വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഹ്യുണ്ടായി അല്‍കസാര്‍ എസ്‌യുവിയെ രാജ്യത്ത് അവതരിപ്പിക്കുന്നത്. ഏകദേശം 16.3 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മോഡലിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

മോഡലിന്റെ ഉയര്‍ന്ന പതിപ്പിന് 19.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. ലോഞ്ച് ഇവന്റില്‍ പ്രഖ്യാപിച്ച അതേ പ്രാരംഭ വിലയില്‍ തന്നെയാണ് ഇത് ഇപ്പോഴും വില്‍പ്പനയ്ക്ക് എത്തുന്നത്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്‌നേച്ചര്‍ എന്നീ മൂന്ന് വേരിയന്റുകളിലും അല്‍കസാര്‍ അവതരിപ്പിച്ചിരിക്കുന്നു. എട്ട് എക്സ്റ്റീരിയര്‍ കളര്‍ ചോയിസുകളും ഇന്റീരിയര്‍ പാസഞ്ചര്‍ കംഫര്‍ട്ട്, ടെക്‌നോളജി ഫീച്ചറുകളുടെ ഒരു ശ്രേണിയും ഇതിന് ലഭിക്കുകയും ചെയ്യുന്നുണ്ട്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാലാകാലങ്ങളില്‍, ഹ്യുണ്ടായി അവരുടെ വേരിയന്റ് ലൈനപ്പ് പല മോഡലുകളിലും പലപ്പോഴായി അപ്‌ഡേറ്റ് ചെയ്യാറ് പതിവായ സംഭവമാണ്. ഇതേ പ്രക്രീയ തന്നെ ഇപ്പോള്‍ അല്‍കസാറിന്റെ കാര്യത്തിലും കമ്പനി മുന്നോട്ടുവെച്ചിരിക്കുകയാണ്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

2021 സെപ്റ്റംബറില്‍, അധിക ഡിമാന്‍ഡ് കാരണം അവര്‍ ഒരു പുതിയ പ്ലാറ്റിനം (O) 7 സീറ്റര്‍ വേരിയന്റ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചിലപ്പോള്‍, ചില സന്ദര്‍ഭങ്ങളില്‍ അവര്‍ ചില വകഭേദങ്ങള്‍ പിന്‍വലിക്കുകയോ / നിര്‍ത്തലാക്കുകയോ ചെയ്യുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

അല്‍കസാര്‍ എസ്യുവിയുടെ കാര്യത്തിലും ഇപ്പോള്‍ അത് തന്നെ സംഭവിച്ചുവെന്ന് വേണം പറയാന്‍. മോഡലില്‍ ഓഫര്‍ ചെയ്തിരുന്ന രണ്ട് എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ ഹ്യുണ്ടായി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

പ്രസ്റ്റീജ് 6 സീറ്റര്‍ പെട്രോള്‍ മാനുവല്‍ വേരിയന്‍ും, പ്രസ്റ്റീജ് (O) 6 സീറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുമാണ് കമ്പനി നിരയില്‍ നിന്ന് പിന്‍വലിച്ചതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നീക്കം ചെയ്യാനുള്ള കൃത്യമായ കാരണം കമ്പനി വ്യക്തമല്ല. ഉയര്‍ന്ന വേരിയന്റുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതലെന്നും, ഇത് നോക്കിയാണ് മറ്റ് വേരിയന്റുകള്‍ പിന്‍വലിച്ചതെന്നുമാണ് ചില ഡീലര്‍ഷിപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

അല്‍കസാര്‍ പ്രസ്റ്റീജ് 7 സീറ്റര്‍ പെട്രോള്‍ മാനുവല്‍ വേരിയന്റ് വില്‍പ്പന തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീസല്‍ അല്‍കസാര്‍ പ്രസ്റ്റീജ് 6 സീറ്റര്‍ കൂടാതെ 7 സീറ്റര്‍ വേരിയന്റുകള്‍ മുമ്പത്തെപ്പോലെ ഓഫറില്‍ തുടരും. നിര്‍ത്തലാക്കുന്നത് പെട്രോള്‍ ലൈനപ്പില്‍ നിന്ന് മാത്രമാണ്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

