Just In
- 15 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 18 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 20 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡീസൽ മോഡലുകളിൽ നിന്ന് പിൻമാറാൻ ഹ്യുണ്ടായിയും; ലക്ഷ്യം ഇലക്ട്രിക് കാറുകൾ
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയും ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കാൻ തയാറെടുക്കുകയാണ്. ഇതിന്റെ ആദ്യ ഭാഗമായി അടുത്ത തലമുറ ഓയിൽ ബർണർ എഞ്ചിനുകൾ വികസിപ്പിക്കുന്നത് നിർത്താനാണ് ബ്രാൻഡിന്റെ പദ്ധതി.

ഇതു സംബന്ധിച്ച റിപ്പോർട്ട് ഒരു കൊറിയൻ മാധ്യമമാണ് പുറത്തുവിട്ടത്. നിലവിലെ ഡീസൽ എഞ്ചിനുകൾ അവയുടെ ജീവിത ചക്രത്തിന്റെ അവസാനം വരെ ഉപയോഗിക്കും. ഇത് ഇലക്ട്രിക് പവർട്രെയിനുകൾക്കോ ഹൈബ്രിഡ് പെട്രോൾ സാങ്കേതികവിദ്യയ്ക്കോ വഴിമാറുമെന്നാണ് കരുതപ്പെടുന്നത്.

എങ്കിലും ഈ തീരുമാനം കൈക്കൊള്ളാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയം എടുക്കുമെന്നാണ് കണക്കുകൂട്ടൽ. അതായത് 2025 ഓടെ 23 ഓൾ-ഇലക്ട്രിക് കാറുകൾ നിർമിക്കുകയാണ് ലക്ഷ്യമെന്ന് ഹ്യുണ്ടായി വെളിപ്പെടുത്തിയിരുന്നു. ഇത് കമ്പനിയുടെ ഭാവി തീരുമാനങ്ങളിലേക്കുള്ള ചൂണ്ടുവിരൽ കൂടിയാണ്.
MOST READ: പുതിയ മാറ്റങ്ങളോടെ 2021 സ്കോഡ സൂപ്പർബ് വിപണിയിൽ; പ്രാരംഭ വില 31.99 ലക്ഷം രൂപ

2025 ഓടെ ആഗോളതലത്തിൽ ഇലക്ട്രിക് വാഹന വിപണി വിഹിതത്തിന്റെ 8-10 ശതമാനം പിടിച്ചെടുക്കാനാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. യൂറോ 7 മലിനീകരണ മാനദണ്ഡങ്ങൾ 2025-ൽ പ്രാബല്യത്തിൽ വരും. ഇത് ബ്രാൻഡിന്റെ നിരയിലെ ഡീസൽ എഞ്ചിനുകൾക്ക് അവസാനം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പിനായുള്ള ഡീസൽ എഞ്ചിനുകളുടെ നിലവിലെ ലൈനപ്പ് ഹ്യൂണ്ടായി വികസിപ്പിക്കാത്തതിനാൽ ഡീസലിനുള്ള ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ പ്രത്യേകമായി വികസിപ്പിക്കുന്നതും വാഹന നിർമാതാക്കൾക്ക് തുടരാനാവില്ല എന്നതാണ് യാഥാർഥ്യം.
MOST READ: അഴകും ആഡംബരവും; 2021 ഔഡി A4 ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ ഇവിടെയും പ്രാബല്യത്തിൽ വരുന്നതിനാൽ 2025-ൽ ഇന്ത്യയിൽ നിന്നും ഡീസൽ എഞ്ചിനുകൾ പിൻവലിക്കാൻ ഹ്യുണ്ടായി നിർബന്ധിതരായേക്കാം. നിലവിൽ ഹ്യുണ്ടായിയും സഹോദര സ്ഥാപനമായ കിയയും അവരുടെ മിക്ക കാറുകളിലും ഡീസൽ എഞ്ചിനുകളാണ് വാഗ്ദാനം ചെയ്യുന്നത്.

വാസ്തവത്തിൽ ഹ്യുണ്ടായിയും കിയയും ഇന്ത്യയിൽ വ്യത്യസ്തരാവുന്നതും ഇക്കാരണത്താലാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി വരെ ഡീസൽ മോഡലുകളിൽ നിന്നും പുറത്തുകടന്നിരുന്നു. തുടർന്ന് ഇപ്പോൾ പെട്രോൾ, പെട്രോൾ-ഹൈബ്രിഡ് കാറുകളിലാണവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും.
MOST READ: ഏറ്റുമുട്ടാൻ ഒത്ത എതിരാളിയില്ല; സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ ഹോണ്ട സിറ്റിയുടെ തേരോട്ടം

നിലവിൽ ആഭ്യന്തര വിപണിയിൽ ഗ്രാൻഡ് i10 നിയോസ്, ഓറ, വേർണ, വെന്യു, ക്രെറ്റ, ട്യൂസോൺ എന്നിവയിൽ ഹ്യുണ്ടായി ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്ത് വരികയാണ്. കിയ തങ്ങളുടെ എല്ലാ കാറുകളിലും ഡീസൽ എഞ്ചിനുകൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ഡീസലുകൾ വേണ്ടന്നുവെക്കുന്നത് ഹ്യുണ്ടായി മാത്രമല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. ഫോക്സ്വാഗണും പെട്രോൾ, ഡീസൽ, സിഎൻജി എഞ്ചിനുകൾ ഉപേക്ഷിക്കുകയാണെന്ന തീരുമാനം കൈക്കൊണ്ടിരുന്നു. 2026 ഓടെ ജർമൻ ബ്രാൻഡ് എല്ലാത്തരം ആന്തരിക ജ്വലന എഞ്ചിനുകളും വികസിപ്പിക്കുന്നത് നിർത്തും.

പകരം ഇലക്ട്രിക് വാഹനങ്ങളിലും മറ്റ് സീറോ എമിഷൻ കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇലക്ട്രിക് കാറുകളും പൂർണ ഹൈബ്രിഡ് മോഡലുകളായിരിക്കും (പെട്രോൾ-ഇലക്ട്രിക്) വാഹന മേഖലയുടെ അടുത്ത ഭാവി സാധ്യതകൾ.

ബാറ്ററികൾക്ക് ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്ന ഫ്യുവൽ സെൽ പവർ കാറുകളിൽ ഹോണ്ട, ടൊയോട്ട, ഹ്യുണ്ടായി എന്നിവ വലിയ തോതിൽ നിക്ഷേപം നടത്തിവരുന്നുമുണ്ട്. എന്നിരുന്നാലും ഇതിനുമുമ്പായി ഹൈഡ്രജൻ വിതരണ ശൃംഖലയുടെ അഭാവം പരിഹരിക്കേണ്ടതുണ്ട്.