തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

രാജ്യത്തെ ജനപ്രീയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഹ്യുണ്ടായിയില്‍ നിന്നുള്ള പുതുതലമുറ i20. ഈ മാസം ആദ്യം ഇന്ത്യന്‍ വിപണിയില്‍ അതിന്റെ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2020 നവംബര്‍ 5-നാണ് പുതുതലമുറ പതിപ്പിനെ കൊറിയന്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

അടിമുടി മാറ്റങ്ങളുമായി പോയ വര്‍ഷം വിപണിയില്‍ എത്തിയ മോഡലിന് 6.8 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിന് 11.18 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. സെഗ്മെന്റിലെ ഏറ്റവും ചെലവേറിയ കാറായി ഇതിനെ മാറ്റുകയും ചെയ്യുന്നു.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

വില ഉയര്‍ന്നതാണെങ്കിലും, പ്രീമിയം ഹാച്ച് മികച്ച വില്‍പ്പനയാണ് പ്രതിമാസം സ്വന്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ഹ്യുണ്ടായി i20-യുടെ വില്‍പ്പന 81,000 നാഴികക്കല്ല് പിന്നിടുകയും ചെയ്തു. പ്രതിമാസം ശരാശരി 6,800-ലധികം കാറുകള്‍ വിറ്റഴിക്കപ്പെടുന്നതിനാല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നായി ഇത് തുടരുകയാണ്.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

മോഡലിന്റെ വില്‍പ്പന ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ പരിഷ്‌കരണം ഇപ്പോള്‍ i20-യിലും നടപ്പാക്കിയിരിക്കുകയാണ് ഹ്യുണ്ടായി. അടുത്തിടെ അല്‍കസാറിന്റെ രണ്ട് വകഭേദങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ, i20-യുടെയും തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍ നിര്‍ത്താന്‍ ഹ്യുണ്ടായി തീരുമാനിച്ചിരിക്കുകയാണ്.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

പുതിയ i20-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളായ ബ്ലാക്ക് റൂഫുള്ള ഫിയറി റെഡ്, ബ്ലാക്ക് റൂഫുള്ള പോളാര്‍ വൈറ്റ് മോഡലുകളാകും കമ്പനി നിര്‍ത്തലാക്കുക. ലോഞ്ച് സമയത്ത്, മൊത്തം 11 വേരിയന്റുകളുള്ള ഈ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകള്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്തിരുന്നു.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

ഹ്യുണ്ടായി 6 വേരിയന്റുകളില്‍ നിന്ന് ഡ്യുവല്‍ ടോണ്‍ ഓപ്ഷന്‍ അവസാനിപ്പിച്ചതായി ഉറവിടങ്ങള്‍ പറയുന്നതിനാല്‍ ഇത് ഇപ്പോള്‍ വെറും അഞ്ചായി കുറഞ്ഞു.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

1.2 പെട്രോള്‍ IVT സ്പോര്‍ട്സ്, 1.2 MT അസ്ത, 1.2 IVT അസ്ത, 1.0 ടര്‍ബോ IMT സ്പോര്‍ട്സ്, 1.0 DCT അസ്ത, 1.5 ഡീസല്‍ MT സ്പോര്‍ട്സ് എന്നിങ്ങനെ ഡ്യുവല്‍ ടോണ്‍ ഓപ്ഷനില്‍ ഇനി ഓഫര്‍ ചെയ്യാത്ത ഹ്യുണ്ടായി i20 വേരിയന്റുകളില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Hyundai i20 Dual Tone Status
Petrol
1.2 MT Sportz Available
1.2 IVT Sportz Discontinued
1.0 IMT Sportz Discontinued
1.2 MT Asta Discontinued
1.2 MT Asta (O) Available
1.2 IVT Asta Discontinued
1.0 IMT Asta Available
1.0 DCT Asta Discontinued
1.0 DCT Asta (O) Avaialable
Diesel
1.5 MT Sportz Discontinued
1.5 MT Asta (O) Available
തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

