അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അൽകാസർ ഏഴ് സീറ്റർ എസ്‌യുവി വിപണിയിൽ എത്താൻ വൈകും. നേരത്തെ 2021 ഏപ്രിൽ അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തിക്കാൻ ആസൂത്രണം ചെയ്തിരുന്നെങ്കിലും കൊവിഡ് രണ്ടാംതരംഗത്തെ തുടർന്ന് പദ്ധതി നീട്ടിവെക്കുകയായിരുന്നു ഹ്യുണ്ടായി.

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

അൽകാസറിനെ 2021 മെയ് അവസാനമോ ജൂൺ അവസാനമോ വിപണിയിൽ എത്തിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. അതിനാൽ രാജ്യത്തുടനീളമുള്ള ഹ്യുണ്ടായി ഡീലർഷിപ്പുകൾ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ്.

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

മൂന്ന് വരി അൽകാസർ ശരിക്കും ഹ്യൂണ്ടായി ക്രെറ്റയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. എന്നിരുന്നാലും ഒരു വലിയ വീൽബേസ് ഉൾക്കൊള്ളുന്നതിനായി പ്ലാറ്റ്ഫോം പരിഷ്‌ക്കരിച്ചിട്ടുണ്ട്. 2,760 മില്ലീമീറ്റർ വീൽബേസാണ് എസ്‌യുവിക്കുള്ളത്.

MOST READ: വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

ഇത് ക്രെറ്റയുടെ വീൽബേസിനേക്കാൾ 150 മില്ലീമീറ്റർ കൂടുതലാണ്. ടാറ്റ സഫാരിയേക്കാളും എം‌ജി ഹെക്ടറിനേക്കാളും യഥാക്രമം 19 മില്ലിമീറ്ററും 10 മില്ലീമീറ്ററും കൂടുതലാണ് അൽകാസറിന്റെ വീൽബേസ് എന്നതും ശ്രദ്ധേയം.

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

വാസ്തവത്തിൽ ഏഴ് സീറ്റർ എസ്‌യുവി സെഗ്‌മെന്റിന്റെ ഏറ്റവും വലിയ 180 ലിറ്റർ ബൂട്ട് സ്‌പേസാണ് അൽകാസർ വാഗ്ദാനം ചെയ്യുന്നു. എലാൻട്ര, ട്യൂസോൺ എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ 2.0 ലിറ്റർ പെട്രോൾ എഞ്ചിനും എസ്‌യുവിയുടെ പ്രത്യേകതയാകും.

MOST READ: കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

ഇത് പരമാവധി 159 bhp കരുത്തിൽ 192 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുളളതാണ്. ക്രെറ്റയെ ശക്തിപ്പെടുത്തുന്ന അതേ 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും അൽകാസറിൽ ഇടംപിടിക്കും. മികച്ച പവർ ഡെലിവറി വാഗ്ദാനം ചെയ്യുന്നതിനായി ഈ എഞ്ചിൻ വ്യത്യസ്തമായി ട്യൂൺ ചെയ്തിട്ടുണ്ട്.

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനും സാധിക്കും. 6, 7 സീറ്റുകളുള്ള ലേഔട്ടുകളിൽ ഹ്യുണ്ടായി അൽകാസർ വാഗ്ദാനം ചെയ്യും.

MOST READ: പുതുതലമുറ മാരുതി സെലെറിയോയുടെ അവതരണം വീണ്ടും വൈകും

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

ആറ് സീറ്റർ എസ്‌യുവിയ്ക്ക് രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഫ്ലോർ മൗണ്ട് ചെയ്ത സെന്റർ ആംസ്ട്രെസ്റ്റും ലഭിക്കുമ്പോൾ ഏഴ് സീറ്റർ മോഡലിന് രണ്ടാം നിരയിൽ ബെഞ്ച് തരത്തിലുള്ള സീറ്റും ലഭിക്കും. രണ്ടാം നിരയിലെ സീറ്റുകൾക്ക് പിൻ സീറ്റുകളിലേക്ക് പ്രവേശനം നൽകുന്നതിന് വൺ-ടച്ച് ടംബിൾ ഫംഗ്ഷനും ഹ്യുണ്ടായി സമ്മാനിക്കും.

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

രണ്ടും മൂന്നും വരി യാത്രക്കാർക്ക് കൂടുതൽ ഇടം നൽകുന്നതിന് സീറ്റുകൾക്ക് സ്ലൈഡിംഗ് പ്രവർത്തനം ലഭിക്കുന്നു. മൂന്നാം-വരി സീറ്റുകൾക്ക് ഒരു റിക്ലെയിൻ പ്രവർത്തനവും ലഭിക്കും. അൽകാസർ എസ്‌യുവിക്ക് പനോരമിക് സൺറൂഫ് സവിശേഷതയും കമ്പനി അവതരിപ്പിക്കും.

അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് ഡീലർമാർ

സവിശേഷതകളുടെ കാര്യത്തിൽ എസ്‌യുവിക്ക് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് മിററുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് തുടങ്ങിയ സംവിധനങ്ങളും ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Hyundai Dealerships Have Started Accepting Unofficial Bookings For Alcazar SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X