവി മോഡലുകളുടെ വിപണി ശ്രദ്ധേയമായ രീതിയിൽ വളരുന്നതിനാൽ പ്രമുഖ ബ്രാൻഡുകളെല്ലാം ഈ സെഗ്മെന്റിലേക്ക് പുതിയ കാറുകൾ അവതരിപ്പിക്കുകയാണ്. ക്രെറ്റയിലൂടെ ഇന്ത്യൻ എസ്‌യുവി ശ്രേണി പിടിച്ചടക്കിയ ഹ്യുണ്ടായിയും ഈ രംഗത്തേക്ക് ഇറങ്ങുകയാണ്.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായിരുന്ന ക്രെറ്റയുടെ തന്നെ ഏഴ് സീറ്റർ മോഡലുമായാണ് കൊറിയൻ ബ്രാൻഡ് ഇത്തവണ എത്തുന്നത്. അൽകാസർ എന്ന് വിളക്കുമെന്ന് കരുതപ്പെടുന്ന അഞ്ച് സീറ്റർ ക്രെറ്റയുടെ അതേ പ്ലാറ്റ്ഫോമിൽ തന്നെയാകും ഒരുങ്ങുക.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

അത് അൽപ്പം വലിയ വാഹനങ്ങൾക്കും ഉപയോഗിക്കാൻ പ്രാപ്തിയുള്ളതാണ്. അതിനാൽ, പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താനും 7 സീറ്റുകളുള്ള എസ്‌യുവി അവതരിപ്പിക്കാനും ഹ്യുണ്ടായി നേരത്തെ തന്നെ ഒരുങ്ങിയിരുന്നു എന്നുവേണം കരുതാൻ.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഹ്യുണ്ടായി 2021 ഏപ്രിലോടെ ഏഴ് സീറ്റർ ക്രെറ്റയെ പുറത്തിറക്കും. നിലവിൽ വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി. അഞ്ച് സീറ്റർ മോഡലിൽ നിന്നും എളുപ്പത്തിൽ വേർതിരിച്ചറിയാനായി റാപ്എറൗണ്ട് എൽഇഡി ടെയിൽ‌ ലൈറ്റുകൾ ഹ്യുണ്ടായി നൽകിയിട്ടുണ്ട്.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

അതോടൊപ്പം തന്നെ റിയർ‌ ബമ്പറും ഫ്രണ്ട് ഗ്രില്ലും കമ്പനി‌ പരിഷ്ക്കരിച്ചേക്കാം. വശങ്ങളിൽ അൽകാസറിന്റെ രൂപകൽപ്പന സി-പില്ലർ വരെയും സമാനമായിരിക്കും. എന്നാൽ അധിക മൂന്നാം നിര സീറ്റുകൾക്ക് അനുയോജ്യമായ രീതിയിൽ കാറിന് കൂടുതൽ വലിയ റിയർ ഓവർഹാംഗ് ലഭിക്കും. അതേസമയം വീൽബേസ് ക്രെറ്റയ്ക്ക് തുല്യമായിരിക്കും.

MOST READ: ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

അധിക നിര സീറ്റുകൾക്ക് പുറമെ ക്രെറ്റയിൽ നിന്നുള്ളതിനാൽ ക്യാബിൻ ലേഔട്ടും പുതിയ മോഡൽ കടമെടുക്കും. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ് എന്നിവയെല്ലാം പ്രധാന സവിശേഷതകളായിരിക്കും.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ഇവയോടൊപ്പം എസ്‌യുവിയുടെ അകത്തളത്തിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്‌പ്ലേ, ടച്ച് പ്രാപ്‌തമാക്കിയ സ്മാർട്ട് എയർ പ്യൂരിഫയർ, പാഡിൽ ഷിഫ്റ്ററുകൾ, ഡ്രൈവ് മോഡ് എന്നിവയും തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ക്രെറ്റ നിലവിൽ ലഭ്യമാകുന്നതു പോലെ തന്നെ അൽകാസർ ഏഴ് സീറ്ററും മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാകും വിപണിയിൽ എത്തുക. അതിൽ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിവ ഉൾപ്പെടും.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

അതേസമയം വൈവിധ്യമാർന്ന ഗിയർബോക്‌സ് ഓപ്ഷനുകളും ഏഴ് സീറ്റർ പതിപ്പിന്റെ പ്രത്യേകതകളായിരിക്കും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക്, സിവിടി, ഏഴ് സ്പീഡ് ഡിസിടി എന്നിവ ഗിയർബോക്‌സ് ഓപ്ഷനിലും ലഭ്യമാകും.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, വരാനിരിക്കുന്ന പുതുതലമുറ മഹീന്ദ്ര XUV500 മോഡലുകളുമായാകും ഹ്യുണ്ടായി അൽകാസർ ഇന്ത്യയിൽ മാറ്റുരയ്ക്കുക. മൂന്ന് നിര എസ്‌യുവികളുടെ ആവശ്യം രാജ്യത്ത് വർധിക്കുന്നതോടെ 7 സീറ്റർ അൽകാസർ അവതരിപ്പിക്കുന്നത് ഹ്യൂണ്ടായിയിൽ നിന്നുള്ള മികച്ച നീക്കമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Seven Seater SUV To Launch In India By April 2021. Read in Malayalam
Story first published: Monday, January 25, 2021, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X