1.2 MT സ്പോര്‍ട്സ്, 1.2 MT അസ്ത (O), 1.0 IMT അസ്ത, 1.0 DCT അസ്ത (O), 1.5 MT അസ്ത (O) എന്നിവ ഓഫറിലുള്ള ഡ്യുവല്‍ ടോണ്‍ i20 ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടിരുന്നത്. പുതുതലമുറയിലേക്ക് എത്തുമ്പോള്‍ ഹ്യുണ്ടായി i20 യുടെ പൊസിഷനിംഗും ഡിസൈനും ഇന്ത്യന്‍ ജനങ്ങളില്‍ നന്നായി ക്ലിക്കുചെയ്തുവെന്ന് വേണം പറയാന്‍.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

ഇത് ഹോട്ട്-ഹാച്ചിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിന് കാരണമാകുകയും ചെയ്തു. ഉയര്‍ന്ന വിലയിലാണ് i20 വരുന്നതെങ്കിലും, മികച്ച ഇന്‍-ക്ലാസ് ഫീച്ചര്‍ ലിസ്റ്റ് ഉപയോഗിച്ച് അത് നികത്താനും ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

ടോപ്പ് എന്‍ഡ് ട്രിമ്മുകള്‍ക്കായി 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, സണ്‍റൂഫ്, റിയര്‍ എസി വെന്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 50 കണക്റ്റഡ് കാര്‍ ഫീച്ചറുകളുള്ള ബ്ലൂലിങ്ക് കണക്റ്റിവിറ്റി സ്യൂട്ട് എന്നിവയും അതിലേറെയും ചില പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. സ്ഥലത്തിന്റെ കാര്യത്തിലും, i20 അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരമാവധി ഇന്റീരിയര്‍ സ്‌പേസ് നല്‍കുന്നു.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

ഹ്യുണ്ടായി നിലവില്‍ i20-യില്‍ ഒന്നിലധികം എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. വാസ്തവത്തില്‍, i20 അതിന്റെ ക്ലാസിലെ ഏറ്റവും വിപുലമായ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കുന്ന ഒരു മോഡല്‍ കൂടിയാണ്.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

എന്‍ട്രി ലെവല്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ മോട്ടോറാണ്, ഇത് 83 bhp കരുത്തും 115 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. ഈ പെട്രോള്‍ മോട്ടോറിനായി ഉപഭോക്താക്കള്‍ക്ക് 5-സ്പീഡ് MT-യും CVT-യും തെരഞ്ഞെടുക്കാം.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

100 bhp പവറും 240 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. ഡീസല്‍ മോട്ടോര്‍ 6-സ്പീഡ് മാനുവല്‍ ആയിരിക്കും. 1 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് GDi പെട്രോള്‍ മോട്ടോറാണ് i20-യിലെ മൂന്നാമത്തെ എഞ്ചിന്‍ ഓപ്ഷന്‍.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

ഈ എഞ്ചിന്‍ 120 bhp കരുത്തും 172 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ പര്യാപ്തമാണ്, കൂടാതെ 7-സ്പീഡ് DCT അല്ലെങ്കില്‍ 6-സ്പീഡ് iMT-യുമായി ജോടിയാക്കുന്നു. ഈ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ നിലവില്‍ അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ എഞ്ചിനാണ്. ഇത് വാഹനത്തെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ കാറായി മാറ്റുകയും ചെയ്യുന്നു.

തെരഞ്ഞെടുത്ത വേരിയന്റുകളില്‍ നിന്ന് i20-യുടെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിന്‍വലിച്ച് Hyundai

അതിന്റെ മുന്‍ഗാമിയായ പോലെ, പുതിയ ഹ്യുണ്ടായി i20 ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ടാറ്റ ആള്‍ട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവര്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Hyundai discontinued i20 dual tone option from select variants find here new changes
Story first published: Tuesday, November 16, 2021, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X