50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

പുതിയ ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. വിൽപ്പന കൂടുതൽ വർധിപ്പിക്കാനും 2021 മോഡൽ ഇയർ സ്റ്റോക്ക് വിറ്റഴിക്കാനുമായാണ് കിഴിവുകളും ആനുകൂല്യങ്ങളും ഡിസംബർ മാസത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി ഓറ, ഗ്രാൻഡ് i10 നിയോസ്, സാൻട്രോ, i20 എന്നീ മോഡലുകളിലാണ് ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസുകൾ, സർക്കാർ അല്ലെങ്കിൽ കോർപ്പറേറ്റ് ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ എന്നിവയാണ് പുതിയ ഓഫറിന് കീഴിൽ ഉൾപ്പെടുന്നത്.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ആനുകൂല്യങ്ങളും കിഴിവുകളും മോഡലും വേരിയന്റ്-നിർദ്ദിഷ്‌ടവുമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. സ്റ്റോക്കുകൾ നിലനിൽക്കുന്നതുവരെ അല്ലെങ്കിൽ ഡിസംബർ 31 വരെയാണ് ഓഫർ ലഭ്യമാകൂ എന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. മോഡൽ തിരിച്ചുള്ള ഹ്യുണ്ടായിയുടെ ഇയർ എൻഡ് ഓഫറുകളുടെ വിശദാംശങ്ങൾ ഇതാ.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി ഓറ

കമ്പനിയുടെ കോംപാക്‌ട് സെഡാനായ ഓറയുടെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 2021 ഡിസംബറിൽ 50,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. രണ്ട് പെട്രോൾ എഞ്ചിനുകളിലും ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

പെട്രോൾ പതിപ്പ് 1.2 ലിറ്റർ, 1.0 ലിറ്റർ ടർബോ GDi എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം. അതേസമയം ഓറയുടെ ഡീസൽ പതിപ്പിന് 1.2 ലിറ്റർ CRDi യൂണിറ്റാണ് തുടിപ്പേകുന്നത്. വാഹനത്തിന് സാധാരണ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ എഎംടി യൂണിറ്റും ലഭ്യമാക്കിയിട്ടുണ്ട് ഹ്യുണ്ടായി. കൂടാതെ, വാഹനം സിഎൻജി ഓപ്ഷനിലും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 2021 ഡിസംബറിൽ 50,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഓറയെപ്പോലെ ഗ്രാൻഡ് i10 നിയോസും 1.2-ലിറ്റർ, 1.0-ലിറ്റർ ടർബോ GDi എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഡീസൽ പതിപ്പിന് 1.2 ലിറ്റർ CRDi എഞ്ചിനാണ് ലഭിക്കുന്നത്.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

അഞ്ച് സ്പീഡ് മാനുവലും ഓട്ടോമാറ്റിക് പ്രേമികൾക്കായി ഓപ്ഷണലായി എഎംടി ഗിയർബോക്‌സുമാണ് ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. കോംപാക്‌ട് ഹാച്ച്ബാക്കിന് ഓപ്ഷണലായി സിഎൻജി വേരിയന്റും തെരഞ്ഞെടുക്കാം. ഉയർന്ന ഇന്ധന വിലയിൽ ആകുലരായവർക്ക് സ്വന്തമാക്കാനാവുന്ന ഏറ്റവും മികച്ച തെരഞ്ഞെടുപ്പായിരിക്കും ഇത്.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി സാൻട്രോ

ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ സാൻട്രോയ്ക്ക് 2021 ഡിസംബറിൽ 40,000 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ 1.1 ലിറ്റർ എപ്സിലോൺ എംപിഐ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി സാൻട്രോയ്ക്ക് കരുത്തേകുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് കുഞ്ഞൻ ഹാച്ചിൽ ഒരു സിഎൻജി ഓപ്ഷനും തെരഞ്ഞെടുക്കാം.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി i20

ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കായ i20-യുടെ പെട്രോൾ, ഡീസൽ വേരിയന്റുകളിൽ 40,000 രൂപ വരെ ആനുകൂല്യങ്ങൾ ആകർഷിക്കുന്നു. പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ 1.2-ലിറ്റർ, 1.0-ലിറ്റർ ടർബോ എന്നിവയാണ് ഉൾപ്പെടുന്നത്. ഡീസൽ പതിപ്പിൽ 1.5ലിറ്റർ എഞ്ചിനാണ് തുടിപ്പേകുന്നത്. വേരിയന്റും മോഡലും ഓപ്ഷനുകളും അനുസരിച്ച് വാഹനം മാനുവൽ IVT, 7 സ്പീഡ് DCT ഓപ്ഷനുകളിൽ ലഭിക്കും.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

പോയ മാസം അതായത് 2021 നവംബറിൽ ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് മൊത്തം 46,910 യൂണിറ്റ് വിൽപ്പനയാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. മൊത്ത വിൽപ്പനയിൽ 37,001 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റപ്പോൾ 9,909 യൂണിറ്റുകൾ ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്തു.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

അങ്ങനെ വാർഷിക ആഭ്യന്തര വിൽപ്പനയിൽ 24 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. സെമി കണ്ടക്ടർ ക്ഷാമം കാരണം വിൽപ്പനയിൽ ഇടിവ് തുടരുകയാണ്. എന്നിരുന്നാലും കഴിഞ്ഞ മാസം കയറ്റുമതി 6,535 യൂണിറ്റിൽ നിന്ന് 9,909 യൂണിറ്റായി ഉയർന്നു. നവംബറിൽ ഹ്യുണ്ടായി അൽകാസറിന്റെ വേരിയൻറ് ലൈനപ്പിനെ രണ്ട് പുതിയ വേരിയന്റുകളുപയോഗിച്ച് വിപുലൂകരിക്കാനും ഹ്യുണ്ടായി തയാറായിട്ടുണ്ട്.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

മൂന്ന് നിരകളുള്ള എസ്‌യുവി ഇപ്പോൾ പ്ലാറ്റിനം (O), സിഗ്നേച്ചർ (O) വേരിയന്റുകളിൽ ലഭ്യമാണ്. അവ ഏഴ് സീറ്റർ ലേഔട്ടും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമാണ് വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവി ശ്രേണി കൂടുതൽ ശക്തിയാക്കാൻ പുതിയ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ അണിയറ പ്രവർത്തനത്തിലാണ് കമ്പനി.

50,000 രൂപ വരെ ലാഭിക്കാം, ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

കഴിഞ്ഞ വർഷം ആഗോളതലത്തിൽ പുറത്തിറക്കിയ പുതിയ തലമുറ ഹ്യുണ്ടായി ട്യൂസോണിന് പുതുക്കിയ ക്യാബിനിനൊപ്പം പുതുക്കിയ സ്റ്റൈലിംഗും ലഭിക്കും. അടിമുടി മാറ്റവുമായി എത്തുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് പ്രീമിയം സെഗ്മെന്റിൽ കൂടുതൽ ചലങ്ങൾ സൃഷ്‌ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai india announced year end discount offers in december 2021
Story first published: Monday, December 6, 2021, 9:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X