അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ഇന്ത്യയിൽ ഏഴ് സീറ്റർ എസ്‌യുവി മോഡലുകൾ അരങ്ങുവാഴുന്ന സമയത്ത് ഹ്യുണ്ടായിയുടെ തുറുപ്പുചീട്ടായി നിരത്തിലെത്തിയ വാഹനമാണ് അൽകസാർ. വിപണിയിൽ നിന്നും വമ്പൻ വിജയം കൊയ്‌ത് മുന്നേറുന്ന സമയത്ത് എസ്‌യുവിയുടെ വേരിയന്റ് നിരയിലാകെ പരിഷ്ക്കാരവുമായി കമ്പനി അടുത്തിടെ എത്തിയിരുന്നു.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ദേ ഇപ്പോൾ രാജ്യത്തെ അൽകസാർ എസ്‌യുവി മോഡൽ ലൈനപ്പിലേക്ക് ഹ്യുണ്ടായി ഇന്ത്യ ഒരു പുതിയ വേരിയന്റിനെ കൂടി ചേർത്തിരിക്കുകയാണ്. ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇല്ലെങ്കിലും അൽകസാർ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റ് ഇപ്പോൾ വിൽപ്പനയ്‌ക്കെത്തിയതായാണ് വാർത്ത.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ടോപ്പ് വേരിയന്റായി സ്ഥാനം പിടിച്ചിരിക്കുന്ന പുതിയ വേരിയന്റിന് 24.96 ലക്ഷം രൂപയാണ് ഓൺറോഡ് വിലയെന്നാണ് അനുമാനം. നേരത്തെ അൽകസാർ പെട്രോൾ 7 സീറ്റർ ഓപ്ഷൻ എൻട്രി ലെവൽ പ്രസ്റ്റീജ്, പ്ലാറ്റിനം പതിപ്പുകൾക്കൊപ്പം മാനുവൽ ഗിയർബോക്‌സിലും വാഹനം ലഭ്യമായിരുന്നു.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

പുതിയ അൽകസാർ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിൽ 159 bhp കരുത്തിൽ 192 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മികച്ച 2.0 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹ്യുണ്ടായി ഉപയോഗിക്കുന്നത്. 115 bhp പവറിൽ 250 Nm torque നൽകുന്ന 1.5 ലിറ്റർ, 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനും എസ്‌യുവിയിൽ തെരഞ്ഞെടുക്കാം.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

അൽകസാറിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6സ്പീഡ് മാനുവലും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ഉൾപ്പെടുന്നു. പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് എന്നിവ യഥാക്രമം 14.5 കിലോമീറ്റർ, 14.2 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. മാനുവൽ ഗിയർബോക്സിൽ 20.4 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിൽ 18.1 കിലോമീറ്ററും നൽകുന്ന ഡീസൽ മോഡൽ കൂടുതൽ ഇന്ധനക്ഷമതയ്ക്ക് പേരുകേട്ടതാണ്.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഹ്യുണ്ടായി ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള അല്‍കസാര്‍ എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 16.30 ലക്ഷം രൂപ മുതൽ 20.14 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വാഹനത്തിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്‌നേച്ചര്‍ എന്നീ മൂന്ന് വേരിയന്റുകളിലും അല്‍കസാര്‍ തെരഞ്ഞെടുക്കാം.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

വില കൃത്യമായി പറഞ്ഞാൽ പെട്രോൾ മോഡലുകൾക്ക് 16.30 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടി വരിക. അതേസമയം എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾക്ക് 16.53 ലക്ഷം മുതൽ 20.14 ലക്ഷം രൂപ വരെയാണ് വില. ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില 17.93 ലക്ഷം മുതൽ 20.14 ലക്ഷം രൂപ വരെയുമാണ്.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

എല്ലാ ഹ്യുണ്ടായി കാറുകളേയും പോലെ തന്നെ എസ്‌യുവിയുടെ പുതിയ ടോപ്പ് എൻഡ് വേരിയന്റ് സിഗ്നേച്ചർ (O) വേരിയന്റിൽ ലഭ്യമായ എല്ലാ സവിശേഷതകളും അണിനിരത്തിയിട്ടുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സൈഡ് ഫൂട്ട് സ്റ്റെപ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അൽകസാറിന്റെ മോടികൂട്ടുന്നുണ്ട്.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ഇവയ്ക്കു പുറമെ 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പാഡിൽ ഷിഫ്റ്ററുകൾ, ട്രാക്ഷൻ കൺട്രോൾ മോഡുകൾ (സ്നോ, സാൻഡ്, മഡ്), ഡ്രൈവ് മോഡുകൾ (ഇക്കോ, സിറ്റി, സ്പോർട്ട്), എയർ പ്യൂരിഫയർ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ബോസ് ഓഡിയോ സിസ്റ്റം, പവർഡ് ഡ്രൈവർ സീറ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്റർ എന്നീ സവിശേഷതകളും ഒരുക്കിയിട്ടുണ്ട്.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

അൽകസാറിന് 4500 മില്ലീമീറ്റർ നീളവും 1790 മില്ലീമീറ്റർ വീതിയും 2760 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. എല്ലാ ഹ്യുണ്ടായി കാറുകളെയും പോലെ തന്നെ സിംഗിൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് മൂന്നുവരി ഏഴ് സീറ്റർ എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ഫാന്റം ബ്ലാക്ക്, പോളാർ വൈറ്റ്, സ്റ്റാർറി നൈറ്റ്, ടൈഗ ബ്രൗൺ, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ എന്നിവ സിംഗിൾ ടോണിൽ ലഭ്യമാകുമ്പോൾ ലാക്ക് ഫാന്റം മേൽക്കൂരയുള്ള പോളാർ വൈറ്റിന്റെ ഡ്യുവൽ ടോണുകളും ഫാന്റം ബ്ലാക്ക് റൂഫുള്ള ടൈറ്റൻ ഗ്രേ എന്നീ ഡ്യുവൽ-ടോൺ നിറങ്ങളും ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാം.

അൽകസാർ നിരയിലേക്ക് പുതിയ സിഗ്നേച്ചർ (O) 7 സീറ്റർ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിൽ ടാറ്റ സഫാരി, എം‌ജി ഹെക്ടർ പ്ലസ് എന്നിവയുമായാണ് ഹ്യുണ്ടായി അൽകസാർ മാറ്റുരയ്ക്കുന്നത്. രാജ്യത്ത് നിര്‍മിക്കുന്ന അല്‍കസാര്‍ മറ്റ് രാജ്യങ്ങളിലേക്കും കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai india introduced a new variant to the alcazar suv model lineup
Story first published: Monday, November 22, 2021, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X