പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

പെർഫോമൻസ് കാറുകൾക്ക് അത്ര രാശിയില്ലാത്ത വിപണിയാണ് ഇന്ത്യയുടേത്. എന്നിരുന്നാലും രാജ്യത്തെ പ്രധാന ബ്രാൻഡുകളെല്ലാം ഈ സെഗ്മെന്റിലേക്ക് ചില മോഡലുകളെ പിൽക്കാലത്ത് പരിചയപ്പെടുത്തിയിരുന്നെങ്കിലും വാങ്ങാൻ ആളില്ലാതിരുന്നതിനാൽ പിൻവലിക്കുകയായിരുന്നു.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

എന്നാൽ ഹ്യുണ്ടായി ഈ രംഗത്തേക്ക് ഒരു പരീക്ഷണവുമായി ഇറങ്ങുകയാണ്. i20 N ലൈൻ ഹാച്ച്ബാക്കുമായാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

അന്താരാഷ്ട്ര തലത്തിൽ വൻവിജയമായ ഹൈ-പെർഫോൻസ് N മോഡലായിരിക്കില്ല ഹ്യുണ്ടായി പരിചയപ്പെടുത്തുക. പകരം നിലവിലുള്ള i20 പ്രീമിയം ഹാച്ച്ബാക്കിന്റെ സ്‌പോർട്ടിയർ പതിപ്പായിരിക്കും.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

പുതിയ ബോഡി കിറ്റും ചില മാറ്റങ്ങളോടെയുമായിരിക്കും കമ്പനി വാഹനത്തെ അണിനിരത്തുക. സ്റ്റാൻഡേർഡ് വേരിന്റും വരാനിരിക്കുന്ന സ്പോടർട്ടിയർ ഹ്യുണ്ടായി i20 N ലൈൻ ഹാച്ച്ബാക്കിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ വിശദീകരിക്കാം.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

വില

ഒരു സ്പോർട്ടിയർ വേരിയന്റ് എത്തുമ്പോൾ തന്നെ നമ്മൾ പരിഗണിക്കുന്ന ഒരു കാര്യമാണല്ലോ വില. അതിനാൽ തന്നെ ആദ്യം അക്കാര്യത്തിലേക്ക് കടക്കാം. ഒരു കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി ആകും ഹ്യുണ്ടായി i20 N ലൈൻ രാജ്യത്ത് അവതരിപ്പിക്കുക.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

ഭാവിയില്‍ വാഹനത്തിന് ആവശ്യക്കാര്‍ കൂടിയാല്‍ കമ്പനി പ്രാദേശിക അസംബ്ലി പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. ഹോട്ട് ഹാച്ച്ബാക്കിന് ഏകദേശം 15 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

എഞ്ചിൻ സവിശേഷത

അന്താരാഷ്ട്ര വിപണിയിലെ 1.6 ലിറ്റർ T-GDi പതിപ്പ് ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമല്ലാത്തതിനാൽ 1.0 ലിറ്റര്‍ യൂണിറ്റ് എഞ്ചിനാകും പ്രീമിയം ഹാച്ചിൽ ഇടംപിടിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

സ്പോര്‍ട്ടിയര്‍ എക്സ്ഹോസ്റ്റ് സംവിധാനമുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ T-GDI ടര്‍ബോ പെട്രോള്‍ എഞ്ചിനാകും ഇത്. പരമാവധി 120 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും N ലൈൻ വേരിയന്റ്.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

ഡിസൈൻ

i20 N ലൈനിന് ഒരു സ്പോർട്ടി ബോഡി കിറ്റ് ലഭിക്കും. അത് മറ്റ് വേരിയന്റുകളിൽ നിന്ന് മോഡലിനെ മൊത്തത്തിൽ വ്യത്യസ്‌തമാക്കും. പുതിയ ഫ്രണ്ട് ബമ്പർ, സൈഡ് സ്‌കേർട്ടുകൾ, വ്യത്യസ്ത അലോയ് വീലുകൾ എന്നിവയെല്ലാം പുതുതായി ഹ്യുണ്ടായി കൂട്ടിച്ചേർക്കും.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

അതോടൊപ്പം തന്നെ സ്പോർട്ടിയർ പതിപ്പാക്കി മാറ്റാൻ പുതിയ റിയർ ബമ്പർ, ക്രോം-ടിപ്പ്ഡ് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സംവിധാനവും N ലൈൻ പതിപ്പിന്റെ മാറ്റുവർധിപ്പിക്കും. എന്നിരുന്നാലും മൊത്തത്തിലുള്ള രൂപകൽപ്പന പരിചിതമായി തുടരും.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

അകത്തളം

പുറത്തെല്ലാം കാര്യമായ വ്യത്യാസങ്ങൾ കാണാനാകുമെങ്കിലും i20 N ലൈനിന്റെ ക്യാബിൻ സ്റ്റാൻഡേർഡ് മോഡലിന് സമാനമായിരിക്കും എന്നത് നിരാശപ്പെടുത്തിയേക്കാം. ക്യാബിൻ ഒരു ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

പുതിയ സ്റ്റിയറിംഗ് വീൽ, മെറ്റൽ പെഡലുകൾ, ലെതർ ഗിയർ നോബ് എന്നിവ ഉൾപ്പെടെ കുറച്ച് മാറ്റങ്ങളോടെയാകും ഇവയെ നിർമിക്കുക എന്നത് ശ്രദ്ധേയമായിരിക്കും. സ്‌പോർട്ടിയർ ലുക്കിനായി അപ്‌ഹോൾസ്റ്ററിയിൽ ചുവന്ന സ്റ്റിച്ചിങിനൊപ്പം ചുറ്റും ‘N' ബാഡ്‌ജിംഗും ഉണ്ടാകും.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

സവിശേഷതകളും ഉപകരണങ്ങളും

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ ടെക്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മുതലായ സ്റ്റാൻഡേർജ് മോഡലിന്റെ എല്ലാ സവിശേഷതകളും N ലൈൻ i20 മുമ്പോട്ടുകൊണ്ടുപോകും.

പെർഫോമൻസ് നിരയിലേക്ക് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ട്, അറിയാം i20 N ലൈൻ പതിപ്പിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ

ഫീച്ചർ സമ്പന്നതയിൽ എക്കാലത്തും ഹ്യുണ്ടായി കാറുകൾ മുൻപന്തിയിലായിരിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. കൂടാതെ സ്റ്റിയറിംഗ്, സസ്‌പെൻഷൻ സിസ്റ്റങ്ങളിൽ കുറച്ച് മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഇത് വാഹനത്തിന്റെ ഹാൻഡിലിംഗ് മെച്ചപ്പെടുത്തുന്നതിന് സഹായകരമായിരിക്കും.

Most Read Articles

Malayalam
English summary
Hyundai i20 N Line Launching Soon In India Interesting Facts To Know. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X