ക്രെറ്റയെ അടിസ്ഥാനമാക്കിയാണ് അല്‍കസാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ അവരുടെ വില്‍പ്പന കണക്കുകള്‍ വളരെ വ്യത്യസ്തമാണെന്ന് പറയേണ്ടി വരും. ഒരു മാസത്തില്‍, പ്രതിമാസം 12,000-ല്‍ അധികം വില്‍പ്പന നേടാന്‍ ക്രെറ്റയ്ക്ക് കഴിയുന്നു. താരതമ്യപ്പെടുത്തുമ്പോള്‍, അല്‍കാസറിന്റെ വില്‍പ്പന അത്ര ഉയര്‍ന്നതല്ലെന്ന് വേണം പറയാന്‍.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

അല്‍കസാര്‍ എസ്‌യുവിയുടെ കാര്യമെടുത്താല്‍ നാളിതുവരെ, ഹ്യുണ്ടായി ഇന്ത്യയിലുടനീളം 14,000-ല്‍ അധികം യൂണിറ്റുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. പ്രതിമാസം ശരാശരി 2,000 യൂണിറ്റുകള്‍ വിതരണം ചെയ്യുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

ആഗോള വാഹന വ്യവസായം അഭിമുഖീകരിക്കുന്ന പാന്‍ഡെമിക്, പാര്‍ട്സ് ക്ഷാമ പ്രശ്നങ്ങള്‍ എന്നിവയും ഡിമാന്‍ഡിനെ ബാധിച്ചതയാട്ടാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. എസ്‌യുവി ഇതുവരെ വില്‍പ്പനയ്ക്കെത്തിയിട്ടില്ലാത്ത മെയ് 2021 ഒഴികെ, 2021 ഒക്ടോബറിലാണ് ചെന്നൈയിലെ കമ്പനി പ്ലാന്റില്‍ ഏറ്റവും കുറവ് അല്‍കസാര്‍ എസ്‌യുവികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച അല്‍കസാര്‍ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി അല്‍കസാര്‍ അവതരിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 159 bhp പവറും 191 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

അതേസമയം 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 115 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

കംഫര്‍ട്ട്, ഇക്കോ, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും സ്നോ, സാന്‍ഡ്, മഡ് എന്നീ മൂന്ന് ട്രാക്ഷന്‍ മോഡുകളും എസ്‌യുവിക്ക് ലഭിക്കും. വിപണിയില്‍ ടാറ്റ സഫാരി, മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ് എന്നീ മോഡലുകളോടാണ് ഹ്യുണ്ടായി അല്‍കസാര്‍ മത്സരിക്കുന്നത്.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

പെട്രോള്‍ മാനുവല്‍ പതിപ്പില്‍ 14.5 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 14.2 കിലോമീറ്ററുമാണ് ഹ്യുണ്ടായി അവകാശപ്പെടുന്ന ഇന്ധനക്ഷമത. അതേസമയം, ഡീസല്‍ മോഡലിന് 20.4 kmpl ഇന്ധനക്ഷമത അവകാശപ്പെടുമ്പോള്‍ ഓട്ടോമാറ്റിക് പതിപ്പ് 18.1 kmpl നല്‍കുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, ഹ്യുണ്ടായി അല്‍കസാര്‍ നിരവധി സവിശേഷതകളോടെയാണ് എത്തുന്നത്. ബ്ലൂലിങ്ക് കണക്റ്റിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗ് എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എസ്‌യുവിക്ക് ലഭിക്കുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

മൂന്ന് വരി ഓഫര്‍ ആറോ ഏഴോ സീറ്റുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്, കൂടാതെ വോയ്സ് പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട് പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-ഡ്രൈവ് മോഡുകള്‍ എന്നിവയും ലഭിക്കും.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; Alcazar എസ്‌യുവിയുടെ ഏതാനും വേരിയന്റുകളെ പിന്‍വലിച്ച് Hyundai

രണ്ടാം നിര സീറ്റുകള്‍ക്കുള്ള ടിപ്പ് ആന്‍ഡ് ടംബിള്‍ ഫംഗ്ഷന്‍, മുന്‍ നിരയിലെ സെറ്റ്ബാക്ക് ടേബിള്‍, AQI ഡിസ്പ്ലേയുള്ള എയര്‍ പ്യൂരിഫയര്‍ എന്നിവയും ഹ്യുണ്ടായി അല്‍കസാറിന് ലഭിക്കും. രണ്ടാമത്തെ വരിയില്‍ വയര്‍ലെസ് ചാര്‍ജിംഗ് ഓപ്ഷണല്‍ ആയിരിക്കും.

Most Read Articles

Malayalam
English summary
Hyundai discontinued alcazar some base petrol variants read here to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X