Just In
- 3 hrs ago
ട്രാഫിക് നിയമം തെറ്റിച്ചു; ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ പുറകോട്ടെടുപ്പിച്ച് പൊലീസ്, വീഡിയോ
- 3 hrs ago
ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍
- 5 hrs ago
400 കിലോമീറ്റർ ശ്രേണിയുമായി പുതിയ C40 റീച്ചാർജ് അവതരിപ്പിച്ച് വോൾവോ
- 5 hrs ago
ഒരുപടി മുന്നില്‍; മഹീന്ദ്രയെ പിന്തള്ളി കിയ നാലാം സ്ഥാനത്ത്
Don't Miss
- News
നരേന്ദ്ര മോദിയുടെ അമ്മയെ അധിക്ഷേപിച്ചു; ബിബിസി ചാനല്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം
- Movies
തന്റെ രക്തം തിളക്കുകയാണ്,സായ്ക്കെതിരെ ഫിറോസ്,ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് സജ്ന
- Finance
കരുത്തുറ്റ പ്രതിരോധം... ജീവനക്കാരുടെ വാക്സിനേഷന്റെ ചെലവ് വഹിക്കാം: പ്രഖ്യാപനവുമായി ആക്സെഞ്ചറും ഇൻഫോസിസും
- Lifestyle
കരുവാളിച്ച മുഖത്തിന് തിളക്കമാണ് ഗ്രീന്‍ടീ മാജിക്
- Sports
IND vs ENG: ഇഷാന്തല്ല, അക്ഷര്‍ ഇന്ത്യയുടെ ന്യൂബൗളറാവണം! തന്ത്രം മുന്‍ ഇംഗ്ലണ്ട് താരത്തിന്റേത്
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്രെറ്റയുടെ വില ഉയര്‍ത്തി ഹ്യുണ്ടായി; പുതിയ വില വിവരങ്ങള്‍ അറിയാം
പുതുവര്‍ഷത്തോടെ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അവരുടെ എല്ലാ കാറുകളുടെയും വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിനാലാണ് ഈ വര്‍ധനവ് പ്രഖ്യാപിച്ചത്.

ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ ക്രെറ്റയ്ക്കും വില വര്‍ധനവ് ലഭിച്ചു. 2021 ഹ്യുണ്ടായി ക്രെറ്റയുടെ വില 16,900 രൂപ മുതല്‍ 31,500 രൂപ വരെ നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചു. അതായത് ഒരു ശതമാനത്തില്‍ നിന്ന് 3.15 ശതമാനമായി ഉയര്‍ത്തി.

മറ്റ് നിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളില്‍ വില വര്‍ധനവ് പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ (MT / AT), 1.5 ലിറ്റര്‍ പെട്രോള്‍ (MT / CVT), 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് എഞ്ചിന് ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ക്രെറ്റ എത്തുന്നത്.
MOST READ: തിളക്കം മങ്ങി; മഹീന്ദ്ര മറാസോയുടെ വിൽപ്പനയിൽ 88 ശതമാനം ഇടിവ്

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവി കൂടിയാണിത്. നേരത്തെ 9.81 ലക്ഷം രൂപ വിലയുള്ള അടിസ്ഥാന വേരിയന്റായ E MT പെട്രോള്‍ പതിപ്പിന് ഇപ്പോള്‍ 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം.

പെട്രോള്‍ പതിപ്പിന്റെ വില 9.99 ലക്ഷം മുതല്‍ 13.79 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് IVT വേരിയന്റിന് 15.27 ലക്ഷം മുതല്‍ 16.48 ലക്ഷം വരെയും വിലയുണ്ട്. 7 സ്പീഡ് ഡിസിടിയുള്ള ടര്‍ബോ പെട്രോള്‍ ക്രെറ്റയുടെ വില 16.49 ലക്ഷം രൂപയില്‍ നിന്ന് 17.53 ലക്ഷം രൂപയായി ഉയര്‍ന്നു.
MOST READ: ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സോണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

ഡീസല്‍ പതിപ്പുകളിലേക്ക് വന്നാല്‍, അടിസ്ഥാന വേരിയന്റായ E MT 2021 വില ആരംഭിക്കുന്നത് 10.31 ലക്ഷം രൂപയില്‍ നിന്നാണ്. ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ച വേരിയന്റാണിത്.

പഴയ വിലയേക്കാള്‍ 31,500 രൂപയാണ് ഇപ്പോള്‍ ഇതിന് വില. ഡീസല്‍ മാനുവല്‍ ക്രെറ്റ വില 9.99 ലക്ഷം മുതല്‍ 14.8 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് ഡീസല്‍ ക്രെറ്റയുടെ വില 16.27 ലക്ഷം മുതല്‍ 17.48 ലക്ഷം വരെയും ആയിരിക്കും. എല്ലാ വിലകളും എകസ്ഷോറും വിലകളാണെന്നും കമ്പനി അറിയിച്ചു.
MOST READ: കൊവിഡ്-19 വാക്സിന് ട്രക്ക്: ഭാരത് ബെന്‍സ് ബിസേഫ് എക്സ്പ്രസിന്റെ സവിശേഷതകള്‍ അറിയാം

ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ വിലകള്‍ ഉടനടി പ്രാബല്യത്തില്‍ വരും. ഇന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ പുതിയ വിലകള്‍ നല്‍കേണ്ടിവരും.

അടിമുടി മാറ്റങ്ങളോടെ പോയ വര്‍ഷമാണ് ഹ്യുണ്ടായി പുതുതലമുറ ക്രെറ്റയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതുക്കിയ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മസ്കുലര്‍ വീല്‍ ആര്‍ച്ചുകള്‍, എയറോ ഡൈനാമിക് റിയര്‍ സ്പോയിലര്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.
MOST READ: നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്സ്വാഗൺ

അകത്തളത്തില്‍ 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തിന് ലഭിക്കുന്നു. ബ്ലൂലിങ്ക് കണക്ടിവിറ്റിയും ഇതില്‍ വാഗ്ദാനം ചെയ്യുന്നു. റിമോട്ട് എന്ജിന് സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, ഡിഷേപ്പ് സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെ മറ്റ് സവിശേഷതയാണ്.

നിരവിധി സുരക്ഷ ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്. വിപണിയില്‍ കിയ സെല്‍റ്റോസ്, നിസാന്‍ കിക്സ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവയ്ക്കെതിരെയാണ് മത്സരിക്കുന്നത്.